ലഹരിവേട്ടയിൽ കുടുങ്ങി മലയാളി നടിയും സംഘവും; സിനിമയെ വെല്ലുന്ന പൊലീസ് ഓപ്പറേഷൻ
ചെന്നൈയിൽ നടന്ന ലഹരിമരുന്ന് വേട്ടയിൽ മലയാളി നടി അഞ്ജു കൃഷ്ണയുൾപ്പെടെ(Actress Anju Krishna drug case) എട്ടുപേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ് സിനിമയിലെ സഹസംവിധായിക വിൻസി നിവേദയും പിടിയിലായവരിൽ ഉൾപ്പെടുന്നു. ചെന്നൈ വത്സരവാക്കത്ത് വെച്ചാണ് ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് ഈ സംഘത്തെ പിടികൂടിയത്.
ചെന്നൈ നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ എന്നയാളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സിനിമാ മേഖലയുമായി ബന്ധമുള്ള ലഹരി ഇടപാടുകളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടർന്ന് ലഹരിമരുന്ന് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയിൽ പോലീസ് സംഘം ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിച്ചു.
ലഹരിമരുന്ന് കൈമാറുന്നതിനായി വത്സരവാക്കത്ത് കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് വളയുകയായിരുന്നു. ഈ സംഘത്തോടൊപ്പമാണ് നടി അഞ്ജു കൃഷ്ണയും വിൻസി നിവേദയും ഉണ്ടായിരുന്നത്.

പ്രതികളിൽ നിന്ന് മാരകമായ രാസലഹരി വസ്തുക്കളാണ് പോലീസ് കണ്ടെടുത്തത്. 6 ഗ്രാം മെത്താംഫെറ്റമിൻ, 7 ഗ്രാം കഞ്ചാവ്, 15 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, ഒരു എൽഎസ്ഡി സ്റ്റാമ്പ് എന്നിവയ്ക്ക് പുറമെ ഇവരുടെ പക്കലുണ്ടായിരുന്ന 9 മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ ഫോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിയാൽ ലഹരിമരുന്ന് ശൃംഖലയിലെ വമ്പൻ സ്രാവുകളെ പിടികൂടാൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.
മോഡലിംഗ് രംഗത്തിലൂടെയാണ് അഞ്ജു കൃഷ്ണ കരിയർ ആരംഭിച്ചത്. പിന്നീട് തമിഴ്, മലയാളം ഭാഷകളിൽ സജീവമായി. തമിഴ് ചിത്രമായ 'വെള്ളിമലൈ'യിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ജോജു ജോർജ് നായകനായ 'ആരോ' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. കൂടാതെ 'പ്രിയങ്കരി' എന്ന ജനപ്രിയ സീരിയലിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്.
ലഹരിമരുന്ന് മാഫിയയുമായി ഇവർക്ക് എത്രത്തോളം ബന്ധമുണ്ടെന്നും, സിനിമാ സെറ്റുകളിലേക്ക് ലഹരി എത്തിക്കുന്നതിൽ ഇവർക്ക് പങ്കുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications