കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മീമൊക്കെ നല്ലതാണ്, പക്ഷേ, ഒരൽപം മര്യാദയാവാം'; ബീഫ് ട്രോളുകൾക്ക് മറുപടിയുമായി അഹാന കൃഷ്ണ

Google Oneindia Malayalam News

കൊച്ചി; തിരുവനന്തപുരം സെൻട്രൽ ബിജെപി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രതികരണം സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. താൻ ബീഫ് കഴിക്കാറില്ലെന്നും വീട്ടിൽ ബീഫ് കയറ്റാറില്ലെന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. എന്നാൽ ഇതിനിടെ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ ബീഫ് തന്റെ ഇഷ്ടവിഭവമാണെന്ന തരത്തിൽ പ്രതികരിക്കുന്ന മറ്റൊരു വീഡിയോയും സോഷ്യൽ മീഡഡിയിലൂടെ പ്രചരിച്ച് തുടങ്ങി. ഇതോട നിരവധി ട്രോളുകളാണ് നടന്റെ പരമാർശത്തിനെതിരെ ഉയർന്നത്. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണം നൽകുകയാണ് അഹാന.

ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍

അതാണ് ഗോമാതാവ്

അതാണ് ഗോമാതാവ്

'വീട്ടിൽ പശുവളർത്തൽ ഉണ്ടായിരുന്നു. ഏറിയാൽ അഞ്ചു വയസ്സുവരെ മാത്രമേ ഒരാൾ അമ്മയുടെ പാൽ കുടിക്കൂ. ശേഷം പശുവിൻ പാൽ കുടിക്കുന്നു. അതാണ് ഗോമാതാവ് എന്ന സങ്കൽപ്പത്തിന് പിന്നിൽ' എന്ന് ഒരു ചാനൽ അഭിമുഖത്തിൽ കൃഷ്ണകുമാർ പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ബീഫ് വീട്ടിൽ കയറ്റാറില്ലെന്ന്

ബീഫ് വീട്ടിൽ കയറ്റാറില്ലെന്ന്

എന്നാൽ ഈ വീഡിയോയിൽ ബീഫ് വീട്ടിൽ കയറ്റാറേ ഇല്ലെന്ന് തന്റെ അച്ഛന് പറഞ്ഞതായി എവിടേയും ഇല്ലെന്ന് അഹാന പ്രതികരിച്ചു. ഇതേ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു അഹാന ട്രോളുകൾക്കെതിരെ രംഗത്തെത്തിയത്. ശാരീരിക പ്രശ്നമുള്ളതു കൊണ്ട് പന്നിയിറച്ചിയൊഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും കഴിക്കാറുണ്ടെന്ന് കൃഷ്ണ കുമാര്‍ പറയുന്ന വീഡിയോയുടെ ഭാഗവും അഹാന പങ്കുവെച്ചിട്ടുണ്ട്.

ബീഫ് പോസ്റ്റ്

ബീഫ് പോസ്റ്റ്

അതിനിടെ നേരത്തേ അഹാന പങ്കുവെച്ച് 'ബീഫ് പോസ്റ്റ്' നെ കുറിച്ചും താരം പ്രതികരിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു അഹാന ബീഫ് വിഭവത്തിന്റെ ചിത്രം പങ്കിട്ടത്. നല്ല ഭക്ഷണം കാണുമ്പോൾ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാൽ താൻ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്നുമായിരുന്നു പോസ്റ്റിൽ അഹാന കുറിച്ചത്. മീൻ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീൻ കറി തുടങ്ങി സെറ്റിൽ വിളമ്പിയ കറികളെല്ലാം അഹാന പങ്കുവെച്ചിരുന്നു.

വീട്ടിൽ വെയ്ക്കാറില്ലെന്ന്

വീട്ടിൽ വെയ്ക്കാറില്ലെന്ന്

ഇതോടെ കൃഷ്ണകുമാർ ബീഫ് വീട്ടിൽ വെയ്ക്കാറില്ലെന്ന് പറയുമ്പോൾ മകൾ അമ്മ വീട്ടിലുണ്ടാക്കിയ ബീഫ് കഴിക്കുന്നുവെന്ന തരത്തിലുള്ള വിമര്‌‍ശനങ്ങളായിരുന്നു ഉയർന്നത്. എന്നാൽ അങ്ങനെ താന്‍ പോസ്റ്റില്‍ പറഞ്ഞിട്ടില്ലെന്നും അമ്മ ബീഫ് വെക്കാറില്ലെന്നും നടി പറയുന്നു. അന്ന് പങ്കുവെച്ച ബീഫ് വിഭവം സിനിമ പ്രൊഡക്ഷന്‍ ടീം തയ്യാറാക്കിയതാണെന്നും നടി പറയുന്നു.

തന്റെ അഭിപ്രായം

തന്റെ അഭിപ്രായം

തന്റെ പിതാവ് സെൻസിബിൾ ആയ വ്യക്തിയാണെന്നും വിടുവായത്തം പറയാറില്ലെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വ്യത്യസ്ത കാഴ്ചപാടുകളും അഭിപ്രായങ്ങളും ഉള്ള രണ്ട് വ്യക്തികളാണ് ഞാനും പിതാവും. എന്നാൽ ഈയിടയായി ഞാൻ പറയുന്ന അഭിപ്രായങ്ങൾ എന്റെ കുടുംബത്തിന്റെ മൊത്തത്തിലുള്ള അഭിപ്രായമാണെന്ന നിലയിലാണഅ വ്യാഖ്യാനിക്കപ്പെടുന്നത്.തന്റെ പിതാവിന്റെ അഭിപ്രായങ്ങൾ തന്റേതാക്കി മാറ്റുന്നുവെന്നും അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'ഇനി എല്ലാം ഒരുമിച്ച്, നമ്മൾ അഞ്ച് പേരും ഫൈനലിൽ ഉണ്ടാകും', ഞെട്ടിക്കുന്ന നീക്കവുമായി കിടിലം ഫിറോസ്'ഇനി എല്ലാം ഒരുമിച്ച്, നമ്മൾ അഞ്ച് പേരും ഫൈനലിൽ ഉണ്ടാകും', ഞെട്ടിക്കുന്ന നീക്കവുമായി കിടിലം ഫിറോസ്

രാഹുലിനെതിരായ പരാമർശം തെറ്റായിപ്പോയി; ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോർജ്, പ്രസ്താവന തള്ളി സിപിഎംരാഹുലിനെതിരായ പരാമർശം തെറ്റായിപ്പോയി; ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോർജ്, പ്രസ്താവന തള്ളി സിപിഎം

'സംഗതി കൊള്ളാം ജോയ്സേ... പക്ഷേ രാജീവ്‌ ഗാന്ധിയാണ് രാഹുൽ ഗാന്ധിയുടെ പിതാവ്';ഡീന്‍ കുര്യാക്കോസ്'സംഗതി കൊള്ളാം ജോയ്സേ... പക്ഷേ രാജീവ്‌ ഗാന്ധിയാണ് രാഹുൽ ഗാന്ധിയുടെ പിതാവ്';ഡീന്‍ കുര്യാക്കോസ്

ധാവണിയിലും ഗ്ലാമറസായി വിരാനിക ഷെട്ടി, സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ചലച്ചിത്ര താരം കൃഷ്ണകുമാർ മനസ്സ് തുറക്കുമ്പോൾ | Krishna Kumar Interview | Oneindia Malayalam

English summary
Actress Ahaana krishna about beef trolls and trolls against her father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X