'ഉറങ്ങിപോയി, കാർ കുഴിയിലേക്ക്, റബ്ബർ തടിയാണ് ദൈവത്തിന്റെ രൂപത്തിൽ അന്ന് രക്ഷപ്പെടുത്തിയത്'; അനു ജോസഫ്
കൊച്ചി: മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രീയപ്പെട്ട നടിയാണ് അനു ജോസഫ്. ഇപ്പോഴിതാ പണ്ട് സംഭവിച്ച ഒരു വാഹനാപകടത്തെ കുറിച്ച് നടി പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. രാത്രിയിൽ വാഹനം ഓടിക്കവേ ഉറങ്ങിപ്പോകുകയായിരുന്നുവെന്നും ഒരു റബ്ബർ തടിയിൽ തട്ടി വാഹനം നിന്നതിനാലാണ് താനും കുടുംബവും അന്ന് രക്ഷപ്പെട്ടതെന്നും നടി പറയുന്നു. കൗമുദി ടിവിയോടാണ് താരത്തിന്റെ പ്രതികരണം.

നടി പറഞ്ഞത്- 'സ്വിഫ്റ്റാണ് ആദ്യമായി വാങ്ങിയ വണ്ടി. ആ വണ്ടി തന്നെ ആറ് മാസം കഴിഞ്ഞപ്പോൾ മറിച്ചിടുകയും ചെയ്തു. വലിയൊരു അപകടമായിരുന്നു അത്. വാഹനം ഓടിച്ചപ്പോൾ ഉറങ്ങിപ്പോയതായിരുന്നു. രണ്ട് ദിവസം ഒട്ടും ഉറങ്ങിയിരുന്നില്ല. കൊല്ലൂരിൽ ഒരു കല്യാണം കഴിഞ്ഞ് തിരിച്ചുവന്നതാണ്. ഞാനും അച്ഛനും അമ്മയും ചേച്ചിയും ഭർത്താവുമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.
ഡാഡിയായിരുന്നു എനിക്കൊപ്പം മുന്നിൽ ഇരുന്നത്. എന്നാൽ വീട് എത്തുന്നതിന് കുറച്ച് മുൻപ് അദ്ദേഹം ഉറങ്ങിപോയി. ഞാനും ഉറങ്ങിപ്പോയി. വണ്ടി നേരെ കൊക്കയിലേക്ക് പോയി. പുലർച്ചെ ഒരു രണ്ടരമണിക്കായിരുന്നു അപകടം. വണ്ടി ഒരു റബ്ബർ തടിയിൽ തടഞ്ഞ് നിൽക്കുകയാണ്. താഴെ ഒരു കുഴിയാണ്. അതിന്റെയടുത്ത് വലിയൊരു പുഴയാണ്. നാട്ടുകാരൊക്കെ വന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ആ റബ്ബർ തടിയാണ് ദൈവത്തിന്റെ രൂപത്തിൽ വന്നത്.
അമ്മയുടെയും അച്ഛന്റെയും കൈയൊക്കെ ഒടിഞ്ഞു. അതുകൊണ്ട് ഞാൻ പഠിച്ച പാഠമാണ് രാത്രിയിൽ യാത്ര പാടില്ല എന്നത്.'- നടി പറഞ്ഞു.
'ഈ സൗന്ദര്യത്തെ എങ്ങനെ വർണിക്കും? വീണ്ടും ഞെട്ടിച്ച് സാധിക, ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications