കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വായിൽ തോന്നുന്നത് വിളിച്ച് പറയും മുൻപ് യാഥാർത്ഥ്യം എന്താണെന്ന് അറിയണം';മറുപടിയുമായി അഹാന കൃഷ്ണൻ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സമ്പർക്കത്തിലൂടെ രോഗവ്യാപനം ഉയർന്ന തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ ആണെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്ന പ്രചരണം. സമാനരീതിയിൽ നടി അഹാനകൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങളിൽ മറുപടി പറയുകയാണ് താരം. നടിയുടെ കുറിപ്പ് വായിക്കാം

Recommended Video

cmsvideo
Ahaana Krishna's Explains about her Post about Triple Lockdown | Oneindia MAlayalam
 ട്രിപ്പിൾ ലോക്ക് ഡൗൺ

ട്രിപ്പിൾ ലോക്ക് ഡൗൺ

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് സ്വർണകടത്ത് കേസ് നടന്നതിന് പിന്നാലെയാണെന്ന് അഹാന കൃഷ്ണകുമാർ ആരോപിച്ചത്.‘ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അപ്രതീക്ഷിതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു എന്നായിരുന്നു അഹാന കുറിച്ചത്.

 സൈബർ ആക്രമണം

സൈബർ ആക്രമണം

നടിക്കെതിരെ കടുത്ത വിമർശനാണ് നിരവധി പേർ ഉയർത്തിയത്. അഹാനയുടേത് അങ്ങേയറ്റം നിരുത്തരവാദപരവും ജനദ്രോഹവുമായ നടപടിയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനം. അതേസമയം താരത്തിന് നേരെ സൈബർ ആക്രമണവും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി നടി രംഗത്തെത്തിയത്. അവരുടെ മറുപടിയ ഇങ്ങനെ

 വസ്തുത അറിയാൻ ശ്രമിക്കൂ

വസ്തുത അറിയാൻ ശ്രമിക്കൂ

എന്നോട് വാർത്ത കാണാൻ ആവശ്യപ്പെടുന്നതിനും മുൻപ് രാജ്യത്തെ കൊവിഡ് മാഹാമാരിയുടെ സാഹചര്യത്തെ കുറിച്ച് ഞാൻ ബോധവതിയല്ലെന്നും പറയും മുൻപ് ദയവ് ചെയ്ത് വസ്തുത അറിയാൻ ശ്രമിക്കുക. ലോക്ക് ഡൗൺ വേണ്ടെന്ന് ഒരിടത്ത് പോലും ഞാൻ പറഞ്ഞിട്ടില്ല. എവിടേയും.. ഇനി പറഞ്ഞെന്നാണെങ്കിൽ അതിന്റെ തെളിവ് കാണിക്കൂ.

 ഇതാരുടെയോ ഭാവനായാണ്

ഇതാരുടെയോ ഭാവനായാണ്

ആരുടെയോ ഭാവനായണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. ഞാൻ ഒരു കാര്യം പറഞ്ഞു. മറ്റൊരാൾ അതിന് മറ്റൊരു വ്യാഖ്യാനം നൽകി. വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുൻപ് യാഥാർത്ഥ്യം എന്താണെന്ന് പരിശോധിക്കാൻ തയ്യാറാവണം.

 ഏറ്റെടുക്കാനാവില്ല

ഏറ്റെടുക്കാനാവില്ല

മറ്റുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. വിദ്വേഷ പ്രചരണത്തോടും പ്രതികരിക്കാൻ ഇല്ല. എന്നാൽ ഒരു പൗരൻ എന്ന നിലയിൽ മഹാമാരിയോട് നിരത്തുരവാദപരമായി പ്രതികരിച്ചുവെന്ന വാദം ഉയർന്നാൽ അതിന് മറുപടി നൽകേണ്ടത് തന്റെ ഉത്തരവാദത്തമാണ്. ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കാൻ എനിക്ക് ആവില്ല. അഹാന കൃഷ്ണൻ കുറിച്ചു.

English summary
actress ahaana krishnan's explanantion for her post on tripple lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X