കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോക്ലേറ്റ് തന്ന് ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചു; അന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് നടി അനാർക്കലി

Google Oneindia Malayalam News

കൊച്ചി: ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷകര്‍ക്കിടയില്‍ കടന്നെത്തിയ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. ആനന്ദത്തിന് ശേഷം വിമാനം, മന്ദാരം, ഉയരെ എന്ന ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഫോട്ടോഷൂട്ടുകളിലൂടെയും മേക്കോവറിലൂടെയും താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.

എന്നാല്‍ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടിവന്ന ചില മോശം അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അനാര്‍ക്കലി മരയ്ക്കാര്‍. കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ചാണ് ജോഷ് ടോക്‌സ് എന്ന പരിപാടിയില്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിവാദ ഫോട്ടോഷൂട്ടുകളെ കുറിച്ചും സൈബര്‍ ആക്രമണങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍

ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കടയില്‍ പോകുമ്പോഴാണ് മോശം അനുഭവം നേരിട്ടത്. ഒരു മനുഷ്യന്‍ ചോക്ലേറ്റ് വാങ്ങിത്തന്ന് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് അനാര്‍ക്കലി മരയ്ക്കാര്‍ പറയുന്നു. അന്ന് അയാളുടെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും താരം പറയുന്നു.

എന്താണെന്ന് അറിയില്ല

എന്താണെന്ന് അറിയില്ല

അന്ന് എന്താണ് അയാള്‍ ചെയ്യുന്നത് അറിയില്ലെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ ചെന്ന് പറയാന്‍ പേടിയുണ്ടായിരുന്നു. എന്നാലും അമ്മയോട് കാര്യം പറഞ്ഞു. അപ്പോള്‍ അത്തരം കാര്യങ്ങള്‍ നീ തനിയെ ഡീല്‍ ചെയ്യണമെന്നാണ് അമ്മ പറഞ്ഞത്. അന്ന് അവിടുന്ന് ഇങ്ങോട്ട് എന്റെ കാര്യങ്ങള്‍ എല്ലാം ഞാന്‍ തന്നെയാണ് ഡീല്‍ ചെയ്തിട്ടുള്ളതെന്ന് അനാര്‍ക്കലി പറഞ്ഞു.

അവസരങ്ങള്‍ ലഭിച്ചിരുന്നില്ല

അവസരങ്ങള്‍ ലഭിച്ചിരുന്നില്ല

പാട്ടുപാടാനും ഡാന്‍സ് കളിക്കാനും കൂടുതല്‍ ഇഷ്ടമായിരുന്നു. എന്നാല്‍ അവസരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. പഠനത്തില്‍ ആവറേജ് ആയിരുന്നു. അവസരങ്ങള്‍ ലഭിക്കാത്തത് വലിയ സങ്കകായിരുന്നു. താന്‍ ടോം ബോയ് ആയി നടക്കുന്ന ഒരു കുട്ടിയായിരുന്നെന്നും അനാര്‍ക്കലി പറയുന്നു.

സുന്ദരി ആയിരുന്നില്ല

സുന്ദരി ആയിരുന്നില്ല

ഒട്ടും സുന്ദരിയായിരുന്നില്ല അന്ന്, അതായിരിക്കണം തന്നെ ഒന്നിനും പരിഗണിക്കാതിരുന്നത്. നിരാശരായ സമയത്ത് സ്‌കൂള്‍ മാറണം എന്ന് തോന്നിയിരുന്നു. സ്‌കൂളില്‍ നിന്ന് താന്‍ നേരിട്ട അവഗണന മോശമായി ബാധിച്ചിരുന്നു. പടം വരയ്ക്കാനും പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും അറിയാമെങ്കിലും മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തത് ഇതേ കാരണത്താലാണെന്ന് അനാര്‍ക്കലി പറയുന്നു.

ആത്മവിശ്വാസം

ആത്മവിശ്വാസം

ഇന്ന് താന്‍ നില്‍ക്കുന്ന പൊസിഷന്‍ തനിക്ക് വലിയ ആത്മവിശ്വാസം തരുന്നു. അന്ന് സ്‌കൂളില്‍ ഉണ്ടായിരുന്നവര്‍ താന്‍ ഈ നിലയില്‍ എത്തിച്ചേരുമെന്ന് കരുതിയിട്ടുണ്ടാകില്ലെന്നും താരം പറയുന്നു. തനിക്ക് നേരിട്ട സൈബര്‍ ആക്രമങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്.

വീട്ടുകാര്‍ ചോദിച്ചു

വീട്ടുകാര്‍ ചോദിച്ചു

സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ കുറേ ആളുകളുടെ മോശം കമന്റുകള്‍ കേള്‍ക്കാനിടയായി. നല്ല കമന്റുകള്‍ പോസ്റ്റ് ചെയ്ത കുറച്ചാലുകളുംം ഉണ്ടായിരുന്നു. അന്ന് വീട്ടുകാര്‍ ഇങ്ങനെ ഒരു ഫോട്ടോ ഇടണമായിരുന്നോ എന്ന് ചോദിച്ചു- അനാര്‍ക്കലി പറയുന്നു.

