Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭാരതത്തിന്റെ രാജകുമാരന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന..' ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി അന്ന രാജന്‍

എറണാകുളം: വയനാട് എം പിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ അറിയിച്ച് നടി അന്ന രാജന്‍. ഇന്നും നാളേയുമായി എറണാകുളം ജില്ലയിലാണ് ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്നത്. ഇതിന് പിന്നാലെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയറിയിച്ച് അന്ന രാജന്‍ രംഗത്തെത്തിയിരിക്കുന്നത്.

Recommended Video

cmsvideo
    ഇന്ത്യയുടെ രാജകുമാരനുമായി അണിചേരാം : പിന്തുണയുമായി അന്ന രാജന്‍

    ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പങ്കുവെച്ചാണ് അന്ന രാജന്‍ യാത്രയ്ക്കുള്ള തന്റെ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലും അന്ന രാജന്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിന് താഴെ കമന്റുമായി എത്തുന്നത്. കോണ്‍ഗ്രസ് അനുകൂലികള്‍ പോസ്റ്റ് ഏറ്റെടുത്തപ്പോള്‍ ഇടത് അനുകൂലികള്‍ വിമര്‍ശനവുമായി രംഗത്തെത്തി.

    1

    Image Credit: screengrab/ Facebook@Anna Rajan

    ഹലോ എല്ലാവര്‍ക്കും നമസ്‌കാരം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് നമുക്ക് എല്ലാവര്‍ക്കും ഒന്നായി അണി ചേരാം. യാത്രയ്ക്ക് ആലുവയിലേക്ക് സ്വാഗതം എന്നാണ് അന്ന രാജന്‍ വീഡിയോയില്‍ പറയുന്നത്. 24 സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാരത് ജോഡോ യാത്രയുടെ വീഡിയോ ആണ് അന്ന രാജന്‍ പങ്കുവെച്ചിരിക്കുന്നത്.

    2

    Image Credit: Facebook@AnnaRajan, @Congress

    ഭാരതത്തിന്റെ രാജകുമാരന്‍ ശ്രീ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എന്ന അനൗണ്‍സ്‌മെന്റോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോ ഇതിനോടകം കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഹിറ്റായിട്ടുണ്ട്. ഇതിന് പിന്നാലെ അന്ന രാജന്‍ കോണ്‍ഗ്രസ് അനുഭാവി ആണ് എന്ന് അവകാശപ്പെട്ട് കൊണ്ട് കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പോസ്റ്ററും തയ്യാറാക്കിയിട്ടുണ്ട്.

    3

    Image Credit: Facebook@AnnaRajan, @Congress

    ഒമ്പത് ദിവസം പൂര്‍ത്തിയാകുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇന്ന് 7 ന് ആലപ്പുഴ ജില്ലാ അതിര്‍ത്തിയായ അരൂരില്‍ എത്തിയ പദയാത്രികര്‍ക്ക് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരണം നല്‍കി. ഇന്ന് രാവിലെ 6.30നു കുമ്പളം ടോള്‍ പ്ലാസയില്‍ നിന്നാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്.

    4

    രാവിലെ 10.30ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ എത്തി പദയാത്രികര്‍ വിശ്രമിക്കും. ജില്ലയിലെ വിവിധ പൗരപ്രമുഖരുമായി രാഹുല്‍ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അധ്യാപക പ്രതിനിധികള്‍, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍, മത മേലധ്യക്ഷര്‍, എഴുത്തുകാര്‍ തുടങ്ങിയവരുമായി സമയം രാഹുല്‍ ഗാന്ധി ചെലവിടും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+