Get Updates
Get notified of breaking news, exclusive insights, and must-see stories!

''നിങ്ങളുടെ വീടാണ് പൊളിച്ചതെങ്കിലോ?'' നടി കങ്കണ റണാവത്തിന് പിന്തുണയുമായി അഹാന കൃഷ്ണ

തിരുവനന്തപുരം: ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയും തുറന്ന പോരില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മുംബൈ പാക് അധിനിവേശ കശ്മീര്‍ പോലെയാണ് എന്നുളള കങ്കണയുടെ പരാമര്‍ശമാണ് തുടക്കം. പിന്നാലെ കങ്കണയുടെ മുംബൈയിലെ ഓഫീസ് കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് വ്യക്തമാക്കി മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കല്‍ നടപടി ആരംഭിച്ചു.

സംഭവത്തില്‍ കങ്കണ ശിവസേനയ്ക്കും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും എതിരെ തുറന്നടിച്ച് രംഗത്ത് വന്നിരുന്നു. അതിനിടെ നടി അഹാന കൃഷ്ണ സംഭവത്തില്‍ പ്രതികരിച്ചത് ചര്‍ച്ചയാവുകയാണ്. കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ച് നീക്കിയ ഭാഗത്തേക്ക് ഒരു മാധ്യമ പ്രവര്‍ത്തകന്‍ കടക്കാന്‍ ശ്രമിക്കുന്നതും പോലീസ് അയാളെ തടയുന്നതുമായ ചിത്രവും അഹാന തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ പങ്കുവെച്ചിട്ടുണ്ട്.

actor

അഹാനയുടെ കുറിപ്പ് ഇങ്ങനെ: '' മാധ്യമങ്ങളേ ശാന്തരാകൂ. കങ്കണയുടെ പൊളിക്കപ്പെട്ട കെട്ടിടത്തിനുളളില്‍ എന്താണ് എന്ന് തങ്ങള്‍ക്ക് അറിയണമെന്നില്ല. ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ അത് നിങ്ങളുടെ വീടായിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കൂ. നിങ്ങളുടെ വീടിന്റെ ഒരു ഭാഗം നീതികരിക്കാനാവാത്ത വിധത്തില്‍ പൊളിച്ച് നീക്കപ്പെട്ടാല്‍ അവിടേക്ക് ആരെങ്കിലുമൊക്കെ തള്ളിക്കയറി വരുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ?''

തന്റെ ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റുന്നതിനെ രാമക്ഷേത്രം പൊളിക്കുന്നതിനോടാണ് കങ്കണ താരതമ്യം ചെയ്തത്. ആ കെട്ടിടം തനിക്ക് രാമക്ഷേത്രം പോലെ ആയിരുന്നു. ബാബര്‍ ആ രാമക്ഷേത്രം തകര്‍ത്തു. രാമക്ഷേത്രം അവിടെ വീണ്ടും നിര്‍മ്മിക്കുമെന്നും കങ്കണ പ്രതികരിച്ചു. ഉദ്ധവ് താക്കറെയുടെ അഹങ്കാരം ഒരു ദിവസം തകര്‍ന്ന് വീഴുമെന്നും കങ്കണ തുറന്നടിക്കുകയുണ്ടായി.

ഓഫീസ് പൊളിക്കുന്നതിനെതിരെ കങ്കണ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പൊളിച്ച് നീക്കല്‍ നിര്‍ത്തി വെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. കങ്കണയ്ക്ക് എതിരെ ശിവസേന പോര് തുറന്ന പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയിലാണ് കഴിഞ്ഞ ദിവസം നടി മുംബൈയില്‍ എത്തിയത്. തന്റെ ഓഫീസ് കെട്ടിടം പൊളിച്ച് നീക്കിയതോടെ മുംബൈ പാക് അധിനിവേശ കശ്മീര്‍ പോലെ ആണെന്നുളള തന്റെ വാക്കുകള്‍ സത്യമായിരിക്കുകയാണ് എന്നും കങ്കണ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+