Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞെട്ടി നോക്കിയപ്പോൾ അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക്';ബസിൽ വെച്ച് നേരിട്ട അതിക്രമത്തെ കുറിച്ച് നടി

കൊച്ചി; ബസ് യാത്രയ്ക്കിടെ താൻ നേരിട്ട ദുരനുഭവത്തെ കുറിച്ചും അതിനെ ധൈര്യപൂർവ്വം നേരിട്ടതിനെ കുറിച്ചും തുറന്നെഴുത്തുമായി നടി അനഘ രമേശ്. കുടുംബത്തോടൊപ്പം ഗുരുവായൂരിലേക്ക് യാത്ര പോകുകയായിരുന്നു താരം. ഇതിനിടയിലാണ് ബസിൽ വെച്ച് അതിക്രമം നേരിട്ടത്. അനഘ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1

വളരെ മനോഹരമായ ഒരു ദിവസം അവസാനിക്കുന്നത് ഒട്ടും പ്രതീഷിക്കാത്ത ചില കാര്യങ്ങൾ നടന്നിട്ടാണെകിൽ അതിനെ മനോഹരമായ ദിവസം എന്ന് വിളിക്കാൻ പറ്റുമോ അതോ....പക്ഷെ എനിക് ഇന്ന് വളരെ മനോഹരമായ ദിവസം ആണ്. ശക്ത ആയ ഓരോ പെൺകുട്ടിയും നമുക്ക് ചുറ്റിലും ഉള്ള നുറായിരം പെൺകുട്ടികൾക്കു ധൈര്യവും മാതൃകയും ആണ്.
ഇന്നലെ ഗുരുവായൂർ പോയി തിരിച്ചു വരുന്ന വഴി ബസ് സമരം ആയതിനാൽ നേരത്തെ ഞങ്ങൾ ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു. ബസ് നല്ല ലേറ്റ് ആയിട്ടാണ് ഗുരുവായൂർ സ്റ്റാൻഡിൽ എത്തിയത് ഞാൻ അച്ഛൻ അമ്മ അനിയത്തി എത്രയും പേരാണ് ഉണ്ടായിരുന്നത് അതിൽ അച്ഛനും ഞാനും വേറെ വേറെ സീറ്റിൽ ആണ് ഇരിക്കേണ്ടി വന്നത് ഞാൻ ബസ് കയറുമ്പോൾ എൻന്റെ സീറ്റിൽ ഒരു പയ്യനും പെൺകുട്ടിയും ഇരുന്നിരുന്നു.

2


ഞാൻ ടിക്കറ്റ് കാണിച്ചതും അ പയ്യൻ മാറിത്തന്നു. ഇടയ്ക് വെച്ച് അ പെൺകുട്ടിയും ബസിൽ നിന്ന് ഇറങിപ്പോയി പിന്നെ സീറ്റിനടുത്തായി തന്നെ നിന്നിരുന്ന അ പയ്യനെ തള്ളിമാറ്റി കൊണ്ട് ഒരാൾ എൻന്റെ അടുത്ത് വന്നിരുന്നു ഒരു സഹയാത്രികയയോട് ചോദിക്കുന്ന നോർമൽ ആയ കുറച്ചു കാര്യങ്ങൾ അയാൾ എന്നോട് ചോദിച്ചു അതിനു ഞാൻ മറുപടിയും നൽകി.

3

ഞാൻ അധികം സംസാരിക്കാൻ ഇഷ്ടപെടാത്ത ആളായതിനാൽ ഞാൻ ഇയർഫോൺ വെച്ചിരുന്നു അതിനിടയിൽ പലപ്പോഴായി അയാൾ ഓവർ ആയി എന്റെ ഭാഗത്തേക് ചെരിയുക, ബസിൽ പിടിക്കാൻ ആയി ഒരു സ്റ്റാൻഡ് ഉണ്ട് അതിൽ പിടിച്ച് കൈ എൻന്റെ ഭാഗത്തേക്ക്‌ കൊണ്ട് വരുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ തുടങി. അയാൾ മനഃപൂർവം അണോ അല്ലാതെ അണോ ചെയുന്നത് എന്ന് അറിയാൻ പറ്റാത്തതിനാൽ ഞാൻ ഒന്നും പറയാൻ പോയില്ല. ഇടയിൽ ഞാൻ ഉറങ്ങി പോയി, കുറച്ചു കഴിഞു എന്തോ തടയും പോലെ തോന്നി ഞെട്ടി നോക്കിയപ്പോൾ ആണ് അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് പോകുന്നതായി ഞാൻ കണ്ടത്.

4

ഉറക്കം ഉണർന്നതും അയാൾ കൈ മാറ്റി. പിന്നെ ഫോൺ ലെ ക്യാമറ അയാൾ അറിയാതെ ഒന്നാക്കി വെച്ചു ഞാൻ കണ്ടത് കൊണ്ടാവണം അല്ലെങ്കിൽ പിന്നെ ഞാൻ ഉറങ്ങതെ ഇരിക്കുന്നത് കൊണ്ടാവണം അയാൾ പിന്നെ അതിനു മുതിർന്നില്ല.ബസ് സ്റ്റാൻഡ് എത്തുന്നത് വരെ ഞാൻ ഒരുപാടു ആലോചിച്ചു എന്തു ചെയ്യണം ഞാൻ ഒറ്റയ്ക് ആയിരുന്നെകിൽ ഒരു മിനിറ്റ് പോലും ചിന്തിക്കാതെ പ്രതികരിച്ചെന്നെ ഞാൻ തികഞ്ഞ പുരോഗമന വാദി ആന്നെകിൽ എന്റെ അച്ഛനും അമ്മയും കറ പിടിച്ചു കിടക്കുന്ന പഴയ സമൂഹത്തിന്റെ ശേഷിപ്പാണ്.

5

ഞാൻ ഇന്ന് പ്രതികരിക്കാതെ പോയാൽ അത് അയാൾക് അത് ഒരു അവസരമാക്കും ബാക്കി നൂറു പെൺകുട്ടികളോട് ഇതു പോലെ ചെയ്യാൻ ഞാൻ ധൈര്യം കൊടുക്കുന്നത് ആയിരിക്കും.
ഞാൻ പ്രതികരിച്ചു..ബസ് കോഴിക്കോട് സ്റ്റാൻഡിൽ എത്തിയപ്പോൾ ഞാൻ അയാളോട് മാപ്പ് പറയാൻ പറഞു അയാൾ എന്തിനെന്നു ചോദിച്ചു കാര്യം ഉച്ചത്തിൽ വിശദതികരിച്ചു കൊടുത്തപ്പോൾ അയാൾ മാപ്പ് പറഞ്ഞു,അതും ഒരു ഒഴുക്കൻ മട്ടിൽ ഞാൻ അത് പോരാ എന്റെ കാൽ തൊട്ടു മാപ്പ് പറയാൻ പറഞ്ഞു അത് അയാൾ തയാറായില്ല എന്ന് മാത്രവുമല്ല ഒന്നും സംഭവിക്കാത്തത് പോലെ അയാൾ അഭിനയിക്കാനും തുടങ്ങി.

6

ഇതിനിടയിൽ നട്ടല് ഇല്ലാത്ത കുറെ മനുഷ്യൻ മാർ ബസ്സിൽ ഉണ്ടായിരുന്നു. കണ്ടക്ടർ വന്നു പരാതി ഉണ്ടോ എന്ന് ചോദിച്ചു ഒരു കുലുക്കവും ഇല്ലാതെ നിൽക്കുന്ന അ മനുഷ്യ മൃഗത്തെ കണ്ടപ്പോൾ എനിക് പരാതി ഉണ്ടെന്നു ഉറപ്പിച്ചു.2 ലേഡീസ് പോലീസ് വന്നു കാര്യങ്ങൾ ഒക്കെ തിരക്കി മാഡം ഒന്ന് സ്റ്റേഷൻ വരെ വരണം ഞങ്ങളുടെ കൂടെ വരാം എന്ന് പറഞ്ഞു ഞാൻ അവരുടെ കൂടെ പോയി അതുവരെ ഒരു തരി കുറ്റബോധം പോലും ഇല്ലാത്ത അയാൾ സംസാരിക്കാൻ തുടങ്ങി.