കാളി ഫോട്ടോഷൂട്ട്

കാളി ഫോട്ടോഷൂട്ട്

കാളി എന്ന ഹിന്ദു ദൈവത്തെ ആധാരമാക്കി ചെയ്ത ഫോട്ടോഷൂട്ട് വലിയ വിവാദങ്ങള്‍ക്കിടയാക്കി. രാഷ്ട്രീയ പാര്‍ട്ടിയും ഒരു മതവിഭാഗവും തനിക്കെതിരെ തിരിഞ്ഞു. മഹാദേവന്‍ തമ്പി എന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു ഫോട്ടോ ഷൂട്ട് ചെയ്തത്. വളരെ നാളായി സുഹൃത്തായ മഹാദേവന്‍ തമ്പിയോട് നോ പറയാന്‍ പറ്റാതെ ചെയ്ത ഒരു ഫോട്ടോഷൂട്ടായിരുന്നു അത്- അനാര്‍ക്കലി പറഞ്ഞു.

ചെയ്യുമെന്ന് കരുതിയില്ല

ചെയ്യുമെന്ന് കരുതിയില്ല

ചില സുഹൃത്തുക്കളും ദളിത് ആക്ടിവിസ്റ്റുകളും വിളിച്ച് അനാര്‍ക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല. അമ്മയും സഹോദരിയും എതിരഭിപ്രായം പറഞ്ഞു. പിന്നീട് ഒരു മാപ്പെഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഈ സംഭവം ഒരുപാട് നാള്‍ തന്നെ അലട്ടിയിരുന്നു എന്ന് താരം പറയുന്നു. വളരെ പെട്ടെന്ന് തന്നെ അതില്‍ നിന്ന് കരകയറി.

 പലതും പഠിക്കുന്നുണ്ട്

പലതും പഠിക്കുന്നുണ്ട്

പിന്നീട് ആ സംഭവം മറക്കാനും ചിലതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രദ്ധിച്ചു. ദുഖിച്ചിരുന്നിട്ട് കാര്യമില്ല, ജീവിതം മുന്നോട്ടുപോകുക തന്നെ വേണം. എങ്കിലും ഒരോ സംഭവങ്ങളും തന്നെ ചിലത് പഠിപ്പിച്ചെന്നും താരം വ്യക്തമാക്കുന്നു. തനിക്ക് നേരിട്ട പലപ്രശ്‌നങ്ങളും നേടിരുന്നത് അത് അവഗണിച്ചുകൊണ്ടായിരുന്നെന്നും അനാര്‍ക്കലി പറയുന്നു.

കേരളത്തിൽ പിടിമുറുക്കണം; രണ്ടും കൽപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം, കളി വമ്പൻ ലക്ഷ്യങ്ങൾ മുന്നിൽകണ്ട്കേരളത്തിൽ പിടിമുറുക്കണം; രണ്ടും കൽപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം, കളി വമ്പൻ ലക്ഷ്യങ്ങൾ മുന്നിൽകണ്ട്

മുല്ലപ്പള്ളിയുടെ അധ്യക്ഷസ്ഥാനം തെറിക്കും... കൊയിലാണ്ടിയിലും കൊടുവള്ളിയിലും അല്ല, കല്‍പറ്റയില്‍ മത്സരിക്കുംമുല്ലപ്പള്ളിയുടെ അധ്യക്ഷസ്ഥാനം തെറിക്കും... കൊയിലാണ്ടിയിലും കൊടുവള്ളിയിലും അല്ല, കല്‍പറ്റയില്‍ മത്സരിക്കും

എൽഡിഎഫിനെ അമ്പരപ്പിക്കുന്ന നീക്കം; ഇടതുകക്ഷികൾ യുഡിഎഫിലെത്തും, തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ നീക്കങ്ങൾഎൽഡിഎഫിനെ അമ്പരപ്പിക്കുന്ന നീക്കം; ഇടതുകക്ഷികൾ യുഡിഎഫിലെത്തും, തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ നീക്കങ്ങൾ

കോഴിക്കോട് അടിമുടി മാറ്റവുമായി സിപിഎം, മുഹമ്മദ് റിയാസ് ബേപ്പൂരിലേക്ക്, ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ്കോഴിക്കോട് അടിമുടി മാറ്റവുമായി സിപിഎം, മുഹമ്മദ് റിയാസ് ബേപ്പൂരിലേക്ക്, ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ്

സിപിഎമ്മിന് ആശങ്ക സൃഷ്ടിച്ച് കോണ്‍ഗ്രസ് ഒരുക്കം; സുധാകരന്‍ അധ്യക്ഷനാകും; നയിക്കാന്‍ പ്രമുഖരുടെ പടസിപിഎമ്മിന് ആശങ്ക സൃഷ്ടിച്ച് കോണ്‍ഗ്രസ് ഒരുക്കം; സുധാകരന്‍ അധ്യക്ഷനാകും; നയിക്കാന്‍ പ്രമുഖരുടെ പട

Recommended Video

cmsvideo
Freedom @ Midnight | അനുപമയുടെ അഭിനയം തന്നെയാണ് ഹൈലൈറ്റ് | Oneindia Malayalam

English summary
Actress Anarkali Maraikkar recalls the bad experience she faced in her childhood days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X