Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിനയം മാത്രമല്ല നടിമാരുടെ പണി; പണമുണ്ടാക്കാന്‍ അവര്‍ ചെയ്യുന്നത്...എല്ലാം പരസ്യമായി

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനത്തിന് ഇപ്പോള്‍ കരിനിഴല്‍ വീണിരിക്കുകയാണ്. ഈ സ്ഥാപനം നടത്തുന്നത് കാവ്യയുടെ അമ്മ ശ്യാമളയാണെന്നാണ് പോലീസ് പറയുന്നത്.

കൊച്ചി: മലയാള സിനിമാ ലോകത്ത് നിന്നു ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. താരങ്ങളുടെ അഭ്രപാളിക്ക് പിന്നിലെ കളികള്‍ പുറത്തുവന്നപ്പോള്‍ കേരളക്കര ഞെട്ടുകയായിരുന്നു. എന്നാല്‍ മലയാളത്തിലെ നായികമാര്‍ക്ക് വ്യത്യസ്തമായ ചില പ്രവര്‍ത്തനങ്ങളുണ്ട്. പണമുണ്ടാക്കുകയാണ് ലക്ഷ്യം. മറ്റു ചിലര്‍ക്ക് ഇത് ഒരു താല്‍പര്യവുമാണ്.

അഭിനയം മാത്രമല്ല നടിമാരുടെ പ്രധാന ജോലി എന്നാണ് ഈ വാര്‍ത്ത വായിച്ചാല്‍ വ്യക്തമാകുക. പലരും ബിസിനസ് രംഗങ്ങളില്‍ സജീവമാണ്. ദിലീപിന്റെ ഭാര്യ കാവ്യാമാധവന് കാക്കനാട്ട് ലക്ഷ്യ എന്ന സ്ഥാപനമുള്ളത് എല്ലാവര്‍ക്കും അറിയുന്ന ഒന്നാണ്. നിലവില്‍ നടിയെ ആക്രമിച്ച കേസില്‍ ഈ പേര് ഉയര്‍ന്നു കേട്ടതോടെയാണ് ലക്ഷ്യ കൂടുതല്‍ ചര്‍ച്ചയായത്.

ഓണ്‍ലൈന്‍ വസ്ത്രം

ഓണ്‍ലൈന്‍ വസ്ത്രം

വസ്ത്ര വ്യാപാര രംഗത്ത് സജീവമാണ് കാവ്യാമാധവന്‍. ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരമാണ് ലക്ഷ്യയുടെ ലക്ഷ്യം. ദുരന്തമെന്ന് പറയട്ടെ ഇപ്പോള്‍ ഈ സ്ഥാപനം മറ്റു ചില പേരുകളിലാണ് വാര്‍ത്തകളില്‍ നിറയുന്നത്.

റിമയുടെ ഡാന്‍സ് സ്‌കൂള്‍

റിമയുടെ ഡാന്‍സ് സ്‌കൂള്‍

ഉയര്‍ന്ന കലാബോധം സൂക്ഷിക്കുന്ന വ്യക്തിയാണ് റിമാ കല്ലിങ്കല്‍. മാമാങ്കം എന്ന ഡാന്‍സ് സ്‌കൂള്‍ ഉണ്ട് അവര്‍ക്ക്. പലവിധ നൃത്ത രൂപങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നു.

കല വിട്ടാണ് ശ്വേത

കല വിട്ടാണ് ശ്വേത

എന്നാല്‍ കല വിട്ടാണ് ശ്വേതാ മേനോന്റെ കളി. ബിസിനസാണ് അവരുടെ സിനിമക്ക് വെളിയിലെ ആദായ മാര്‍ഗം. അതും കടല്‍ കടന്ന്. ദുബായിലാണ് ശ്വേതയുടെ ഹോട്ടല്‍ ബിസിനസ്.

ശ്വേത്സ് ഡിലൈറ്റ്

ശ്വേത്സ് ഡിലൈറ്റ്

ശ്വേത്സ് ഡിലൈറ്റ് എന്നാണ് ശ്വേതയുടെ ഹോട്ടലിന്റെ പേര്. സിനിമാ നടി എന്നതില്‍ കവിഞ്ഞ് നിരവധി ചാനല്‍ ഷോകളില്‍ നിറസാന്നിധ്യമാണ് ശ്വേത. വിധി കര്‍ത്താവായും അവതാരികയായും അവര്‍ തിളങ്ങിയതാണ്.

ലെനയുടെ ബിസിനസ്

ലെനയുടെ ബിസിനസ്

സ്ലിമ്മിങ് കേന്ദ്രം ആരംഭിച്ചാണ് ലെന ബിസിനസ് രംഗത്തേക്ക് കാലെടുത്തുവച്ചത്. സൗന്ദര്യ സംരക്ഷണമാണ് ലക്ഷ്യം. ചേവായൂരില്‍ ലെനക്ക് ആകൃതി എന്ന പേരില്‍ സ്ലിമ്മിങ് സെന്ററുണ്ട്.

 ഇഷ്ട നായിക ശോഭന

ഇഷ്ട നായിക ശോഭന

മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായികയാണ് ശോഭന. അവര്‍ക്ക് നൃത്തത്തോടുള്ള താല്‍പര്യം എല്ലാവര്‍ക്കും അറിയുന്നതുമാണ്. ചെന്നൈയില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട് അവര്‍.

കനിഹയുടെ മണ്ഡലം

കനിഹയുടെ മണ്ഡലം

ചെന്നൈയില്‍ തന്നെയാണ് കനിഹയുടെയും പ്രവര്‍ത്തന മണ്ഡലം. മെഡ് ഓള്‍ കെയര്‍ എന്ന പേരില്‍ ഇവിടെ കനിഹക്ക് ഡയഗ്നോസ്റ്റിക് സെന്ററുണ്ട്.

ആശാ ശരതിന്റെ താല്‍പ്പര്യം

ആശാ ശരതിന്റെ താല്‍പ്പര്യം

ശോഭനയെ പോലെ തന്നെ ആശാ ശരതിനും നൃത്തത്തോട് താല്‍പ്പര്യം കൂടുതലാണ്. ദുബായില്‍ അവര്‍ക്ക് ഒരു നൃത്ത വിദ്യാലയമുണ്ട്. അവിടെ തന്നെയാണ് നടിയുടെ സ്ഥിരതാമസവും.

മറ്റു ചിലരും

മറ്റു ചിലരും

പൂര്‍ണിമ ഇന്ദ്രജിത്ത്, മുക്ത തുടങ്ങിയ നടിമാരും സിനിമയ്ക്കപ്പുറത്ത് വരുമാന മാര്‍ഗങ്ങള്‍ തേടുന്നവരാണ്. സിനിമാ മേഖലയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ ഈ താരങ്ങളെ ബാധിക്കുകയേ ഇല്ലെന്ന് ചുരുക്കം.

ലക്ഷ്യയെന്ന് കേട്ടാല്‍

ലക്ഷ്യയെന്ന് കേട്ടാല്‍

അതേസമയം, കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനത്തിന് ഇപ്പോള്‍ കരിനിഴല്‍ വീണിരിക്കുകയാണ്. ഈ സ്ഥാപനം നടത്തുന്നത് കാവ്യയുടെ അമ്മ ശ്യാമളയാണെന്നാണ് പോലീസ് പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഈ സ്ഥാപനത്തിന്റെ പേര് ഉയര്‍ന്നുവന്നതാണ് തിരിച്ചടിയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+