നടി അഹാനയ്ക്ക് കൊറോണ രോഗം; ഏകാന്തത ആസ്വദിക്കുന്നു എന്ന് താരം
കൊച്ചി: യുവനടി അഹാനക്ക് കൊറോണ രോഗം. ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ പോസറ്റീവ് ആയിരുന്നു. രോഗലക്ഷണം കണ്ട വേളയില്‍ തന്നെ ക്വാറന്റൈനില്‍ പ്രവേശിച്ചു. പിന്നീട് ഏകാന്തതയിലാണ്. തന്റെ സാന്നിധ്യം സ്വയം ആസ്വദിക്കുകയാണ് എന്ന് താരം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ഇപ്പോള്‍ ശാരീരിര പ്രയാസങ്ങള്‍ നീങ്ങിയിട്ടുണ്ട്. വൈകാതെ നെഗറ്റീവ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും നടി അറിയിച്ചു.

നടന്‍ കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന. കുടുംബം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ക്രിസ്മസ് വിശേഷങ്ങളുടെ ചിത്രങ്ങള്‍ കുടുംബം പങ്കുവച്ചിരുന്നു. അതില്‍ അഹാന ഉണ്ടായിരുന്നില്ല. ആ വേളയില്‍ തന്നെ ആരാധകര്‍ കമന്റായി ചോദ്യങ്ങള്‍ ഉന്നിച്ചിരുന്നു. ഇപ്പോള്‍ അഹാനയുടെ പ്രതികരണം വന്നതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്.













Click it and Unblock the Notifications