'കണ്ടില്ലേ റിഫയുടെ അവസ്ഥ എന്ന് സജ്ജാദിന്റെ ഉമ്മ, അവന് പണത്തോട് ആര്‍ത്തി'; ഷഹനയുടെ സഹോദരന് പറയുന്നു
കോഴിക്കോട്: മോഡലും നടിയുമായ ഷഹനയുടെ മരണം കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കുന്നതായി സഹോദരന് ബിലാല്‍. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷഹന തൂങ്ങി മരിച്ചു എന്ന് പറയുന്ന ജനലും തറയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും കാണുന്ന ആര്‍ക്കും അത് ബോധ്യപ്പെടുമെന്നും ബിലാല്‍ പറഞ്ഞു. ഷഹനയുടെ മൃതദേഹത്തിലുള്ള പാടുകള്‍ ഒന്നും പഴക്കമുള്ളതല്ലെന്നും ബിലാല്‍ ചൂണ്ടിക്കാട്ടി. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനം തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്നും ബിലാല്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. ബിലാലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് മുമ്പ് കുടുംബാംഗങ്ങള്‍ കണ്ടിരുന്നു. ഷഹനയ്ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട് എന്ന് വ്യക്തമാണ്. മൃതദേഹത്തിലെ പാടുകളൊന്നും ഒരുപാട് പഴക്കമുള്ളതല്ല. മര്‍ദ്ദനമേറ്റു എന്നുള്ളത് പൊലീസും ശരിവെച്ചിട്ടുണ്ട്. എന്നാല്‍ പ്രാഥമികമായി ആത്മഹത്യയാണ് എന്ന് തന്നെയാണ് നിഗമനം. പക്ഷെ അത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. കാരണം ഷഹന വളരെ ബോള്‍ഡ് ആയിട്ടുള്ള കുട്ടിയാണ്. ആത്മഹത്യയ്ക്കെതിരെ പ്രതികരിക്കുന്ന കുട്ടിയാണ്. പല ആത്മഹത്യകളും കേരളത്തില്‍ നടന്നപ്പോള്‍ അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അവള് പ്രതികരിച്ചിരുന്നു. എന്തിന് വേണ്ടി മരിക്കണം, ജോലി ചെയ്ത് ജീവിച്ച് കൂടെ എന്നാണ് അവള് പറയാറുള്ളത്.

അവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷവും അഞ്ച് മാസവുമായി. ഇതിനിടയില്‍ വളരെ മോശമായിട്ടുള്ള രീതിയില്‍ എത്രയോ തവണ പ്രശ്നമുണ്ടായിരുന്നു. അന്നൊന്നും അവള്‍ക്ക് ഇങ്ങനെ ഒരു ചിന്ത തോന്നിയിട്ടില്ല. എന്നാല്‍ വിവാഹമോചനം എന്നതിലേക്ക് എത്തിക്കാതിരിക്കാന്‍ വേണ്ടി അവള് നന്നായി ശ്രമിച്ചിരുന്നു. അതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടും അവള് ഇങ്ങോട്ട് വരാനോ കേസ് കൊടുക്കാനോ തയ്യാറാകാതിരുന്നത്. കേസ് കൊടുക്കുകയോ അല്ലെങ്കില്‍ വീട്ടിലേക്ക് വരികയോ ചെയ്ത് വിവാഹ മോചിതയാകാന്‍ അവള് ആഗ്രഹിച്ചിരുന്നില്ല.

നമുക്ക് ആ ബന്ധം വേണ്ട, ശരിയാവില്ല, എനിക്ക് പേടിയാവുന്നുണ്ട് എന്നൊക്കെ പറഞ്ഞ് ഞാന്‍ പലപ്പോഴും നിര്‍ബന്ധിച്ചിട്ടുണ്ട്. ഞാന്‍ സജ്ജാദിന്റെ ഉമ്മയോടും ഇക്കാര്യം സംസാരിച്ചിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞത് അവന് (സജ്ജാദിന് ) ഇത്തിരി മുന്‍കോപം കൂടുതലാണ്, എനിക്കും പേടിയുണ്ട്. നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ രണ്ട് പേര്‍ക്കും പോയില്ലേ എന്നാണ്. ഷഹനയ്ക്ക് വിവാഹ മോചനത്തിനോട് താല്പര്യം ഇല്ലാത്തതിനാലാണ് ഞങ്ങള്‍ക്കും അവളുടെ വാക്കിനനുസരിച്ച് നില്‍ക്കേണ്ടി വന്നത്.

