Get Updates
Get notified of breaking news, exclusive insights, and must-see stories!

'അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ചോയിസ്, അതിന്റെ പേരില്‍ എന്നെ ജഡ്ജ് ചെയ്യരുത്'; അഹാന കൃഷ്ണ

വീട്ടില്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാറില്ലെന്ന് നടി അഹാന കൃഷ്ണ. രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ മറ്റ് വിഷയങ്ങളിലാണ് താല്‍പര്യമെന്നും യുക്തിപരമായി ചിന്തിച്ച് തീരുമാനമെടുക്കാനാണ് തനിക്ക് ഇഷ്ടമെന്നും അഹാന പറയുന്നു. സമത്വവും മനുഷ്യത്വവുമാണ് തന്റെ രാഷ്ട്രീയം, രാജ്യത്ത് അടിസ്ഥാനപരമായി നടക്കുന്ന കാര്യങ്ങളെ പറ്റി ആശങ്ക അറിയിക്കുക എന്നതല്ലാതെ അഴത്തിലുള്ള രാഷ്ട്രീയത്തെ പറ്റി അവബോധമുണ്ടാകാറില്ലെന്നും അഹാന പറഞ്ഞു. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യം വ്യക്തമാക്കിയത്.

അച്ഛന്‍ ഞങ്ങളുടെ മണ്ഡലത്തിലാണ് മത്സരിച്ചത്. ഞങ്ങള്‍ രാഷ്ട്രീയത്തില്‍ വലിയ അവബോധമുള്ളവരൊന്നുമല്ല. അടിസ്ഥാനപരമായി നമ്മുടെ രാജ്യത്ത് നടക്കുന്നത് എന്നറിയുന്നതിലുപരി ഒപ്പീനിയനേറ്റഡായ വ്യക്തികളല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് മറ്റ് വിഷയങ്ങളോടാണ് ഇഷ്ടം. ഒരു വിഷയത്തില്‍ നല്ല ധാരണയുണ്ടെങ്കിലല്ലേ ഒരു സംഭാഷണം നടക്കൂ. അതുകൊണ്ട് രാഷ്ട്രീയം വീട്ടില്‍ സംസാരിക്കാറില്ലെന്ന് അഹാന പറയുന്നു.

ahaana krishna

രാഷ്ട്രീയത്തില്‍ എനിക്ക് ശക്തമായ നിലപാടൊന്നുമില്ല. യുക്തിപരമായ തീരുമാനങ്ങള്‍ക്കാണ് പ്രധാന്യം കൊടുക്കാറുള്ളത്. സമത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു. ഇതൊക്കെയാണ് എന്റെ രാഷ്ട്രീയമെന്നും അഹാന പറഞ്ഞു. അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ചോയിസാണ്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെ ജഡ്ജ് ചെയ്യേണ്ടതില്ലെന്നും അഹാന അഭിമുഖത്തില്‍ പറഞ്ഞു.

അച്ഛന്റെ രാഷ്ട്രീയം എന്നെ നെഗറ്റീവായി സ്വാധീനിക്കുന്നെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇനി അങ്ങനെ ഉണ്ടെങ്കില്‍ പോലും അതില്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അച്ഛന്‍ രാഷ്ട്രീയപരമായി ആക്ടീവാണെങ്കില്‍ അത് അദ്ദേഹത്തിന്റെ ജീവിതവും അദ്ദേഹത്തിന്റെ കരിയറും ചോയ്‌സുമാണെന്ന് അഹാന പറഞ്ഞു.

അടി എന്ന സിനിമ ഞാന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞിട്ടാണ് അവരോട് പറഞ്ഞത്. അല്ലാതെ ഞാന്‍ ചെയ്‌തോട്ടെ അച്ഛാ എന്ന് ചോദിക്കുന്നില്ല. എന്റെ ജീവിതമാണിത്. അത് അച്ഛന്റെ ജീവിതം. അച്ഛന്‍ എന്ത് ചെയ്യുന്നു, എന്തില്‍ വിശ്വസിക്കുന്നു എന്നുള്ളത് എന്നെ ബാധിക്കുന്ന വിഷയമല്ല. അച്ഛന്‍ സന്തോഷത്തോടെയാണ് ഒരു കാര്യം ചെയ്യുന്നത്. അച്ഛനെ വച്ച് എന്നെ ആരും ജഡ്ജ് ചെയ്യില്ല. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടമെന്ന് അഹാന പറയുന്നു.

കൃഷ്ണകുമാര്‍ ഒരു വ്യക്തിയാണ്. അഹാന മറ്റൊരു വ്യക്തിയും. നമ്മള്‍ ഒരു വീട്ടിലാണ് ജീവിക്കുന്നത്. എന്നുവച്ച് ഒരാള്‍ പറയുന്ന കാര്യം മറ്റൊരാളുടെ ജീവിതത്തില്‍ ഒരു ഭാഗത്തും വരാന്‍ പാടില്ല. ഇനി അങ്ങനെ ഉണ്ടെങ്കില്‍ പോലും ഇല്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടമെന്ന് അഹാന പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു അഭിമുഖത്തില്‍ അഹാന അമ്മയെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

മക്കള്‍ക്ക് വേണ്ടി സ്വയം ജീവിക്കാന്‍ മറന്നുപോയ വ്യക്തിയാണ് തങ്ങളുടെ അമ്മയെന്നാണ് അഹാന പറഞ്ഞത്. ഞങ്ങള്‍ നാല് പെണ്‍കുട്ടികളെ അമ്മ എങ്ങനെയാണ് വളര്‍ത്തിയെടുത്തതെന്ന് തനിക്ക് അറിയില്ലെന്നും നല്ല അമ്മയ്ക്കുള്ള ഒസ്‌കാര്‍ കൊടുക്കുന്നുണ്ടെങ്കില്‍ അത് അമ്മയ്ക്കാണ് കൊടുക്കേണ്ടതെന്നും അഹാന പറഞ്ഞിരുന്നു.

ഇനിയെങ്കിലും സ്വന്തം ഇഷ്ടങ്ങള്‍ക്ക് വേണ്ടിയും ആഗ്രഹങ്ങള്‍ക്കും വേണ്ടി ജീവിക്കാന്‍ ഞാന്‍ അമ്മയെ ഓര്‍മ്മപ്പെടുത്താറുണ്ട്. അവര്‍ക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കാറുണ്ടെന്നും അഹാന പറഞ്ഞു. അമ്മയ്ക്കുള്ള ഏറ്റവും വലിയ ക്വാളിറ്റ്ി എന്ന് പറയുന്നത് ഞങ്ങള്‍ക്ക് വേണ്ടി അമ്മയുടെ ജീവിതം കളഞ്ഞു എന്നതാണ്.

അമ്മയെ പോലെയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇഷ്ടമേയല്ല. എനിക്ക് നല്ലൊരു കുട്ടിക്കാലം ലഭിച്ചിട്ടുണ്ടെന്നും അഹാന പറഞ്ഞിരുന്നു. ഇനിയെങ്കിലും സ്വയം ജീവിക്കാനായി ഞാന്‍ അമ്മയെ ഓര്‍മിപ്പിക്കുകയാണ്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ അമ്മ മറന്ന് പോയിരിക്കുകയാണ്. ഇനിയെങ്കിലും അമ്മക്ക് വേണ്ടി ജീവിക്കൂ എന്നാണ് എനിക്ക് പറയാനുള്ളതെന്ന് അഹാന അഭിമുഖത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+