• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇഷ്ടപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രധാനമന്ത്രി മോദിജി... അഞ്ജലി നായരുടെ രാഷ്ട്രീയം ഇങ്ങനെയാണ്

കൊച്ചി: നൂറില്‍പരം സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജലി നായര്‍. ഈ തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് വിശേഷങ്ങള്‍ അഞ്ജലി റിപ്പോര്‍ട്ടര്‍ ടിവിയോട് പങ്കുവച്ചു. വോട്ട് പടം എന്ന പരിപാടിയില്‍ ആയിരുന്നു ഇത്.

പോളിംഗ് ബൂത്തില്‍ കൈ 'ഇടത്തോട്ട്', പിണറായി ബെസ്റ്റ് മുഖ്യമന്ത്രി, മരണം വരെ കമ്മ്യൂണിസ്റ്റെന്ന് മണികണ്ഠന്‍

കരുണാകരനെ ഞെട്ടിച്ച ധര്‍മജന്‍... സേവാദള്‍ ഭടൻ, കെഎസ്‌യു ജില്ലാ സെക്രട്ടറി, ജയിലിലും കിടന്നു, കോൺഗ്രസിലെ കമ്യൂണിസ്റ്റ്!!!

'ആദ്യം വോട്ട് ചെയ്ത കെഎസ് യു സ്ഥാനാര്‍ത്ഥി തോറ്റു, അതിന് ശേഷം വോട്ട് ഒരൊറ്റ പാര്‍ട്ടിയ്ക്ക് മാത്രം'

തനിക്ക് അങ്ങനെ പ്രത്യേകിച്ച് പാര്‍ട്ടിയൊന്നും ഇല്ലെന്ന് പറയുന്ന അഞ്ജലി, ആര്‍ക്ക് വോട്ട് ചെയ്യണം എന്ന കാര്യത്തില്‍ തീരുമാനമുണ്ടെന്നും വ്യക്തമാക്കി. അഞ്ജലിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആണ്. അഞ്ജലി നായരുടെ വോട്ട് വിശേഷങ്ങള്‍ അറിയാം...

ആദ്യ വോട്ട് കഴിഞ്ഞ വര്‍ഷം

ആദ്യ വോട്ട് കഴിഞ്ഞ വര്‍ഷം

അങ്ങനെ പാര്‍ട്ടിയൊന്നും ഇല്ല. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി വോട്ട് ചെയ്യാന്‍ അവസരം കിട്ടിയത്. പല തടസ്സങ്ങളും കാരണം, നീണ്ടുപോയതായിരുന്നു. കഴിഞ്ഞ വര്‍ഷം വലിയ എക്‌സൈറ്റ്‌മെന്റോടെയാണ് വോട്ട് ചെയ്തത്.

പ്രത്യേകിച്ച് ഒരു പാര്‍ട്ടി എന്നൊന്നും തനിക്കില്ല. എന്നാലും വ്യക്തിപരമായി ഒരു പാര്‍ട്ടിയ്ക്ക് വോട്ട് കൊടുക്കണമല്ലോ. അത് മനസ്സില്‍ ഉണ്ടുതാനും! അത് വിട്ടിട്ടല്ല വോട്ട് ചെയ്യുക.

വീട്ടില്‍ നിന്ന് കിട്ടിയ രാഷ്ട്രീയം

വീട്ടില്‍ നിന്ന് കിട്ടിയ രാഷ്ട്രീയം

വീട്ടുകാരും ബന്ധുക്കളും അമ്മാവന്‍മാരും ഒക്കെ ചേരുമ്പോള്‍ അവര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യും. അതൊക്കെ കണ്ടിട്ടും കേട്ടിട്ടും ആണ് രാഷ്ട്രീയം എന്താണെന്ന ഒരു ബോധമൊക്കെ ഉണ്ടായത്. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത് അപ്പോഴാണ്.

എന്തുകൊണ്ട് പ്രചാരണത്തിനില്ല

എന്തുകൊണ്ട് പ്രചാരണത്തിനില്ല

വേറൊരു പാര്‍ട്ടിയെ വിഷമിപ്പിക്കണം എന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊക്കെ ഒരുപാട് പേര്‍ വിളിക്കാറുണ്ട്. പക്ഷേ, ആരേയും വിഷമിപ്പിക്കാന്‍ വയ്യാത്തതുകൊണ്ടാണ് പ്രചാരണത്തിന് പോകാത്തത്.

എന്തെങ്കിലും തെറ്റ് സംഭവിക്കുമോ എന്നതാണ് ശരിക്കുമുള്ള പേടി. അങ്ങനെ തെറ്റായിട്ട് എന്തെങ്കിലും പറഞ്ഞാല്‍ എല്ലാവരും കൂടി കീറിമുറിച്ച് ട്രോള്‍ ആയി ഒട്ടിക്കുമല്ലോ. അതോര്‍ത്തിട്ടാണ് പോകാത്തത്.