എന്റെ അടുത്ത് തന്നെ സജ്ജാദ് പറഞ്ഞിട്ടുണ്ട് അവളേയും കൊല്ലും താനും ചാവും എന്ന്. അതിന്റെ ആവശ്യമില്ലെന്നും അവളെ ഇവിടെ കൊണ്ടുവിടണമെന്നും സജ്ജാദിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിപ്പെടാനുള്ള ഒരു സാഹചര്യം പോലും ഇവര്‍ രണ്ട് പേരും ചെയ്തിട്ടില്ല. വീടുമാറുന്ന സമയത്ത് എവിടെയാണ് വിലാസം എന്ന ചോദിച്ചിരുന്നു. ഷഹനയെ വിളിച്ചാല്‍ സജ്ജാദിന്റെ അടുത്ത് ചോദിച്ചാല്‍ മതി എന്ന് പറയും. നിങ്ങള്‍ എവിടെയാണെന്ന് പറഞ്ഞാല്‍ അവന് അവിടെ വന്ന് കൊണ്ടുവരും എന്നാണ് ഷഹന പറയുക. ഞങ്ങളെ അവരില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് സജ്ജാദ് ശ്രമിച്ചിട്ടുള്ളത്.

അവന് എന്തുപറഞ്ഞാലും അനുസരിക്കുന്ന ആളാണ് എന്റെ സഹോദരി. അവന് പറയുന്നതിന് എതിരായിട്ട് ഒരു കാര്യവും പറയില്ല. ആകെ ബന്ധപ്പെടുന്നത് ഞാനും ഉമ്മയും ആയി മാത്രമാണ്. സജ്ജാദ് ലഹരി ഉപയോഗിക്കുന്ന എന്ന കാര്യം പൊലീസ് റിപ്പോര്‍ട്ട് വഴിയാണ് ഞങ്ങള്‍ അറിയുന്നത്. അതിന് മുന്‍പ് അവന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും എനിക്ക് സംശയമുണ്ടായിരുന്നു. അതിനെ കുറിച്ച് ഞാന്‍ ഷഹനയോട് ചോദിച്ചിട്ടില്ല. ചോദിച്ച് കഴിഞ്ഞാല്‍ അവള് അത് അംഗീകരിക്കില്ല. കല്യാണം കഴിഞ്ഞ് മൂന്ന് മാസം വരെ അവന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചത്.

ആ വീട്ടില്‍ അവന്റെ ഉപ്പ, ഉമ്മ, സഹോദരി, സഹോദരിയുടെ ഭര്‍ത്താവ് എന്നിവരൊക്കെ ഉണ്ട്. ഉമ്മയും പെങ്ങളും പെങ്ങളുടെ ഭര്‍ത്താവും ഇവളെ പല കാര്യങ്ങള്‍ പറഞ്ഞ് ശല്യം ചെയ്യാറുണ്ട് എന്ന് എന്നോട് പറഞ്ഞിരുന്നു. ഒരു ദിവസം മൈലാഞ്ചിയും ക്യൂട്ടക്സും ഇട്ടതിനെല്ലാം എന്തൊക്കയോ പറയുകയും അടിക്കുകയും ചെയ്തിട്ടുണ്ട്. അന്നും ഞാന്‍ വീട്ടിലേക്ക് പോരൂ എന്നാണ് അവളോട് പറഞ്ഞത്. അപ്പോള്‍ അവള് പറഞ്ഞത് അവര്‍ വാടകയ്ക്ക് വീടെടുത്ത് മാറി താമസിക്കാന്‍ പോവുകയാണ് എന്നാണ്. അതിന് ശേഷം ഇവിടെ വീട്ടിലേക്ക് ( ഷഹനയുടെ വീട് ) വന്നു. അന്നും ഞാന്‍ പറഞ്ഞു ഇനി ഇവിടെ നില്ക്ക് അവന് വന്നോളും എന്ന്. അങ്ങനെ 15 ദിവസത്തോളം അവള് ഇവിടെ നിന്നിരുന്നു. സജ്ജാദ് ഒരു ദിവസം താമസിച്ച് പോയി.

