Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഓടി വരണേ... ഓടി വരണേ.. ഷഹന അനങ്ങുന്നില്ല'-സജാദിന്റെ നിലവിളി; പക്ഷെ അക്കാര്യം നാട്ടുകാരോട് പറഞ്ഞില്ല

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ ദുരൂഹ മരണത്തില്‍ ഭർത്താവ് സജാദിനെതിരായ ആരോപണങ്ങള്‍ ശക്തമാവുന്നു. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സജാദില്‍ നിന്നും വധഭീഷണയുണ്ടായിരുന്നുവെന്ന കാര്യം ഷഹന വീട്ടില്‍ വിളിച്ച് പറഞ്ഞിരുന്നുവെന്നാണ് സഹോദരന്‍ ആരോപിക്കുന്നത്. കോഴിക്കോട്ടെ വീട്ടിന്റെ അഡ്രസ് ചോദിച്ചപ്പോള്‍ അതുപോലു ഷഹനയ്ക്ക് അറിയില്ലായിരുന്നു. നിരവധി തവണ ശ്രമിച്ചിട്ടും സജാദിനെ ബന്ധപ്പെടാനായിരുന്നില്ലെന്നും സഹോദരന്‍ പറയുന്നു.

ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സജാദിനെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെ മരണത്തിന് പിന്നാലെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കി ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയും രംഗത്ത് എത്തിയിട്ടുണ്ട്.

ഷഹന ജനലില്‍ തൂങ്ങി മരിക്കുകയായിരുന്നു

ഷഹന ജനലില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സജാദ് അവകാശപ്പെടുന്നത്. എന്നാല്‍ വിവരം അറിഞ്ഞ് താന്‍ ചെല്ലുമ്പോള്‍ സജാദിന്റെ മടിയില്‍ മൃതദേഹം കിടക്കുന്നതായിട്ടാണ് കണ്ടതന്നാണ് കെട്ടിട ഉടമ വ്യക്തമാക്കുന്നത്. രാത്രി 12 മണിയോടെ ബഹളം കേട്ടതിനെ തുടർന്നാണ് വീട്ടിലേക്ക് പോയി. ഓടി വരണേ, ഓടി വരണേയെന്ന് സജാദ് ഉച്ചത്തില്‍ നിലവിളിക്കുകയായിരുന്നു.

'ഇന്ത ലുക്ക് പോതുമാ...'; സാരിയില്‍ ഗ്ലാമറസ്സായി കല്യാണി പ്രിയദർശന്‍

വാതിലിന് അടുത്ത് നിന്ന് നോക്കുമ്പോള്‍ തന്നെ ഇരുവരേയും കാണാമായിരുന്നു

വാതിലിന് അടുത്ത് നിന്ന് നോക്കുമ്പോള്‍ തന്നെ ഇരുവരേയും കാണാമായിരുന്നു. സജാദ് അടുത്തേക്ക് വിളിച്ചെങ്കിലും പൊലീസ് എത്തിയതിന് ശേഷം മാത്രമായിരുന്നു ഞാന്‍ അകത്തേക്ക് കയറിയത്. പിന്നീട് പൊലീസെത്തിയതിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നേരത്തെയും ഇവർ തമ്മില്‍ പ്രശനങ്ങളുണ്ടായിട്ടുണ്ട്

നേരത്തെയും ഇവർ തമ്മില്‍ പ്രശനങ്ങളുണ്ടായിട്ടുണ്ട്. രണ്ടര മാസത്തോളം മാത്രമായിട്ടുള്ളു അവർ ഇവിടെ താമസം ആയിട്ടുള്ളു. 'എന്താണ് അറിയില്ല, വിളിച്ചിട്ട് മിണ്ടുന്നില്ല' എന്നായിരുന്നു സജാദ് പറഞ്ഞത്. അതോടെയായിരുന്നു പൊലീസിനെ വിളിക്കാന്‍ തീരുമാനിച്ചത്. മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവ സമയത്ത് സജാദും ഷഹനയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷഹന തൂങ്ങിമരിച്ചതാണെന്ന വിവരം സജാദ് പൊലീസിനോട് മാത്രം

അതേസമയം, ഷഹന തൂങ്ങിമരിച്ചതാണെന്ന വിവരം സജാദ് പൊലീസിനോട് മാത്രമേ പറഞ്ഞിട്ടുള്ളു. ബഹളം കേട്ട് നേരത്തെ വീട്ടിലേക്ക് ഓടിയെത്തിയവരില്‍ ആരോടും ഇങ്ങനയൊരു കാര്യം അദ്ദേഹം പറഞ്ഞിട്ടില്ല. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഇദ്ദേഹത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്ന് വരികയാണ്. കാസർകോട് ചെറുവത്തൂർ സ്വദേശിയാണ് ഷഹാന.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സജാദിന്റെ ബന്ധുക്കളും അമ്മയും

ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സജാദിന്റെ ബന്ധുക്കളും അമ്മയും സഹോദരിയും ഷഹാനയെ പീഡിപ്പികാറുണ്ടായിരുന്നവെന്നാണ് ഷഹാനയുടെ ഉമ്മ ഉള്‍പ്പടേയുള്ളവർ ആരോപിക്കുന്നത്. മദ്യപിച്ച് വരുന്ന സജാദും ഷഹാനയെ അക്രമിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നും ഉമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായപ്പെട്ടു.

പണത്തിനുവേണ്ടി നിരന്തരം മകളെ ഭർത്താവ് സജാദ് ഉപദ്രവി

പണത്തിനുവേണ്ടി നിരന്തരം മകളെ ഭർത്താവ് സജാദ് ഉപദ്രവിച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമായി. ഇതിനിടയിൽ കുടുംബവുമായി നേരിട്ട് കാണാൻ പോലും പറ്റിയിരുന്നില്ല. കോഴിക്കോട് എത്തിയിരുന്നെങ്കിലും സജാദിന്റെ സുഹൃത്തുക്കള്‍ പിന്തുടർന്നെത്തി തിരിച്ചയക്കുകയായിരുന്നു പതിവ്. സജാദിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ലെന്നും ഷഹാനയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

വസ്ത്രം ഏതായാലും എസ്തർ പൊളി തന്നെ: ലുക്കില്‍ ഒരു കോംപ്രമൈസുമില്ല

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+