• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വേദനിപ്പിക്കാനായി ചെയ്തതല്ല..മറുപടി കൊടുക്കുക മാത്രമായിരുന്നു'; ക്ഷമ ചോദിച്ച് അഹാന കൃഷ്ണ..!!

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരങ്ങളിലൊരാളാണ് അഹാന കൃഷ്ണ. കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. പോസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ താരം വലിയ സൈബര്‍ ആക്രമണവും നേരിട്ടിരുന്നു.

ഇതിന് മറുപടിയായി അഹാന പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇന്‍സ്റ്റാം ഗ്രാം സ്‌റ്റോറിയില്‍ ഒരാളെ കുറ്റക്കാരനാക്കി ചിത്രീകരിച്ചതിന് ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് താരം. ആ വ്യക്തിയെ വേദനിപ്പിക്കുന്നതിന് വേണ്ടിയല്ല. തനിക്കുള്ള അഭിപ്രായ വ്യത്യാസം അറിയിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് അഹാന ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ഭാഗ്യം ലഭിച്ചവരാണ്

ഭാഗ്യം ലഭിച്ചവരാണ്

ഒരുപാട് വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയിലും പുറത്തും നിങ്ങളെല്ലാവരുടെയും അകമഴിഞ്ഞ സ്‌നേഹം അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് ഞാനും എന്റെ കുടുംബവും. അതു കൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഞങ്ങള്‍ക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്. ഞാന്‍ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയുടെ ചുവട് പിടിച്ച് ഒട്ടനവധി മെസേജുകളാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ലഭിച്ചത്, അതില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് ആ സ്റ്റോറിയില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിയോടും, അതോടൊപ്പം ആ സ്റ്റോറി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോടും ഒരു വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു.

cmsvideo
  എന്തിനെതിരെ പോരാടുന്നുവോ അത് അഹാന തന്നെ ചെയ്തു | Oneindia Malayalam
  സാവാകാശം

  സാവാകാശം

  ഈ കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ ചുറ്റിലും ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അതെല്ലാം പ്രോസസ്സ് ചെയ്‌തെടുക്കാന്‍ എനിക്കൊരല്പം സാവാകാശം ആവശ്യമായിരുന്നു. ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയിം ചെയ്യുക എന്നതോ ആയിരുന്നില്ല എന്റെ ഉദ്ദേശം. എന്റെ പോസ്റ്റിനു താഴെ ആ വ്യക്തിയിട്ട കമന്റിലെ ചില ഭാഗങ്ങളോടുള്ള എന്റെ അഭിപ്രായ വ്യത്യാസം അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആ ഭാഗം മാത്രമായി സ്റ്റോറിയില്‍ ഉള്‍പ്പെടുത്തിയത്.

  ക്ഷമ ചോദിക്കുക

  ക്ഷമ ചോദിക്കുക

  മുകളില്‍ പറഞ്ഞത് പോലെ ഒരാളെയും വേദനിപ്പിക്കുക എന്നതോ, തെറ്റുക്കാരനായി ചിത്രീകരിക്കുക എന്നതോ ഒന്നുമായിരുന്നില്ല എന്റെ ഉദ്ദേശം, മറിച്ച് അദ്ദേഹത്തിന്റെ പരാമര്‍ശത്തിനു മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു. ഈ നിമിഷത്തില്‍ എന്റെ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം എന്റെ പ്രവൃത്തികള്‍ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.

  ജീവിതത്തിന്റെ ഭാഗമാണ്

  ജീവിതത്തിന്റെ ഭാഗമാണ്

  വ്യക്തിപരമായി അറിയില്ലെങ്കിലും എന്റെ ഫോളോവേഴ്‌സ് ലിസ്റ്റിലുള്ള ഒരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, വില മതിക്കാനാകാത്ത സമ്പാദ്യമാണ്. അതു കൊണ്ടാണ് നിങ്ങളുമായി ബന്ധപ്പെട്ട ഒരോ മൈല്‍സ്റ്റോണുകളും നമ്മള്‍ ഒരുമിച്ച് ആഘോഷിച്ചിട്ടുള്ളത്.

  സ്‌നേഹവും പിന്തുണയും

  സ്‌നേഹവും പിന്തുണയും

  നാളിതു വരെ നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും കരുതലുമാണു എന്നെ വഴി നടത്തിയത്, അതിനൊട്ടും കുറവു വന്നിട്ടില്ലെന്നും, അതിനിയും ഉണ്ടാകും എന്നുമുള്ള പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം അഹാന കൃഷ്ണ.

  English summary
  Actress Ahaana Krishna Apologizes On Her Latest Social Media Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X