എന്നാല്‍ ഞാന്‍ പറഞ്ഞത് അനുസരിക്കാതെ പെട്ടെന്നൊരു ദിവസം അവള് പോയി. എന്നോട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സജ്ജാദ് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു. ഞാനറിഞ്ഞിരുന്നെങ്കില്‍ വിടില്ലായിരുന്നു. അങ്ങനെ പോയ ആളുടെ മൃതദേഹമാണ് ഞങ്ങള്‍ പിന്നെ കാണുന്നത്. ആദ്യം ഒരു വാടക വീട്ടിലേക്ക് ഇവര്‍ മാറിയിരുന്നു. അവിടെ കുറച്ച് മാസക്കാലം നിന്നു. അവിടെ സജ്ജാദിന്റെ സുഹൃത്തുക്കളൊക്കെ വരാറുണ്ടെന്ന് എനിക്കറിയാം. ഇവന് ഒരുപാട് കൂട്ടുകെട്ടുകളുണ്ട്. അവരൊക്കെ പല ജില്ലയിലുള്ളവരാണ്.

അവര്‍ താമസിച്ച ആ വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ വീട്ടുപകരണങ്ങളെല്ലാം സജ്ജാദ് നശിപ്പിക്കുകയും അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് പൊലീസ് വരികയും ചെയ്തിരുന്നു. പിന്നീട് വീട്ടുടമസ്ഥന് അവരോട് വീടൊഴിയാന്‍ പറയുകയായിരുന്നു. അങ്ങനെയാണ് ഇപ്പോഴുള്ള വീട്ടിലേക്ക് മാറിയത്. ഷഹന വിവാഹ ശേഷമാണ് മോഡലിംഗ് രംഗത്തേക്ക് വരുന്നത്. സജ്ജാദിന് പെട്ടെന്ന് കാശുണ്ടാക്കണം എന്ന മനോഭാവമായിരുന്നു. അത് പിന്നീടാണ് ഞങ്ങള്‍ക്ക് മനസിലാകുന്നത്. ഞാന്‍ വിചാരിച്ചത് അവളുടെയും കൂടെ താല്പര്യപ്രകാരമാണ് മോഡലിംഗിലേക്ക് എത്തിയത് എന്നായിരുന്നു.

പക്ഷെ സജ്ജാദിന് എങ്ങനെയും പെട്ടെന്ന് കാശുണ്ടാക്കണം എന്ന ചിന്തയായിരുന്നു. അതുകൊണ്ടാണ് ഈ ഫീല്‍ഡിലേക്ക് എത്തിച്ചത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സജ്ജാദിന്റെ ഉമ്മ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ മോനാണ്, പക്ഷെ അവന് മുന്‍കോപം കൂടുതലാണ്. എന്താണ് ചെയ്യാ എന്നെനിക്കറിയില്ല എന്നൊക്കെ. ഇപ്പോള്‍ കണ്ടില്ലേ, റിഫയുടെ (വ്ളോഗര്‍) അവസ്ഥ, പേടിയാകുന്നുണ്ട് എന്നെല്ലാം എന്നോട് പറഞ്ഞിരുന്നു. ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ രണ്ടുപേരും എന്നെ അറിയിക്കില്ല. കൂട്ടുകാര്‍ വിളിച്ചിട്ടാണ് പറയുന്നത് ഇങ്ങനെയൊക്കെ പ്രശ്നങ്ങളുണ്ട് എന്താണ് ചെയ്യേണ്ടത് എന്ന്.

