നടി അംബിക റാവു അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
കൊച്ചി; നടിയും സഹസംവിധായകയുമായ അംബികാ റാവു അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രാത്രി 10.30 യോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. വൃക്കാ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിച്ച് വരികയായിരുന്നു.ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാലോകത്തെത്തിയത്. കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മയുടെ വേഷം ഏറെ ശ്രദ്ധ നേടി.
ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പൂന്റെയും, അന്യർ, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, അച്ചുവിന്റെ അമ്മ, കൃത്യം, ക്ലാസ്‌മേറ്റ്സ്, കിസാൻ, പരുന്ത്, സീതാകല്യാണം, ടൂർണമെന്റ്, സാൾട്ട് ആൻഡ് പെപ്പർ ,വൈറസ്, കുമ്പളങ്ങി നൈറ്റ്സ് , അനുരാഗ കരിക്കിൻ വെള്ളം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാർ, കോളേജ് കുമാരൻ, 2 ഹരിഹർ നഗർ, ലൗ ഇൻ സിഗപ്പൂർ, ഡാഡി കൂൾ, ടൂർണമെന്റ്, ബെസ്റ്റ് ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, പ്രണയം, തിരുവമ്പാടി തമ്പാൻ, ഫേസ് 2 ഫേസ്, 5 സുന്ദരികൾ, തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം അനുരാഗ കരിക്കിൻ വെള്ളം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയും അസ്സോസിയേറ്റായും പ്രവർത്തിച്ചു.
ഫ്ളൈയിംഗ് ലെസൺസ്, ബിഫോർ ദ റെയിൻസ് തുടങ്ങിയ വിദേശ സിനിമകളുടെ അണിയറയിലും പ്രവർത്തിച്ചിട്ടുണ്ട്.അന്യ ഭാഷ നടിമാർക്ക് മലയാളം പഠിപ്പിച്ച് നൽകിയത് അംബികയായിരുന്നു. നിരവധി താരങ്ങൾക്ക് അംബിക മലയാളം പഠിപ്പിചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനമാ ലൊക്കേഷനുകളിൽ കോച്ച് എന്ന പേരിലായിരുന്നു അംബിക അറിയപ്പെട്ടിരുന്നത്. നിരവധി സിനിമകളുടെ ഭാഗമായ അംബികയുടെ മോഹം സ്വന്തമായി സിനിമ ചെയ്യണമെന്നായിരുന്നു. ആ മോഹം ബാക്കിയാണ് നടിയുടെ മടക്കം.
'ദിസ് ഈസ് മൈ എന്റെർടെയിൻമെന്റ് എന്നാണോ? മഞ്ജു വാര്യരുടെ ഒരേ പൊളി ചിത്രങ്ങൾ.. വൈറൽ


Click it and Unblock the Notifications