Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളിയിലും പോകും അമ്പലത്തിലും പോകും..അതെന്റെ ഇഷ്ടം; തട്ടമിടണമെന്ന ഉപേദശത്തിനും അൻഷിതയുടെ മറുപടി

കൊച്ചി; കുടുംബത്തെ കുറിച്ചുള്ള തന്റെ പുതിയ വീഡിയോയ്ക്കെതിരെ ഉയർന്ന മോശം കമന്റുകൾക്ക് ചുട്ട ഭാഷയിൽ മറുപടി നൽകി നടി അൻഷിത അൻജി. അച്ഛൻ രണ്ടാമതു വിവാഹം കഴിച്ചയാളെ വാപ്പിയുടെ ഭാര്യ എന്നു പറഞ്ഞ് അൻഷിത വിഡിയോയിൽ പരിചയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കമന്റുകൾ. തട്ടമിടണമെന്ന് "ഉപദേശിച്ചവർക്കും", നടിയുടെ മതം തിരഞ്ഞവർക്കും വീഡിയോയിൽ ശക്തമായ മറുപടികൾ തന്നെ നടി നൽകുന്നുണ്ട്. നടിയുടെ വാക്കുകളിലേക്ക്

1

എന്റെ വീട്ടിലെ നൂലുകെട്ടിന്റെ സംഭവം വിഡിയോ ഇട്ടിട്ടുണ്ടായിരുന്നു. ആ വീഡിയോയ്ക്ക് വന്ന കമന്റ്സ് വായിച്ചിട്ട് ഞാൻ ഓർത്തു ഇതെന്താ സംഭവം എന്ന്. പൊതുവേ ഞാൻ നെഗറ്റീവ് കമന്റുകൾക്ക് മറുപടി നൽകാറില്ല. എന്നാൽ എന്റെ വീട്ടിൽ നടന്ന കാര്യങ്ങളായത് കൊണ്ട് മാത്രം മറുപടി നൽകുകയാണ്.
നിങ്ങൾക്ക് അറിയണ്ടത് ഞാൻ തന്നെ പറഞ്ഞ് അറിയുന്നതല്ലേ നല്ലത്. വേറെ ആരെങ്കിലും പറഞ്ഞ് നിങ്ങൾ അറിയണ്ടല്ലോ.

2

എന്റെ അമ്മയും അച്ഛനും വിവാഹമോചിതരാണ്. 17-18 വർഷത്തോളമായി. അതെന്റെ സെക്കന്റ് മദർ ആണ് അത്. അവരെയാണ് വാപ്പിയുടെ ഭാര്യ എന്നു പറഞ്ഞ് ഞാൻ കാണിച്ചത്. അതിനെന്തിനാണ് ഇത്രയും കമന്റുകൾ എന്ന് മനസിലാകുന്നില്ല.

3

എനിക്ക് പറയാൻ താൽപര്യമുള്ള കാര്യങ്ങളാണ് ഞാൻ യുട്യൂബ് വിഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാ കാര്യങ്ങളും എല്ലാവരുമായി പങ്കുവെയ്ക്കേണ്ട കാര്യമില്ല. ബുദ്ധിയുള്ള ആർക്കും മനസിലാകും അത് തന്റെ രണ്ടാനമ്മയാണെന്ന്. എനിക്ക് ഇനിയും വിശദീകരിക്കാൻ ഇഷ്ടമില്ല. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. എന്തിനാണ് മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിലേക്ക് അനാവശ്യമായി ഇടപെടുന്നത്.

4

എനിക്ക് നിങ്ങളോട് ഇഷ്ടമുണ്ടെന്ന് കരുതി വ്യക്തിപരമായ കാര്യങ്ങൾ നിങ്ങൾക്ക് മുൻപിലേക്ക് എപ്പോഴും കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്‌ലിം ആണോ എന്നതായിരുന്നു വീഡിയോയ്ക്ക് വന്ന അടുത്ത കമന്റ്. എന്ത് കാര്യമാണ് അതറിഞ്ഞ് എന്ത് കാര്യമാണ്.

5

ഞാനൊരു പെൺകുട്ടിയാണ്. മനുഷ്യ സ്ത്രീയാണ്, അത്രയേ ഉള്ളൂ. എനിക്ക് ജാതി പറയാൻ ഇഷ്ടമില്ല. ഞാൻ പള്ളിയിൽ പോകും, അമ്പലത്തിൽ പോകും, ക്രിസ്ത്യൻ പള്ളിയിൽ പോകും. അതെല്ലാം എന്റെ ഇഷ്ടമാണ്. എനിക്കൊരു ലൈഫ് ആണ് ദൈവം തന്നത്. അത് മറ്റുള്ളവരെ ദ്രോഹിക്കാതെ എനിക്ക് ഇഷ്ടമുള്ളതു പോലെ കൊണ്ടുപോകാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

6

എനിക്ക് നിങ്ങളോട് പറയാനുള്ളത് യൂട്യൂബിലൂടെ പറയുന്നുണ്ട്. പല നെഗറ്റീവ് കമന്റുകളും വരുന്നുവെന്നത് ബുദ്ധിമുട്ടിക്കുന്നതാണ്. എന്റെ വീട്ടുകാർക്കും എനിക്കുമെല്ലാം ഇതിനെ കുറിച്ചൊക്കെ മെസേജ് വരികയാണ്. എന്റെ ലൈഫ് സ്റ്റോറി ചോദിച്ച് ചിലർ മെസേജ് ഇട്ടിരുന്നു. എനിക്ക് ആരുടേയും സിമ്പതി വേണ്ട. ഞാൻ സന്തോഷത്തോടെ എപ്പോഴും മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്.

7

സെലിബ്രിറ്റികളായാലും അവർക്ക് അവരുടേതായ വ്യക്തിപരമായ കാര്യങ്ങളുണ്ട്. അത് അറിയാനായി തുരന്ന് പോകുകയൊന്നും വേണ്ട. ഈ നെഗറ്റീവ് കമന്റുകൾ മറ്റുള്ളവരെ വളരെ അധികം ബുദ്ധിമുട്ടുന്നുണ്ട്. എന്റെ വീട്ടിൽ വരെ ഈ വിഷയം ചർച്ചയായി. ഇതൊക്കെ ഇത്ര വിഷയമായതെങ്ങനെയെന്ന് മനസിലാകുന്നില്ല.

8

ഞാൻ ഓവറായി സംസാരിക്കുന്നു, ശബ്ദത്തിൽ സംസാരിക്കുന്നുവെന്നൊക്കെയാണ് വേറൊരു കമന്റ് കണ്ടത്. ഞാൻ ഇങ്ങനെയൊക്കെയാണ്. എനിക്ക് ഞാൻ ചെയ്യുന്ന സീരിയൽ കഥാപാത്രം പോലെ എപ്പോഴും നടക്കാൻ സാധിക്കില്ല. എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്, സ്വഭാവങ്ങൾ ഉണ്ട്.

9

തട്ടമിടണമെന്നായിരുന്നു അടുത്ത കമന്റ് . എന്തിന്? മുസ്ലീം മതവിശ്വാസികൾ അവരുടെ വിശ്വാസം അനുസരിച്ച് തട്ടമിടട്ടെ. എന്തിനാണ് എന്നെ നിർബന്ധിക്കാൻ വരുന്നത്. ഓരോരുത്തർക്കും എന്ത് ധരിക്കണമെന്നതിനുള്ള അവകാശം ഇവിടെയുണ്ടെന്നും അൻഷിത വീഡിയോയിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+