സജ്ജാദിനെ വിളിച്ചാല്‍ അവന് ഒന്നും പ്രതികരിക്കില്ല. ഷഹനയെ വിളിച്ചാല്‍ അവളും ഫോണെടുക്കില്ല. പിന്നെ എനിക്ക് ഓപ്ഷന് അവന്റെ രക്ഷിതാക്കളെ വിളിക്കുക എന്നുള്ളതാണ്. അവരോട് വിലാസം ചോദിച്ചാല്‍ അവര്‍ക്ക് അറിയില്ല എന്നാണ് പറയുക. പിന്നെ ഞങ്ങള്‍ക്ക് എങ്ങനെയാണ് അവളെ വീട്ടിലേക്ക് കൊണ്ടുവരാനാകുക. ഒരിക്കല്‍ ഇവര്‍ തമ്മില്‍ വലിയ പ്രശ്നമായി, അവളെ നന്നായി ഉപദ്രവിച്ചു. അന്ന് അവള് വീട്ടില്‍ നിന്നിറങ്ങി പോയി. ഞാന്‍ അവളെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ല എന്നാണ് അവള് പറഞ്ഞത്. ഞാന്‍ നിര്‍ബന്ധിച്ച് ചോദിച്ചപ്പോള്‍ സജ്ജാദ് വീട്ടില്‍ പോയി വന്നാല്‍ ഇങ്ങനെ ഉപദ്രവിക്കും എന്ന് പറഞ്ഞു. അവന്റെ കൂട്ടുകെട്ട് ശരിയല്ലെന്നും പറഞ്ഞു.

അങ്ങനെ എങ്കില്‍ നീ പോയി പരാതി കൊടുക്ക് എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് പരാതി കൊടുക്കാമെന്ന് അവള് സമ്മതിച്ചത്. പൊലീസ് താക്കീത് ചെയ്താല്‍ സജ്ജാദ് നന്നാകും എന്ന് കരുതിയാണ് പരാതി കൊടുക്കാന്‍ അവള് തയ്യാറായത്. അപ്പോഴും വിവാഹമോചനം എന്ന കാര്യത്തില്‍ അവള് വഴങ്ങിയിരുന്നില്ല. എന്നാല്‍ പരാതി കൊടുക്കാന്‍ പോകുന്നതിനിടെ സജ്ജാദും കൂട്ടുകാരും ഷഹനയെ അനുനയിപ്പിച്ച് മടക്കുകയായിരുന്നു. പ്രശ്നം പരിഹരിച്ചു എന്നാണ് പിന്നീട് ഷഹന വിളിച്ചപ്പോള്‍ പറഞ്ഞത്. ഈ വിവാഹത്തിന് എനിക്ക് താല്പര്യമില്ലായിരുന്നു.

അതുകൊണ്ട് അവള് എന്നോട് എല്ലാം ഷെയര്‍ ചെയ്തിരുന്നില്ല. അവള്‍ക്ക് അവനെ ഭയങ്കര ഇഷ്ടമായിരുന്നു. അവന് മതി എന്ന മനോഭാവമായിരുന്നു അവള്‍ക്ക്. കല്യാണത്തിന് മുന്‍പ് അവന്റെ വീട്ടുകാരെ കുറിച്ച് മോശമായ വിവരം ലഭിച്ചപ്പോള്‍ തന്നെ ബന്ധം വേണ്ട എന്ന് ഞാന്‍ വിലക്കിയിരുന്നു. നിക്കാഹ് കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങളുടെ വീട്ടുകാര്‍ ബന്ധം വേണ്ടെന്ന് പറഞ്ഞ് സജ്ജാദ് തന്ന വസ്ത്രങ്ങളെല്ലാം മടക്കി കൊടുത്തതാണ്. എന്നാല്‍ സജ്ജാദിന്റെ ഉമ്മ ഈ ബന്ധം തുടരണം എന്ന് പറഞ്ഞ് വരികയായിരുന്നു. ഷഹനയും നിക്കാഹിന് ശേഷം അവനുമായി അടുത്തിരുന്നു. എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് എന്നും അവന് ജെനുവിന് ആണെന്നുമായിരുന്നു ഷഹന എന്നോട് പറഞ്ഞത്.
മുക്കുത്തി കണ്ടില്ലാന്ന് ഇനി പറയരുത്; തുരുതുരാ മുക്കുത്തി ചിത്രങ്ങളുമായി ഷഫ്ന
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications