'ജാക്കിവെപ്പ് എന്നതൊക്കെ ആളുകൾ ഡീല് ചെയ്യുന്നത് തമാശയായിട്ടാണ്'; തുറന്നടിച്ച് അനാർക്കലി മരക്കാർ
കൊച്ചി: വനിതാ ദിനത്തിൽ ഡബ്ല്യുസിഡി നടത്തിയ ഒരു സോഷ്യൽ മീഡിയ കാമ്പെയ്ൻ അന്ന് വലിയ ചർച്ചയായിരുന്നു. നടി അഞ്ജലി മരയ്ക്കാറും ആ ക്യാമ്പെയ്ന്റ് ഭാഗമായിരുന്നു.'ജാക്കി വെപ്പ് ജോക്കല്ല' എന്ന പ്ലക്കാർഡ് പിടിച്ചുള്ള ഫോട്ടോയായിരുന്നു ക്യാമ്പെയ്ന്റെ ഭാഗമായി അനാർക്കലി പങ്കിട്ടത്. 'സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തമാശയല്ല. അതിക്രമികളെയും അതിക്രമങ്ങളെയും നിസ്സാരമാക്കി കാണുന്നതിനെതിരെ #ഇനിവേണംപ്രതികരണം', എന്ന വരികളോടെയായിരുന്നു പോസ്റ്റ്.
എന്നാൽ പോസ്റ്റിന് താഴെ അന്ന് നടിക്കെതിരെ ചിലർ പരിഹാസങ്ങൾ ഉയർത്തിയിരുന്നു. ഇപ്പോഴിതാ അന്നത്തെ ക്യാമ്പെയ്നെ കുറിച്ച് പ്രതികരിക്കുകയാണ് താരം. മോളിവുഡ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനാർക്കലിയുടെ പ്രതികരണം വായിക്കാം.

'ജാക്കി വെപ്പ് ജോക്കല്ലയെന്നത് ഒരു ക്യാമ്പെയ്‌നായിരുന്നു. ഡബ്ല്യൂ സി ഡിയുമായി ചേര്‍ന്ന് നടത്തിയതാണ്. ജാക്കിവെപ്പ് എന്നതിനെ എന്തോ തമാശപോലെയാണ് ആളുകള്‍ ഡീൽ ചെയ്യുന്നത്.ഞാന്‍ ജാക്കിവെക്കാറുണ്ടെന്ന് വലിയ അച്ചീവ്‌മെന്റ് പോലെയാണ് ചിലര്‍ പറയുന്നത്. ഇപ്പോള്‍ ഞാന്‍ ചെയ്യാറില്ല, കാരണം ഇപ്പോള്‍ എനിക്ക് ക്ഷാമമില്ലയെന്നൊക്കെ പറഞ്ഞവരുണ്ട്.
അത് ലൈംഗിക അതിക്രമമാണെന്ന് ആളുകള്‍ക്ക് മനസിലാവുന്നില്ല.ഒരാള്‍ അങ്ങനെ പറയുന്നത് പോട്ടെ അത് ആളുകള്‍ അതിനെ ആഘോഷിക്കുന്നതാണ് പ്രശ്‌നം. വൻ പൊളിയാണെന്ന് പറഞ്ഞ് ഏറ്റെടുക്കുവാണ്. പണ്ട് ജാക്കിവെച്ചിട്ടുണ്ടെങ്കിലും അതില്‍ ഇപ്പോള്‍ റിഗ്രറ്റ് ചെയ്യൂ. അതിലൊക്കെ എന്തെങ്കിലും മാറ്റം വരുമെന്നാണ് കരുതുന്നത്.ആ ക്യാമ്പെയ്ൻ പങ്കുവെച്ചപ്പോൾ അതിന് താഴെ വന്ന കമന്റുകൾ എന്താ മനുഷ്യർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ പ്രശ്നമല്ലേയെന്ന ചോദ്യമാണ്.
പഴയ പോലെ അല്ല സ്ത്രീകളെ ഒക്കെ ആളുകളെ മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്. മാതാപിതാക്കളുടെ കാര്യത്തിൽ ഇപ്പോൾ ടോക്സിക് പാരന്റിംഗ് ഒക്കെ ഇല്ലാതായിട്ടുണ്ട്. കുട്ടികളുടെ ഇഷ്ടത്തിന് ജീവിക്കട്ടെയെന്ന നിലയിൽ ആയിട്ടുണ്ട്. ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയെ കുറിച്ചൊക്കെ ആളുകൾ ഇപ്പോൾ മനസിലാക്കാൻ തുടങ്ങിയിട്ടുണ്ട്.

ബിഗ് ബോസ് പോലുള്ള പരിപാടിയൊക്കെ അതിന് സഹായിച്ചിട്ടുണ്ട്. ആളുകൾക്ക് റിയാസിനെയൊക്ക ഇഷ്ടമാണ്.ബിഗ് ബോസ് കാണുന്നത് സീരിയൽ കാണുന്ന ഒരു സമൂഹമാണ്. അവർക്കിടയിലേക്ക് ഇത്തരം വിഷയങ്ങൾ എത്തിക്കാൻ സാധിച്ചിട്ടുണ്ട്.
എന്റെ ജീവിതത്തിൽ ഞാൻ ചെയ്യുന്ന കാര്യങ്ങൾ പോലും പലപ്പോഴും ഒരു തരത്തിൽ ഒരു പ്രതികരണം തന്നെയാണ്. ഞാൻ അൽപം എക്സ്പോസ് ചെയ്യുന്ന ഫോട്ടോഷൂട്ട് ചെയ്യുന്നതൊക്കെ ഒരു മൂവ്മെന്റ് ആയിട്ട് തന്നെയാണ് ഞാൻ കാണുന്നത്. കാരണം ഞാൻ മനസിലാക്കിയെടുത്തോളം സെക്സി ഫോട്ടോഷൂട്ട് ചെയ്യാൻ ആളുകൾക്ക് മടി ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ അങ്ങനെയല്ല. അതിനൊക്കെ ഇൻസ്പിരേഷൻ ആകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ബിക്കിനി ഫോട്ടോ ഇട്ടപ്പോൾ കടുത്ത സൈബർ ആക്രമണം മുൻപ് നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ ആളുകൾ അങ്ങനെ പ്രതികരിക്കാറില്ല. പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിക്കാണും.
ആദ്യമൊക്കെ ഡബ്ല്യുസിസിയിൽ നിങ്ങൾ ഉണ്ടോയെന്നത് ഒരു പരിഹാസ ടോണിലായിരുന്നു ആളുകൾ ചോദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് ശരിയായ അർത്ഥത്തിൽ ചോദിച്ച് തുടങ്ങി. സംഘടന വരുത്തിയ മാറ്റങ്ങൾ കൊണ്ടാണ് അത് സംഭവിച്ചത്', അനാർക്കലി പറഞ്ഞു.












Click it and Unblock the Notifications