50 കോടിയോളം തട്ടാൻ ശ്രമം;നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി രാധ..'സ്വർണാഭരണങ്ങളും തൊടാൻ സമ്മതിക്കുന്നില്ല'

മലയാളത്തിലും തമിഴിലും ഒരുകാലത്ത് തിളങ്ങി നിന്ന താരങ്ങളാണ് നടി അംബികയും സഹോദരിയായ രാധയും. ഇരുവരും തമ്മിൽ വളരെ നല്ല ബന്ധമാണ് അടുത്ത കാലം വരെ പുലർത്തിയിരുന്നത്. എന്നാലിതാ ഇപ്പോൾ അംബികയ്ക്കും സഹോദരനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാധ. അംബികയും സഹോദരൻ അർജുൻ നായറും ചേർന്ന് 50 കോടി തട്ടാൻ ശ്രമിച്ചെന്നാണ് പരാതി. ചെന്നൈ പോലീസ് കമ്മീഷ്ണർ ഓഫീസിൽ നേരിട്ടെത്തിയാണ് രാധ പരാതി നൽകിയത്.

ഇരുവരും ചേർന്ന് വീട്ടിൽ താൻ ഒപ്പിട്ട് വെച്ചിരിക്കുന്ന ആറ് ചെക്കുകൾ തട്ടിയെടുത്താണ് പണം തട്ടാൻ ശ്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ബാങ്ക് അക്കൌണ്ടുകൾ സംബന്ധിച്ച കണക്കുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം തനിക്ക് മനസിലായതെന്നും രാധ പരാതിയിൽ പറഞ്ഞു.

ambikaradha2-99

ചെന്നൈയിലെ വളസരവക്കത്തെ എആർ സ്ട്രീറ്റിലാണ് രാധയുടെ വസതി. ഇവിടെ താഴത്തെ നിലയിലാണ് രാധ താമസിക്കുന്നത്. സഹോദരിയായ അംബികയും തനിക്കൊപ്പമാണ് കഴിയുന്നതെന്ന് രാധ പറയുന്നു. വീട്ടുചെലവുകൾക്കും ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനുമടക്കം ആറോളം ചെക്കുകൾ വീട്ടിൽ ഒപ്പിട്ട് വെച്ചിരുന്നു. താൻ ഇടയ്ക്കിടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് കേരളത്തിലേക്കും മുംബൈയിലേക്കും ബെംഗളൂരിലേക്കുമെല്ലാം യാത്ര ചെയ്യാറുണ്ട്. ഈ സമയത്താണ് ചെക്കുകൾ തട്ടിയതെന്ന് രാധ ആരോപിക്കുന്നു.

ഇരുവരുടേയും ഉടമസ്ഥതയിലുള്ള പോരൂരിലെ ആർആർ ഗാർഡൻ എന്ന സ്റ്റുഡിയോയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും രാധ പരാതി ഉയർത്തുന്നുണ്ട് . നേരത്തേ എആർഎസ് ഗാർഡൻ സ്റ്റുഡിയോ എന്ന പേരിലായിരുന്നു സ്റ്റുഡിയോ പ്രവർത്തിച്ചത്. എന്നാൽ 2025 ജനുവരിയിൽ സ്റ്റുഡിയോയുടെ പേര് ആർആർ ഗാർഡൻ എന്ന് മാറ്റി. ഇത് പോരൂരിലുള്ള ഐഡിബിഐ ബാങ്കിനെ അറിയിച്ചിരുന്നു. തുടർന്ന് അവർ പുതിയ ചെക്ക് അനുവദിച്ചു. 2025 ജനുവരി മുതൽ ഉപയോഗിക്കാവുന്ന തരത്തിലായിരുന്നു ചെക്ക്. അതുകൊണ്ട് തന്നെ പഴ ചെക്കുകൾക്ക് സാധുത ഉണ്ടായിരുന്നില്ല. എന്നാൽ സപ്റ്റംബർ 17 ന് ഐഡിബിഐ ബാങ്കിൽ നിന്നും തനിക്കൊരു ഇമെയിൽ വന്നു. പഴയ ചെക്കുകൾ സമർപ്പിച്ച് വലിയ തുകകളുടെ ഇടപാട് അംബിക ആവശ്യപ്പെട്ടുവെന്നാണ് ബാങ്ക് അറിയിച്ചത്. അഞ്ച് ചെക്കുകളാണ് സമർപ്പിച്ചത്. 11 ലക്ഷം, 13.17 കോടി, 27.73 കോടി, 7 കോടി, 1.79 കോടി എന്നിങ്ങനെയാണ് ചെക്കിൽ എഴുതിയ തുക. ഉടൻ തന്നെ പണമിടപാട് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് താൻ ബാങ്കിനെ സമീപിക്കുകയായിരുന്നുവെന്നും രാധ പരാതിയിൽ പറഞ്ഞു. ചെക്ക് ഇടപാടുകൾ എഴുയത് സഹോദരനായ അർജുൻ നായർ ആണെന്നും രാധ ആരോപിച്ചു.

ഫെമ കേസിൽ ക്രിമിനൽ നിയമനടപടി നേരിടുന്ന ആളാണ് തൻ്റെ സഹോദരനെന്നും കേസിൽ വലിയൊരു തുക പിഴ അടക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും രാധ ആരോപിച്ചു. സഹോദരങ്ങളുമായി തനിക്ക് കട ബാധ്യതയോ സാമ്പത്തിക ബാധ്യതയോ ഇല്ല. തന്റെ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം, വജ്രാഭരണങ്ങൾ , മറ്റ് സ്വത്ത് രേഖകൾ എന്നിവ പരിശോധിക്കാനും ഇരുവരും അനുവദിക്കുന്നില്ലെന്നും രാധ ആരോപിച്ചു. എത്രയും പെട്ടെന്ന് കേസിൽ അന്വേഷണം നടത്തണമെന്നും നടി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma