'ശരീരം എക്സ്പോസ് ചെയ്യലല്ല എന്റെ ലക്ഷ്യം'; നെഗറ്റീവ് കമന്റുകൾക്ക് വായടിപ്പിക്കുന്ന മറുപടിയുമായി അഷിക
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ വളരെ പെട്ടെന്ന് വൈറലായ താരമാണ് അഷിക അശോകൻ. പിന്നീട് നിരവധി ഹ്രസ്വ ചിത്രങ്ങളിലും സിനിമകളിലും താരം വേഷമിട്ടു. മോഡലിംഗിലും അഷിക സജീവമാണ്.
മോഡലിംഗിന്റെ ഭാഗമായി നിരവധി ഫോട്ടോകൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കിടാറുണ്ട്. എന്നാൽ കടുത്ത സൈബർ ആക്രമണങ്ങളാണ് താരം നേരിടേണ്ടി വരാറുള്ളത്. ഇപ്പോഴിതാ ഇത്തരം നെഗറ്റീവ് കമന്റുകളോട് ശക്തമായി പ്രതികരിക്കുകയാണ് നടി. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം വായിക്കാം.

'നിനക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആളില്ലേ, സേച്ചി കാണിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നൊക്കെയാണ് കമന്റ്സുകൾ വരാറുള്ളത്. എന്റെ ശരീരം എക്സ്പോസ് ചെയ്യുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യം എന്നാണ് അവരൊക്കെ കരുതുന്നത്. അവർക്ക് അത്ര ചിന്തിക്കാനുള്ള ബോധമേ ഉണ്ടാവുകയുള്ളൂ. ഞാൻ അങ്ങോട്ട് അതുകൊണ്ട് ചോദിച്ച് പോകാറുമില്ല, ചിന്തിക്കാറുമില്ല.

ചില കമന്റുകൾ കാണുമ്പോൾ നമ്മുക്ക് പ്രതികരിക്കാൻ തോന്നും. കാരണം അവർ പറയുന്ന കമന്റുകൾ ഒരിക്കലും നമ്മുടെ സമൂഹത്തിന് ചേർന്നതല്ല. ഒരാൾ മോശം കമന്റിട്ടു കഴിഞ്ഞാൽ മറ്റുള്ളവർക്കും അങ്ങനെ കമന്റിടാൻ തോന്നും. അത് ചെയ്യരുത്. ഈ രീതിയിൽ അല്ല നോക്കി കാണേണ്ടത് എന്ന് പറഞ്ഞാൽ എനിക്ക് അഹങ്കാരമായി, ജാഡയായി. ഞാനൊരു മോഡലാണ്. ഞാനൊരു വസ്ത്രം ഇടുന്നുണ്ടെങ്കിൽ അതെന്റെ പ്രൊഫഷണലിസമാണ്. അല്ലാതെ എന്റെ ശരീരം കാണിച്ച്, സെക്ഷ്വലൈസ് ചെയ്ത് ആണുങ്ങളെ പ്രവോക്ക് ചെയ്യൽ അല്ല എന്റെ ഉദ്ദേശം.

മോഡലിംഗ് എന്റെ ജോലിയാണ്. ഞാൻ ചെയ്യുന്ന ജോലിക്ക് എനിക്ക് പ്രതിഫലം ലഭിക്കും. ഞാൻ എന്റെ ജോലിയുടെ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടത്. അല്ലാതെ ആളുകൾ പറയുന്ന കാര്യങ്ങൾ അല്ല. ഒരു ഫോട്ടോ ഇട്ട് കഴിഞ്ഞാൽ അപ്പോ കമന്റ് ബോക്സിൽ ബോറൻ കമന്റുകൾ നിറയും. ഒരു തവണ ക്ലീവേജ് കാണുന്ന ഒരു സാരി ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്നെ സംബന്ധിച്ച് സൗന്ദര്യം എന്നതിനപ്പുറം മറ്റൊന്നും മനസിൽ തോന്നിയിട്ടില്ല. വുമൺ സീക്ക് റെസ്പെക്ട് എന്ന തലക്കെട്ടോടെയാണ് ഞാൻ ആ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഒരു ചേട്ടൻ വന്ന് ചോദിച്ചാണോ ഇതിനാണോ നിങ്ങൾക്ക് റെസ്പെക്ട് വേണ്ടതെന്നാണ്. എനിക്ക് മനസിലായിട്ടില്ല എന്തിനാണ് അയാൾ അങ്ങനെയൊരു കമന്റ് ചെയ്യുന്നത്.

അവർ പറയുന്നത് ഭാവി തലമുറക്ക് ഒരു തെറ്റായ ഉദാഹരണമാണ് ഞാൻ സെറ്റ് ചെയ്യുന്നതെന്നാണ്. എന്റെ ജോലി ആത്മാർത്ഥമായി ചെയ്യുന്നതിൽ എന്ത് തെറ്റാണ് ഞാൻ ചെയ്തത്. ആൺകുട്ടികളെ കാണുന്ന അതേ കാഴ്ചപ്പാടിൽ പെൺകുട്ടികളെ നോക്കി കണ്ടാൽ തീരാവുന്ന ഒരു പ്രശ്നമേ ഇവിടെ ഉള്ളൂ. അതൊരിക്കലും നടക്കുന്ന കാര്യമല്ല. ഞാൻ നോക്കി കാണുന്ന എൻറെ കണ്ണ് ദുഷിപ്പാണെങ്കിൽ ഞാൻ നോക്കുന്ന എല്ലാം ദുഷിച്ചതായിരിക്കും.

ആരും തന്നോട് നേരിട്ട് വന്ന് ഇതിനെ കുറിച്ചൊന്നും സംസാരിച്ചിട്ടില്ല. ഒട്ടും മാന്യമല്ലാതെ എന്നോട് സംസാരിച്ചാൽ തീർച്ചയായും എക്സ്ട്രീം ലെവലിൽ തന്നെയായിരിക്കും ഞാനും പ്രതികരിക്കുക. നിങ്ങൾ എന്താണ് കാണിക്കുന്നതെന്ന് വളരെ നല്ല രീതിക്ക് സംസാരിച്ചാൽ തീർച്ചയായും എന്താണ് എന്റെ ഭാഗമെന്ന് വ്യക്തമായി ഞാൻ പറയും', നടി പറഞ്ഞു.

നിശ്ചയിച്ച വിവാഹം മുടങ്ങാൻ കാരണമായതിനെ കുറിച്ചും നടി മനസ് തുറന്നു. 'എന്റഎ പങ്കാളിയിൽ നിന്ന് കാറോ ആഡംബരങ്ങളോ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ആഗ്രഹിക്കുന്നത് കെയറും ജെനുവിനിറ്റിയും സത്യസന്ധതയും ബഹുമാനവുമൊക്കെയാണ്. അത് കിട്ടുന്നില്ലെങ്കിൽ പിന്നെ എന്ത് കാര്യം. എനിക്ക് ഒരു പൂർണത ആ ബന്ധത്തിൽ തോന്നിയിരുന്നില്ല, നടി പറഞ്ഞു.












Click it and Unblock the Notifications