• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാഗ്യലക്ഷ്മിയും കൂട്ട് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും: കുറ്റപത്രം വായിച്ച് കേള്‍ക്കും

Google Oneindia Malayalam News

തിരുവനന്തപുരം: യൂട്യൂബറെ അക്രമിച്ചെന്ന കേസില്‍ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഉള്‍പ്പടേയുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും. കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി വ്യക്തമാക്കിയിരുന്നു. കോടതിയില്‍ ഹാജരാവുന്ന പ്രതികളെ ഇന്ന് കുറ്റപത്രം നേരിട്ട് വായിച്ച് കേള്‍പ്പിക്കും.

വീഡിയോയിലുൂടെ സ്ത്രികള്‍ക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ വിജയ് പി നായരെ അദ്ദഹേത്തിന്റെ ഓഫീസിലെത്തി ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അക്രമിക്കുകയായിരുന്നു. ഈ സംഭവത്തില്‍ വിജയ് പി നായർ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പി ടി തോമസ് എംഎല്‍എ അന്തരിച്ചു; അന്ത്യം വെല്ലൂർ ആശുപത്രിയില്‍പി ടി തോമസ് എംഎല്‍എ അന്തരിച്ചു; അന്ത്യം വെല്ലൂർ ആശുപത്രിയില്‍

തിരുവനന്തപുരം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

തിരുവനന്തപുരം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഭാഗ്യലക്ഷ്മിക്ക് പുറമെ, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. തിക്രമിച്ചു കടക്കൽ, കൈയേറ്റം ചെയ്യൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് മൂന്ന് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

2020 സെപ്തംബർ 26 നായിരുന്നു കേസിന് ആസ്പദമായ കയ്യേറ്റം നടന്നത്.

2020 സെപ്തംബർ 26 നായിരുന്നു കേസിന് ആസ്പദമായ കയ്യേറ്റം നടന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ വിജയ് പി നായർ നിരവധി സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമർശം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചെയന്നോണമാണ് ഭാഗ്യലക്ഷ്മിക്കെതിരായും അങ്ങേയറ്റം അശ്ലീലമായ ചില പരാമർശങ്ങള്‍ വിജയ് പി നായർ നടത്തിയത്. ഇതോടെയാണ് പ്രതികരിക്കാന്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പടേയുള്ളവർ തീരുമാനിച്ചത്.

ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കൽ, ദിയാ സന എന്നിവരടങ്ങുന്ന സംഘം

സെപ്തർ 26 ന് വിജയ് പി നായർ താമസിച്ചിരുന്ന ലോഡ്ജില്‍ കടന്ന് കയറി ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കൽ, ദിയാ സന എന്നിവരടങ്ങുന്ന സംഘം അക്രമിക്കുകയും ദേഹത്ത് കറുത്ത മഷി ഒഴിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഓഫീസായി പ്രവർത്തിച്ചിരുന്നതും ഇതേ ലോഡ്ജായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സംഘം സോഷ്യല്‍ മീഡിയയിലൂടെ ലൈവായി പുറത്ത് വിടുകയും ചെയ്തിരുന്നു.

ഇനി ഒരു സ്ത്രീകൾക്കു നേരേയും ഇത്തരം കാര്യങ്ങൾ പറയരുതെന്ന്

ഇനി ഒരു സ്ത്രീകൾക്കു നേരേയും ഇത്തരം കാര്യങ്ങൾ പറയരുതെന്ന് പറഞ്ഞായിരുന്നു ഭാഗ്യലക്ഷ്മിയും സംഘവുമെത്തിയത്. പ്രമുഖരായ സ്ത്രീകളുടെ പേര് നേരിട്ട് പറയാതെ അവർ അലങ്കിരിക്കുന്ന സ്ഥാനങ്ങളും മറ്റും ചൂണ്ടിക്കാട്ടി ഉദ്ദേശിക്കുന്ന ആളെ കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടായിരുന്നു വിജയ് പി നായരുടെ അശ്ലീല പരാമർശങ്ങള്‍.

വിജയ് പി നായരെ അക്രമിച്ചത് അന്ന് വലിയ തരത്തിലുള്ള ചർച്ചകള്‍ക്കും ഇടയാക്കി

വിജയ് പി നായരെ അക്രമിച്ചത് അന്ന് വലിയ തരത്തിലുള്ള ചർച്ചകള്‍ക്കും ഇടയാക്കിയിരുന്നു. ഭാഗ്യലക്ഷ്മിയും കൂട്ടരും കാണിച്ചതാണ് ശരിയെന്ന് വലിയൊരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ നിയമം കയ്യിലെടുക്കുന്നത് ശരിയല്ലെന്നായിരുന്നു മറുവിഭാഗത്തിന്റെ ന്യായം. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ പൊലീസ് തുടരുന്ന നിഷ്ക്രിയത്വത്തിന് കൂടി മറുപടിയായിട്ടും ഈ സംഭവത്തെ പലരും വിലയിരുത്തി.

cmsvideo
  Bhagyalakshmi about manasa incident
  കയ്യേറ്റത്തിന് പിന്നാലെ സ്ത്രീകളോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി

  കയ്യേറ്റത്തിന് പിന്നാലെ സ്ത്രീകളോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി വിജയ് പി നായർ രംഗത്തെത്തിയിരുന്നു. തനിക്ക് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. നിക്ക് പരാതിയില്ലെന്ന് ആക്രമിച്ചത് അവരുടെ വൈകാരിക പ്രകടനമാണെന്നും പറഞ്ഞെങ്കിലും പിറ്റേ ദിവസം തന്നെ നിലപാട് മാറ്റിയ വിജയ് പി നായർ പൊലീസില്‍ പരാതി നല്‍കുകകായിരുന്നു.ടോപ്പും മൊബൈലും മോഷ്ടിച്ചുവെന്ന് വിജയ് പി നായര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ മോഷണ കുറ്റം ചുമത്തിയിട്ടില്ല

  English summary
  Actress and dubbing artiste Bhagyalakshmi and her co-accused are likely to appear in court today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X