Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം 23 വയസ്സുള്ള കുട്ടിയുടെ പെട്ടന്നുള്ള തീരുമാനം: മുറിയിലേക്ക് ഒതുങ്ങിപ്പോയി: ആന്‍ അഗസ്റ്റിന്‍

മലയാളികളുടെ പ്രിയപ്പട്ട താരങ്ങളില്‍ ഒരാളാണ് ആന്‍ ആഗസ്റ്റിന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ കേന്ദ്ര കഥാപാത്രമായ എല്‍സമ്മയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു താരം അഭിനയരംഗത്തേക്ക് കടന്ന് വന്നത്. തുടര്‍ന്ന് ഏതാനും ചിത്രങ്ങള്‍ക്കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തന്‍ താരത്തിന് സാധിച്ചു. ഇതിനിടയിലാണ് ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള താരത്തിന്റെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത ആന്‍ അഗസ്റ്റിന്‍ സോളോ, നീന എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആന്‍ അഗസ്റ്റിനും ജോമോന്‍ ടി ജോണും വിവാഹ ബന്ധം വേര്‍പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. ഇപ്പോഴിതാണ് ഇതേ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ആന്‍ അഗസ്റ്റിന്‍. വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

23 വയസ് മാത്രമുള്ള ഒരു കുട്ടി പെട്ടെന്ന് എടുത്ത തീരുമാനം

23 വയസ് മാത്രമുള്ള ഒരു കുട്ടി പെട്ടെന്ന് എടുത്ത തീരുമാനം മാത്രമായിരുന്നു വിവാഹം എന്നാണ് ആന്‍ അഗസ്റ്റിന്‍ അഭിമുഖത്തില്‍ പറയുന്നത്. വളരെ പെട്ടെന്ന് എടുത്ത ഒരു തീരുമാനമായിരുന്നു അത്. എന്നാല്‍ വിവാഹ ജീവിതം സുന്ദരമാക്കുന്നത് പക്വതായാണോ എന്നൊന്നും അറിയില്ല. എന്ത് തന്നെ ആയാലും ജീവിതത്തില്‍ സംഭവിച്ചതിനെയെല്ലാം വളരെ പോസിറ്റിവായിട്ടാണ് ഞാന്‍ കാണുന്നതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്‍ അഗസ്റ്റിന്‍ പറയുന്നു.

പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് സൂര്യ ജെ മേനോന്‍: തകര്‍ത്തെന്ന് ആരാധകര്‍

ജീവിതത്തില്‍ തിരിച്ചടികളുണ്ടായിട്ടുണ്ട്.

ജീവിതത്തില്‍ തിരിച്ചടികളുണ്ടായിട്ടുണ്ട്. ആ സമയത്ത് ഞാന്‍ എന്റെ മുറിയിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പെ ഒഴുകുക എന്നത് മാത്രമായിരുന്നു എനിക്കന്ന് ചെയ്യാനുണ്ടായിരുന്നു. വേറെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഇങ്ങനെ ചടച്ചിരുന്നിട്ട് കാര്യമില്ലെന്ന് ഒരു ദിവസം തീരുമാനിച്ചത്. പുറത്ത് വന്നേ മതിയാകുവെന്ന് തീരുമാനിച്ചു. ക്രിയേറ്റിവായ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു തീരുമാനം. അങ്ങനെയാണ് ബംഗളൂരുവിലേക്ക് പോയത്.

പ്രൊഡക്‌ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു

അവിടെ നിന്നാണ് മിരമാര്‍ തുടങ്ങിയത്. പ്രൊഡക്‌ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ‌‌‌ഒരുപാട് അദ്ധ്വാനിച്ചു. കഠിനാധ്വാനം തന്നെയായിരുന്നു. നല്ലൊരു ടീം ഉണ്ടാക്കാന്‍ സാധിച്ചു. ഇപ്പോള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവുകയാണ്. സങ്കടകാലത്ത് അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.

എന്നും പ്രാര്‍ത്ഥിക്കുന്ന ഒരാളാണ് ഞാന്‍

എന്നും പ്രാര്‍ത്ഥിക്കുന്ന ഒരാളാണ് ഞാന്‍. ദൈവാനുഗ്രമാകാം, ഒരുപാട് പേരുടെ പ്രാര്‍ത്ഥനയാകാം ആ ദിവസങ്ങള്‍ മറികടക്കാന്‍ സാധിച്ചത്. രാത്രിയൊക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട്. കരഞ്ഞ് തകര്‍ന്ന് ഉറങ്ങാന്‍ കിടന്നാലും അടുത്ത ദിവസം എഴുന്നേല്‍ക്കുമ്പോള്‍ മനസ്സ് പറയും സങ്കടപ്പെട്ടിട്ട് കാര്യമില്ല, എന്തെങ്കിലും ചെയ്തേ പറ്റുവെന്ന്. എന്റെ മാത്രം കഴിവ് കൊണ്ടല്ല ആ വിഷമങ്ങളില്‍ നിന്നും ഉണര്‍ന്നെണീറ്റ് മുന്നോട്ട് പോവാന്‍ സാധിച്ചത്. അദൃശ്യമായി അരൊക്കെയോ ധൈര്യം തന്നുവെന്നും ആന്‍ അഗസ്റ്റിന്‍ പറയുന്നു.

രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014ല്‍

രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014ല്‍ ആയിരുന്നു ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണിന്റെയും ആനിന്റെയും വിവാഹം. 3 വര്‍ഷത്തോളം വേര്‍പിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് ഇരുവരും ഈ വര്‍ഷം വിവാഹമോചിതരാവുകയും ചെയ്തു. സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുന്ന ആന്‍ അഗസ്റ്റിന്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രം ഉടന്‍ തന്നെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയസൂര്യയെ നായികയാക്കി പുറത്ത് വരുന്ന സത്യന്‍റെ ബയോപിക്കിലും ആന്‍ അഗസ്റ്റിന്‍ അഭിനയിക്കുന്നുണ്ട്.

ക്യൂട്ട് ലുക്കില്‍ തിളങ്ങി നടി അനിഘ സുരേന്ദ്രന്‍: ചിത്രം ഏറ്റെടുത്ത് ആരാധാകര്‍

Recommended Video

cmsvideo
    IPL 2021: Ruturaj Gaikwad becomes the youngest Orange Cap holder in league's history | Oneindia

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+