എല്ലാവരുമായും അടുപ്പം

എല്ലാവരുമായും അടുപ്പം

ഏറ്റവും അടുത്ത പരിചയം ഒട്ടുമിക്ക എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമായിട്ടുണ്ട്. ബിജെപിക്കാരുമായി അടുത്ത ബന്ധമുണ്ട്. അനിയത്തിയെ പോലെ കാണുന്നവരുണ്ട്, യുഡിഎഫില്‍ ഒരുപാട് പേരുണ്ട്. ഹൈബി ഈഡന്‍, പിടി തോമസ് സാര്‍ തുടങ്ങിയവരുമായൊക്കെ നല്ല അടുപ്പമാണ്. എല്‍ഡിഎഫിലാണെങ്കിലും ഒരുപാട് ആളുകളെ പരിചയമുണ്ട്.

അച്ഛന്‍ ബിജെപി?

അച്ഛന്‍ ബിജെപി?

ബിജെപിയിലേക്ക് ചെറിയ ചായ് വുണ്ടോ എന്ന് ലേഖകന്റെ ചോദ്യം. വീട്ടില്‍ തന്നെ എല്ലാ പാര്‍ട്ടിക്കാരേയും സപ്പോര്‍ട്ട് ചെയ്യുന്നവരുണ്ട് എന്നായിരുന്നു അഞ്ജലിയുടെ മറുപടി. അച്ഛന്‍ , ബിജെപിയെ പിന്തുണയ്ക്കുന്ന ആളാണ്. കോണ്‍ഗ്രസിനേയും പിന്തുണയ്ക്കുന്നത് കണ്ടിട്ടുണ്ട്. അത് ഓരോ വിഷയങ്ങളില്‍ മാറിമാറി വരും.

മത്സരിക്കണമെന്ന് ആഗ്രഹം

മത്സരിക്കണമെന്ന് ആഗ്രഹം

തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കണം എന്ന് അച്ഛന് ഭയങ്കര ആഗ്രഹമാണ്. ഇപ്പോ തന്നെ രണ്ട് മൂന്ന് പാര്‍ട്ടിക്കാര്‍ അവരുടെ സ്ഥാനാര്‍ത്ഥിയാകണം എന്ന് ആവശ്യപ്പെട്ട് വന്നു. ഞാന്‍ അവരുടെ മുന്നില്‍ കൈകൂപ്പി. ഇങ്ങനെ ഒരു മേഖലയില്‍ ആയതുകൊണ്ട് അത് സാധ്യമല്ല.

എന്തായാലും നാളെ മത്സരിക്കില്ല എന്നൊന്നും ഇപ്പോ കൃത്യമായി പറയാന്‍ പറ്റില്ല. പല തീരുമാനങ്ങളും മാറാറുണ്ടല്ലോ. ചിലപ്പോള്‍ കുറേ കാലത്തിന് ശേഷം ആലോചിച്ചേക്കാം.

ഉമ്മന്‍ ചാണ്ടിയും മോദിജിയും

ഉമ്മന്‍ ചാണ്ടിയും മോദിജിയും

ഉമ്മന്‍ ചാണ്ടിയാണ് ഇഷ്ടപ്പെട്ട മുഖ്യമന്ത്രി. അത് എല്ലാവരും പറഞ്ഞ് കേട്ടിട്ട് തോന്നിയ ഇഷ്ടമാണ്. ചോദ്യത്തിന് ഉത്തരം എന്ന രീതിയില്‍ പറഞ്ഞു എന്നേ ഉള്ളൂ.

ഇഷ്ടപ്പെട്ട പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാല്‍, മോദിജി എന്ന് പറയാം. ഒരുപാട് നല്ല ആശയങ്ങളൊക്കെ അദ്ദേഹം കൊണ്ടു വന്നു എന്ന് പറയുന്നില്ലേ. അതുകൊണ്ട് ഇഷ്ടപ്പെട്ട പ്രധാനമന്ത്രി മോദിജി ആണെന്ന് തന്നെ പറയാം.

വീട്ടുകാരോട് ചോദിച്ച് തീരുമാനിക്കും

വീട്ടുകാരോട് ചോദിച്ച് തീരുമാനിക്കും

തൊട്ടടുത്തുള്ള, അടുപ്പമുള്ള ഒരാളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെങ്കില്‍ എന്ത് ചെയ്യും എന്ന് ചോദിച്ചാല്‍ അത് വീട്ടുകാരോട് ചോദിച്ച് ചെയ്യും എന്നാണ് അഞ്ജലി നായരുടെ മറുപടി. അതിന്റെ അര്‍ത്ഥം അവര്‍ പറയുന്നവര്‍ക്ക് തന്നെ വോട്ട് ചെയ്യും എന്നല്ല.

തിലകന്റെ മകന്‍ എറണാകുളത്ത് സ്ഥാനാര്‍ത്ഥി; അച്ഛന്‍ ഇടതായിരുന്നെങ്കില്‍ മകന്‍ ബിജെപി

English summary
Actress Anajlai Nair's Choices... Best Chief Minister Oommen Chandy, best Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X