Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി നഗ്മയും: തുടക്കം എസ്എംഎസില്‍, താരത്തിന് നഷ്ടമായത് ഒരു ലക്ഷം രൂപ

അടുത്ത ദിവസങ്ങളില്‍ ഏകദേശം എണ്‍പതിലേറെ ആളുകള്‍ സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ലക്ഷങ്ങളാണ് ഇതിലുടെ നഷ്ടമായത്.

 nagma-

ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിന് ഇരയായി ബോളിവുഡ് നടിയും രാഷ്ട്രീയക്കാരിയുമായ നഗ്മ. ബാങ്കില്‍ നിന്നെന്ന വ്യാജേന കെവൈസിയുമായി ബന്ധപ്പെട്ട ഒരു മെസേജ് വരികയും അതില്‍ കാണിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയുമാണ് താരത്തിന് പണം നഷ്ടമായത്. ഒരു ലക്ഷം രൂപയാണ് താരത്തിന്റെ അക്കൌണ്ടില്‍ നിന്നും തട്ടിപ്പുകാർ കൊണ്ടുപോയത്. ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട് അനുസരിച്ച്, ഫെബ്രുവരി 28 നാണ് നടിക്ക് 99,998 രൂപ നഷ്ടപ്പെട്ടു. ഒരു സ്വകാര്യ നമ്പറിൽ നിന്നല്ലാതെ ബാങ്കുകൾ അയക്കുന്നതിന് സമാനമായ ഒരു സന്ദേശം തനിക്ക് ലഭിച്ചുവെന്നാണ് നഗ്മ തന്നെ വ്യക്തമാക്കുന്നത്.

ലിങ്കിൽ ക്ലിക്ക് ചെയ്തതിന് ശേഷം, ബാങ്കിൽ നിന്ന് എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വ്യക്തിയിൽ നിന്ന് ഉടൻ തന്നെ തനിക്ക് ഒരു കോൾ ലഭിച്ചു. കെ ‌വൈ ‌സി അപ്‌ഡേറ്റ് പൂർത്തിയാക്കാൻ താൻ പറയുന്നത് പോലെ ചെയ്യാന്‍ ആ വ്യക്തി നഗ്മയോട് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. തുടർന്ന് തട്ടിപ്പുകാരന്‍ നടിയുടെ ഫോണിലേക്ക് റിമോട്ട് ആക്‌സസ് നേടുകയായിരുന്നു. അതേസമയം, ലിങ്കിലെ വിശദാംശങ്ങളൊന്നും താൻ പങ്കിട്ടിട്ടില്ലെന്നും നടി വ്യക്തമാക്കുന്നു.

"തട്ടിപ്പുകാരൻ എന്റെ ഇന്റർനെറ്റ് ബാങ്കിംഗിൽ ലോഗിൻ ചെയ്‌തതിന് ശേഷം ഒരു ഗുണഭോക്തൃ അക്കൗണ്ട് സൃഷ്‌ടിക്കുകയും ഒരു ലക്ഷം രൂപ ദേശസാൽകൃത ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. എനിക്ക് ഒന്നിലധികം OTP-കൾ ലഭിച്ചു, അവർ കുറഞ്ഞത് 20 തവണയെങ്കിലും പണം മാറ്റാന്‍ ശ്രമിച്ചുവെന്നാണ് മനസ്സിലാക്കാന്നത്. ഭാഗ്യവശാൽ, എനിക്ക് വലിയ തുക നഷ്ടമായില്ല," താരം കൂട്ടിച്ചേർത്തു.

 googlehacker-

അതേസമയം, ഇത്തരം തട്ടിപ്പ് സന്ദേശങ്ങളിൽ വീഴരുതെന്ന് മുംബൈ സൈബർ പോലീസ് നഗരത്തിലുള്ള എല്ലാവർക്കും മുന്നറിയിപ്പ് നൽകി. മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബർ ക്രൈം സെല്ലിന്റെ അഭിപ്രായത്തിൽ, ഓൺലൈൻ തട്ടിപ്പുകളുടെ ഏറ്റവും സാധാരണമായ രൂപം ബാങ്കുകൾ, ഓൺലൈൻ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, ബാങ്ക്/പ്ലാറ്റ്‌ഫോം ഉദ്യോഗസ്ഥരായി വേഷമിട്ട് OTP, KYC അപ്‌ഡേറ്റുകൾക്കെന്ന വ്യാജേന വിളിക്കുകയാണ് ചെയ്യുന്നത്. ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെയാണ് ബാങ്ക് അക്കൌണ്ടുകള്‍ ആക്സസ് ചെയ്യുന്നത്.

'ബാങ്ക് വിവരങ്ങളോ പിൻ നമ്പറോ ആവശ്യപ്പെടാൻ ഒരു ബാങ്കിനോ സ്ഥാപനത്തിനോ അധികാരമില്ലെന്ന് ആളുകൾ അറിഞ്ഞിരിക്കലാണ് പ്രധാന്യം. നിർഭാഗ്യവശാൽ, വിദ്യാസമ്പന്നരായ ആളുകൾ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുകയും ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുകയും ചെയ്യുന്നു, "ഡി സി പി സൈബർ ക്രൈം ബൽസിംഗ് രാജ്പുത് വിശദീകരിക്കുന്നു.

1990ൽ സൽമാൻ ഖാൻ നായകനായ ആക്ഷൻ ചിത്രമായ ബാഗിയിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് നഗ്മ. കിംഗ് അങ്കിൾ, സുഹാഗ്, യൽഗാർ, ലാൽ ബാദ്ഷാ, ചൽ മേരേ ഭായ്, കുൻവാര, അബ് തുംഹാരെ ഹവാലെ വതൻ സാത്തിയോ തുടങ്ങി നിരവധി സിനിമകളിലും അവർ അഭിനയിച്ചു. മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2004ൽ കോൺഗ്രസിൽ ചേർന്ന നഗ്മ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മീററ്റിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. 2015ൽ അഖിലേന്ത്യ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായും നിയമിതയായി.

നഗ്നമയ്ക്ക് മാത്രമല്ല, അടുത്ത ദിവസങ്ങളില്‍ ഏകദേശം എണ്‍പതിലേറെ ആളുകള്‍ സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ലക്ഷങ്ങളാണ് ഇതിലുടെ നഷ്ടമായത്. തട്ടിപ്പിന് ഇരയയവരെല്ലാം ഒരു ബാങ്കിലെ ഇടപാടുകാരാണെന്നതാണ് ശ്രദ്ധേയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+