Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസരം തേടിയെത്തുന്ന നടിമാർ നേരെ കിടപ്പറയിലേക്ക്.. മലയാളത്തിൽ ക്രൂരപീഡനം!! തുറന്നടിച്ച് യുവനടി

കോഴിക്കോട്: സിനിമയില്‍ അവസരം ലഭിക്കുന്നതിന് വേണ്ടി നടിമാര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു എന്നത് അത്ര രഹസ്യമായ കാര്യമേ അല്ല ഇന്ന്. സിനിമയിലെ സ്ത്രീകള്‍ തന്നെ പലപ്പോഴും ഇക്കാര്യം തുറന്ന് പറഞ്ഞുകഴിഞ്ഞ. മലയാളത്തില്‍ നടി പാര്‍വ്വതി കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നടിച്ചത് ഞെട്ടലുണ്ടാക്കിയതാണ്. പിന്നാലെ പത്മപ്രിയ അടക്കം നിരവധി നടിമാര്‍ ഈ പീഡനം വെളിപ്പെടുത്തുകയുണ്ടായി. ദുല്‍ഖര്‍ സല്‍മാന്റെ നായികയാണ് ഏറ്റവും ഒടുവിലായി ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

സിനിമയിലെ ലൈംഗീക പീഡനങ്ങളെക്കുറിച്ച് ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നും വെളിപ്പെടുത്തലുകളുടെ പെരുന്നാളാണ്. മലയാളം മെച്ചമാണ് എന്ന് കരുതേണ്ട. ഓരോദിവസവും പുതിയ പുതിയ ആളുകള്‍ വെളിപ്പെടുത്തലുമായി രംഗത്തേക്ക് വരുന്നുണ്ട്.

ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു

ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു

ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങളിലും നിവിന്‍ പോളിയുടെ സഖാവിലും നായികയായ ഐശ്വര്യ രാജേഷ് ആണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ എത്തുന്ന നടിമാര്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുന്നു എന്നാണ് ഐശ്വര്യ രാജേഷ് തുറന്നടിച്ചത്.

പ്രത്യുപകാരമെന്ന പേരിൽ

പ്രത്യുപകാരമെന്ന പേരിൽ

സിനിമ ഹിറ്റായിക്കഴിയുമ്പോള്‍ പലരും പ്രത്യുപകാരം ചെയ്യാന്‍ അവസരം തരാം എന്ന തരത്തില്‍ നടിമാരെ സമീപിക്കാറുണ്ട്. പ്രത്യുപകാരം എന്ന തരത്തില്‍ പുതുമുഖ നടിമാര്‍ വഴങ്ങിക്കൊടുക്കേണ്ട അവസ്ഥയുണ്ടെന്നും ഐശ്വര്യ പറയുന്നു.

ഉറക്കറയിലേക്ക് ക്ഷണം

ഉറക്കറയിലേക്ക് ക്ഷണം

സിനിമയില്‍ അവസരം ചോദിച്ച് വരുന്ന പുതിയ നടിമാരെ ഉറക്കറയിലേക്ക് ക്ഷണിക്കുന്ന പതിവ് സിനിമാ ലോകത്ത് വര്‍ഷങ്ങളായി കണ്ടുവരുന്ന പ്രവണതയാണ്. താന്‍ ആദ്യമായി സിനിമയിലേക്ക് വന്നപ്പോള്‍ ഇത് അനുഭവിച്ചതാണെന്നും ഐശ്വര്യ രാജേഷ് വെളിപ്പെടുത്തി.

നല്ല വേഷവും പണവും

നല്ല വേഷവും പണവും

നല്ല വേഷവും കൈനിറയെ പണവും ലഭിക്കും എന്നതിനാല്‍ പലരും ഇതിനെ ഒരു പീഡനമായി കണക്കാക്കാറില്ലെന്നും ഐശ്വര്യ രാജേഷ് പറഞ്ഞു. ഇന്ന് പലരും അത്തരം വിഷയങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്.

മകളാണെന്ന ബോധം വേണം

മകളാണെന്ന ബോധം വേണം

അവസരം തേടിയെത്തുന്ന നടിമാരുടെ മാനം കവരുന്ന പുരുഷന്മാര്‍ ഒന്നോര്‍ക്കണം. തന്റെ അടുത്ത് കിടക്കുന്നുത് തന്റെയൊരു മകളാണെന്ന ബോധം അവര്‍ക്കുണ്ടാകണമെന്നും വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ രാജേഷ് വ്യക്തമാക്കി.

പത്മപ്രിയ പറഞ്ഞതും

പത്മപ്രിയ പറഞ്ഞതും

അടുത്തിടെ കാസ്റ്റിംഗ് കൗച്ചിന് എതിരെ നടി പത്മപ്രിയയും രംഗത്ത് വരികയുണ്ടായി. മലയാള സിനിമയിലും ലൈംഗിക പീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന് സിനിമാ മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പത്മപ്രിയ തുറന്നടിച്ചത്. കൊച്ചിയിലെ നടിക്ക് സംഭവിച്ചതിന് സമാനമായ അനുഭവങ്ങള്‍ അതിജീവിച്ചവരുണ്ട്.

പലരും പുറത്ത് പറയില്ല

പലരും പുറത്ത് പറയില്ല

ഇത്തരം അനുഭവങ്ങള്‍ ഉണ്ടായവരില്‍ ചിലര്‍ ഭയം മൂലം പുറത്ത് പറയാറില്ലെന്ന് പത്മപ്രിയ പറയുന്നു. ചിലരാകട്ടെ അവസരം നഷ്ടമാകുമെന്ന് ഭയന്ന് എല്ലാം സഹിക്കുകയും ചെയ്യുമെന്നും പത്മപ്രിയ വ്യക്തമാക്കി.ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ ഒപ്പം കിടക്ക പങ്കിടേണ്ടി വരുന്ന നടിമാരെക്കുറിച്ച് കേട്ടിട്ടുണ്ട്.

നടിമാർ മാത്രമല്ല കുറ്റക്കാർ

നടിമാർ മാത്രമല്ല കുറ്റക്കാർ

അതിന് തയ്യാറായില്ലെങ്കില്‍ സിനിമയിലെ അവസരം നഷ്ടപ്പെടുമെന്ന് പേടിക്കുന്നവര്‍ സമ്മതിക്കുന്നു.എന്നാലിത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്തവര്‍ക്ക് അവസരം നഷ്ടമാകുന്നുവെന്നും പത്മപ്രിയ പറയുകയുണ്ടായി. ഇത്തരം സംഭവങ്ങളില്‍ നടി മാത്രം എങ്ങനെയാണ് മോശക്കാരി ആവുന്നതെന്നും പത്മപ്രിയ ചോദിക്കുന്നു.

വിശ്വാസത്തെ ചൂഷണം ചെയ്യുന്നു

വിശ്വാസത്തെ ചൂഷണം ചെയ്യുന്നു

കിടക്ക പങ്കിടാന്‍ നടിമാരെ വിളിക്കുന്നവരും മോശക്കാരല്ലേ എന്നും പത്മപ്രിയ ചോദ്യമുന്നയിക്കുന്നു. ഒപ്പമുള്ളവരെ വിശ്വസിച്ചാണ് നടിമാര്‍ അഭിനയിക്കാന്‍ പോകുന്നത്. പക്ഷേ ചൂഷണം ചെയ്യുന്ന അവസ്ഥയുണ്ടെന്ന് നടി പറയുന്നു.

പുതുമുഖങ്ങൾ മാത്രമല്ല

പുതുമുഖങ്ങൾ മാത്രമല്ല

സിനിമയില്‍ അവസരം തേടിയെത്തുന്ന പുതുമുഖ നടിമാരാണ് ഇത്തരം പീഡനങ്ങള്‍ക്ക് ഇരയാവുന്നത് എന്ന് കരുതരുതെന്നും പത്മപ്രിയ ചൂണ്ടിക്കാണിക്കുന്നു. പേരും പ്രശസ്തിയുമുള്ള പ്രമുഖ നടിമാരും ഇത്തരത്തില്‍ പീഡനത്തിന് ഇരയാവുന്നുണ്ട്.

മുൻനിര നടിമാർക്ക് നിലനിൽക്കാൻ

മുൻനിര നടിമാർക്ക് നിലനിൽക്കാൻ

മുന്‍നിര നടിമാര്‍ക്ക് സിനിമയില്‍ സ്ഥിര പ്രതിഷ്ഠ നേടണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍ സിനിമയില്‍ നിന്നാലും സ്ഥിരമായി നിലനില്‍പ്പുണ്ടാകുമെന്ന് ഇവര്‍ക്ക് ഉറപ്പുണ്ടോ എന്ന് നടി ചോദിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ വഴങ്ങിക്കൊടുക്കല്‍ തുടരുമെന്ന് പുരുഷന്മാര്‍ വിചാരിക്കും.

പുതിയവർ തയ്യാറല്ല

പുതിയവർ തയ്യാറല്ല

അതേസമയം പുതിയ തലമുറയിലെ നടിമാര്‍ ഇത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറല്ലെന്നും പത്മപ്രിയ പറഞ്ഞു. ചില നടിമാര്‍ പീഡനത്തിന് ഇരയാകുന്നുണ്ടെങ്കിലും അത് മാനഭംഗത്തിന്റെ പരിധിയില്‍ വരുന്നത് അല്ലെന്നും നടി വ്യക്തമാക്കുന്നു.ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി പോകും

ഇതൊക്കെ സ്ഥിരമായി നടക്കുന്നു

ഇതൊക്കെ സ്ഥിരമായി നടക്കുന്നു

ചിലര്‍ തോളില്‍ പിടിച്ച് മോശമായ സംഭാഷണങ്ങള്‍ പറഞ്ഞിട്ട് പോകും. ചിലരാകട്ടെ മോശം മെസേജുകള്‍ അയക്കും.ഇതൊക്കെ സിനിമാ രംഗത്ത് സ്ഥിരമായി നടക്കുന്നതാണ് എന്നും പത്മപ്രിയ പറഞ്ഞിരുന്നു. ഇത്തരക്കാരോട് പ്രതികരിച്ചാല്‍ ഒരു സോറി പറയും. അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും പത്മപ്രിയ പറയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+