ആദിത്യനെതിരെ രണ്ടും കല്‍പ്പിച്ച് അമ്പിളി; സ്ത്രീത്വത്തെ അപമാനിച്ചു, പൊലീസില്‍ പരാതി നല്‍കി താരം
കൊച്ചി: സീരിയല്‍ താരങ്ങളായ ആദിത്യന്‍ ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹ ബന്ധം തകര്‍ന്നതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ ദിവസം ആദിത്യന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആദിത്യനുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത.് എന്നാല്‍ ഇപ്പോഴിതാ ആദിത്യനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ് അമ്പിളി ദേവി.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

മറ്റൊരു ബന്ധം
ആദിത്യന് മറ്റൊരു ബന്ധമുണ്ടെന്നും ആ സ്ത്രീ ഗര്‍ഭിണിയാണെന്നുമായിരുന്നു അമ്പിളി ദേവി ഒരു അഭിമുഖത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍. കഴിഞ്ഞ 16 മാസമായി ആദിത്യന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണെന്നും 13 വയസ്സുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീയെന്നും അമ്പിളി വെളിപ്പെടുത്തിയിരുന്നു.

പ്രസവത്തിന് ശേഷം
തന്റെ പ്രവസവത്തിന് ശേഷമാണ് താന്‍ ഈ ബന്ധത്തെ കുറിച്ച് അറിയുന്നതെന്നും പ്രസവം കഴിഞ്ഞ സമയത്തൊക്കെ ആദിത്യന്‍ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. അദ്ദേഹം എപ്പോഴും തൃശൂരായിരുന്നു. ബിസിനസ് ആണെന്നാണ് പറഞ്ഞത്. എല്ലാം ഞാന്‍ വിശ്വസിച്ചു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചിലാണ് അവരുടെ ബന്ധത്തെ കുറിച്ച് അറിയുന്നതെന്ന് അമ്പിളി വ്യക്തമാക്കുന്നു.

അമ്പിളിക്കെതിരെ
അതേസമയം, അമ്പിളിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ മറ്റ് ചില ആരോപണങ്ങള്‍ ആദിത്യന്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നല്‍കി മറ്റൊരു അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പരാതിയുമായി അമ്പിളി
എന്നാല്‍ ഇപ്പോഴിതാ ആദിത്യനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാനുള്ള നീക്കത്തിലാണ് അമ്പിളി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരില്‍ അമ്പിളി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസ്പിക്കുമാണ് അമ്പിളി പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്ന് അമ്പിളി പറയുന്നു.

ആത്മഹത്യ ശ്രമം
ഇതിനിടെ, കഴിഞ്ഞ ദിവസം ആദിത്യന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തൃശ്ശൂരിലെ സ്വരാജ് റൌണ്ടിലെ നടുവിലാലിന് സമീപത്ത് കയ്യിലെ ഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് അവശനായ നിലയിലായിരുന്നു ആദിത്യനെ കണ്ടെത്തിയത്. നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഒരാള്‍ തളര്‍ന്ന് കിടക്കുന്നാതായാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് നാട്ടുകാരില്‍ ചിലര്‍ ആളെ തിരിച്ചറിഞ്ഞതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍












Click it and Unblock the Notifications