7

എന്നെ ഇതിൽ നിന്നും എങ്ങന്നെ യെങ്കിലും ഒഴിവാക്കണം, മറ്റൊരു case പോലെ അല്ല ഇത്, ഞാൻ നല്ലൊരു കുടുബത്തിൽ ജനിച്ചതാണ് പറ്റിപ്പോയി തുടങി ഒരോന്നായി പറയാൻ തുടങി. വളരെ നല്ല രീതിയിൽ ആണ് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷൻ ഉള്ള പോലീസ് കാരും #KSRTC ജീവനക്കാരും എന്നോട് പെരുമാറിയത്.
പോലീസ് എന്നെ ഒന്നും ചെയ്യാൻ നിർബന്ധിച്ചില്ല ഒന്നെകിൽ മാഡത്തിന് കേസ് കൊടുക്കാം അല്ലെങ്കിൽ ഇവിടെ വെച്ച് തീർപാക്കി വിടാം എന്ന് പറഞ്ഞു ഞാൻ ഫസ്റ്റ് ആലോചിച്ചത് അയാളുടെ ഫാമിലി യെ പറ്റി ആണ് ഇത് അറിയുമ്പോൾ ഉള്ള അവരുടെ മാനസികാവസ്ഥ പിന്നെ അയാളുടെ ഭാര്യ ഫൈനഷ്യലി ഇൻഡിപെൻഡന്റ് അല്ലെങ്കിൽ വേറെ ഒരു ഗതിയും ഇല്ലാത്ത ജീവിത കാലം മുഴുവൻ ഇതും മനസിലാക്കി അയാളുടെ കൂടെ ജീവിക്കേണ്ടി വരും.

8

ഇനി ഞാൻ പരാതി ഉണ്ടെന്നു പറഞ്ഞു എന്ന് തന്നെ ഇരിക്കട്ടെ എന്തു സംഭവിക്കും നമ്മുടെ നാട്ടിൽ ഉള്ള ഇ വൃത്തികെട്ട സിസ്റ്റം മാറാത്ത ഇടത്തോളം കാലം എനിക്കും നീതി കിട്ടാൻ പോകുന്നില്ല. എന്നെ സമ്മതിച്ചെടുത്തോളം അയാൾ കഴിഞ കുറച്ചു സമയം കടന്നു പോയ മാനസിക സമ്മർദ്ദം ആണ് എനിക്ക് അയാൾക്ക് കൊടുക്കാൻ ഉള്ള ഏറ്റവും വലിയ ശിക്ഷ. അ കുറച്ചു നിമിഷങ്ങൾ അയാൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പോകുന്നില്ല. എന്റെ ഈ തുറന്നു പറച്ചിൽ നാളെ കുറച്ചു പെൺകുട്ടികൾക്കു യെങ്കിലും പ്രതികരിക്കാൻ ഉള്ള ധൈര്യം കൊടുത്താൽ.....

9

ഞാൻ ഒരു പാട് യാത്ര ചെയ്യുന്ന ആളാണ് അതും ഒറ്റയ്ക് 2-3 മണിക്ക് യാത്ര ചെയ്തിട്ടും ഉണ്ട് എന്നിട്ടും എനിക്ക് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. നമ്മുടെ നാട്ടിലെ സിസ്റ്റത്തെ ഒരുകാലത്തും മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല പക്ഷേ മാറ്റാൻ പറ്റുന്ന ഒന്നുണ്ട് നമ്മുടെ മനസ്സിലെ ഭയം....
എന്ന് നിങ്ങൾ പ്രതികരിക്കാൻ തുടങ്ങുന്നുവോ അന്നുമുതൽ നിങ്ങൾക്കും പേടി ഇല്ലാതെ ജീവിക്കാൻ തുടങ്ങാം പകൽ പോലെ രാത്രികളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+