കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില 92 ലേക്ക്: പദ്ധതിയിട്ട ഹിമാലയൻ യാത്ര റദ്ദാക്കിയെന്ന് യുവനടി, കേന്ദ്രത്തിന് വിമർശനം

Google Oneindia Malayalam News

കൊച്ചി: ദിനംപ്രതി രാജ്യത്ത് ഇന്ധനവില വർധിക്കുമ്പോള്‍ കേന്ദ്രസർക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവനടി അമേയ മാത്യൂ. അമേയ മാത്യുവിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ഫോട്ടോ ഷൂട്ടിനെക്കാളധികം പ്രേക്ഷകരെ ആകർഷിച്ചിട്ടുള്ളത് അമേയ നൽകിയിട്ടുള്ള ക്യാപ്ഷനാണ്. ഒരു ഹിമാലയം ട്രിപ്പ് പോകാന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്രം പെട്രോള്‍ വില 92ലേക്ക് ഉയർത്തിയെന്നും അതിനാല്‍ വീട്ടിലേക്ക് പോകുന്നുവെന്നുമാണ് അമേയ നൽകിയിട്ടുള്ള ക്യാപ്ഷൻ.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

ameyamathew-oil

ഇന്ധനവിലയെക്കുറിച്ച് പോസ്റ്റിൽ പരാമർശിച്ചതോടെ ആരാധകരും കമന്റ് ബോക്സിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്. പലരും അമേയയുടെ കാപ്ക്ഷനെ പുകഴ്ത്തുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കമന്റുകള്‍ക്കും കയ്യടി നേടിയിട്ടുണ്ട്. 'ജനങ്ങളെ വീട്ടിലിരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വഴിയാണ് പെട്രോള്‍ വില വര്‍ദ്ധനവെന്ന് ചിലർ കുറിച്ചപ്പോ , വീട്ടില്‍ സുരക്ഷിതയായി ഇരിക്കു എന്നും', 'ഒന്ന് റേഷന്‍ കട വരെയെങ്കിലും', എന്നും രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിട്ടുള്ളത്.

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിൽ അഭിനയിച്ച അമേയ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. മമ്മൂട്ടി നായകനായെത്തുന്ന ദി പ്രീസ്റ്റിലും താരം അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും താരത്തിന് നിരവധി ഫോളോവർമാരുമുണ്ട്. ലോക്ക്ഡൗണ്‍ സമയത്തെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവെച്ച നടി തടി കൂടിയത് മൂലം അവസരം നഷ്ടമായതിന്റെ വേദനയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ക്യൂട്ടായി ഐഷ ശർമ്മ, സ്റ്റൈലിഷ് ലുക്കിലുള്ള നടിയുടെ ഫോട്ടോസ്

ഇന്ധന വില ദിനംപ്രതി വർധിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 21 രൂപയുടെ വര്‍ധനവാണ് ഇന്ത്യയിലെ ഇന്ധനവിലയിലുണ്ടായത്. 48 തവണയാണ് വില വർധിച്ചതെന്നും ശ്രദ്ധേയമാണ്. ഈ വര്‍ധനയുണ്ടായത്. എന്നാൽ വാറ്റും നികുതിയിലുമുള്ള വ്യത്യാസം മൂലം രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇന്ധനവില നൂറ് കടക്കുന്ന സാഹചര്യവുമുണ്ടായി.

Recommended Video

cmsvideo
പെട്രോൾ വില കുറയും..തീരുമാനം ഇങ്ങനെ | Oneindia Malayalam

English summary
Actress Ameya mathew criticizes Central government over oil price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X