കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വിസ്മയിക്കുന്ന വിധം; മുഖ്യമന്ത്രിയെ ഇഷ്ടപ്പെടുന്നു: ഐശ്വര്യ ലക്ഷ്മി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. സംസ്ഥാനത്തേക്കായി ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു ഐശ്വര്യ അഭിനന്ദിച്ചത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ല, ഞാന്‍ മുഖ്യമന്ത്രിയെ ഇഷ്ടപ്പെടുന്നു. വിസ്മയിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇനിയും ഒരുപാട് സമയം വേണ്ടിവരുമെങ്കിലും ജനങ്ങള്‍ക്കിടെയില്‍ ഒരു പ്രതീക്ഷ നല്‍കാന്‍ ഈ പ്രവര്‍ത്തനം സഹായിക്കും, വളരെ നന്ദി- ഐശ്വര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ലഭ്യത ഉറപ്പാക്കാനുളള നിര്‍ണായക തീരുമാനം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കൊവിഡ് പ്രതിരോധത്തിനായി ഒരു കോടി കൊവിഡ് വാക്സിന്‍ വാങ്ങാന്‍ തീരുമാനിച്ചു. വാക്സിന്‍ വാങ്ങാനുളള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരവും നല്‍കി. 70 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനും 30 ലക്ഷം ഡോസ് കൊവാക്സിനും ആണ് സംസ്ഥാന സര്‍ക്കാര്‍ വാങ്ങുക.
മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍
മെയ് മാസത്തില്‍ തന്നെ വാക്സിന്‍ വാങ്ങുന്നതിനുളള നടപടികള്‍ കേരളം ആരംഭിക്കും. അടിയന്തരമായി പത്ത് ലക്ഷം ഡോസ് വാക്സിന്‍ ആണ് അടുത്ത മാസത്തോടെ വില കൊടുത്ത് വാങ്ങുന്നത്. വാക്സിന്‍ വാങ്ങുന്നതിന് 1300 കോടി രൂപ ചിലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട എന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications