അപ്പോള്‍ പിടിച്ച് സംഘിയാക്കും, മുന്നില്‍ എബിവിപി: ഹിന്ദുകുട്ടി, വീട് അമ്പല പരിസരത്തെന്നും അനുശ്രീ
ബാലഗോകുലം ഘോഷയാത്രയില്‍ ഭാരതാംബായി വേഷം കെട്ടിയ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമായിരുന്നു നടി അനുശ്രീക്കെതിരെ ഒരുവിഭാഗം അഴിച്ച് വിട്ടത്. 2018 ലായിരുന്നു ഈ സംഭവം. കുട്ടിക്കാലം മുതല്‍ തന്നെ താരം ഇത്തരം പരിപാടികളില്‍ വേഷമിടുന്നുണ്ടെങ്കിലും സിനിമ നടിയായി ശ്രദ്ധിക്കപ്പെട്ടതിന് ശേഷം ആ വർഷമായിരുന്നു താരം ഭാരതാംബായി വേഷമിട്ടത്.
അനുശ്രീ സംഘപരിവാർ അനുകൂലിയാണെന്ന രീതിയിലായിരുന്നു ഉയർന്ന് വന്ന വിമർശനം. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ പാടെ തള്ളിയും രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞും വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ഇന്ത്യാഗ്ലിറ്റ്സ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുശ്രീ. നടിയുടെ വാക്കുകളിലേക്ക്.

ഭാരതാംബയുടെ വേഷം കെട്ടിയാല്‍ അപ്പോള്‍ പിടിച്ച് സംഘിയാക്കും. സത്യം പറഞ്ഞാല്‍ എനിക്ക് ശരിക്കും രാഷ്ട്രീയത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. ഇവിടുത്തെ മന്ത്രിമാർ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ പോലും എല്ലാവരേയും അറിയില്ല. ഗണേഷേട്ടനെ എനിക്ക് അറിയാം. പിന്നെ ഷാഫി പറമ്പില്‍ എം എല്‍ എയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇത്തരം കുറച്ച് പേര് അറിയാമെന്നല്ലാതെ വേറെ ഒരുകാര്യവും എനിക്ക് അറിയില്ലെന്നും അനുശ്രീ വ്യക്തമാക്കുന്നു.

ആർ എസ് എസ്, എ ബി വി പി എന്ന് പറയുന്നത്, ഞാനൊരു ഹിന്ദുകുട്ടി ആയതുകൊണ്ടും എന്റെ വീട് ഒരു അമ്പലത്തിന്റെ അടുത്തായതുകൊണ്ടും അമ്പലത്തിന്റെ പരിപാടികളില്‍ എന്‍ഗേജ്ഡ് ആയിട്ട് നില്ക്കുന്ന ഒരാളാണ് ഞാന്‍. അവിടുത്തെ കാര്യങ്ങള്‍, ഉദാഹരണത്തിന് രാഖി കെട്ടുന്നത്, അന്നദാനം പോലെയുള്ള പരിപാടികള്‍ ചെയ്യുന്നത് എ ബി വി പിയുടെ ചേട്ടന്മാര് ആയിരിക്കും.

അതുകൊണ്ടാണ് ഈ പരിപാടികളിലും കാര്യങ്ങളിലുമൊക്കെ ഞാന്‍ വരുന്നത്. ഇതൊക്കെ കോണ്‍ഗ്രസ് അനുഭാവമുള്ളവരോ കമ്മ്യൂണിസ്റ്റ് അനുഭാവികളോ ചെയ്തിരുന്നെങ്കില്‍ ഞാന്‍ അതിലായി പോയേനെ. ഞങ്ങളുടെ നാട്ടില്‍ ഇതൊക്കെ ചെയ്യുന്നത് എ ബി വി പി ചേട്ടന്മാരായിപ്പോയി. ഇത്രയേയുള്ളു പ്രശ്നം. ഭാരതാംബ ആവുന്നതിന് മുമ്പേ അവിടെ ഉത്സവത്തിനും രുക്മിണീ സ്വയംവരത്തിനുമൊക്കെ കൃഷ്ണനാവുന്നതും രാധയാവുന്നതുമൊക്കെ ഞങ്ങളാണ്.

രുക്മിണി സ്വയംവരം വരുമ്പോഴൊക്കെ ഈ വേഷം കെട്ടും. അന്ന് ഞാന്‍ സിനിമ നടി അല്ലാത്തതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയവും അറിഞ്ഞില്ല. അന്നും എനിക്ക് ഒരു രാഷ്ട്രീയവുമില്ല. ഞങ്ങളിതിനെ ഞങ്ങളുടെ അമ്പലത്തിന്റെ പ്രോഗ്രാമായിട്ട് മാത്രമാണ് കാണുന്നത്. അമ്പലത്തില്‍ ഭാരതാംബയാവണമെങ്കില് ഞാന്‍ ഭാരതാംബയാവും. കൃഷ്ണനോ രാധയോ ആവണമെങ്കില്‍ അതാവും.

ഇത്തരം വിമർശനങ്ങള്‍ വന്നെങ്കിലും പിന്നീടുള്ള വർഷങ്ങളില്‍ ഞാന്‍ പേടിച്ചിട്ട് ചെയ്യാതിരുന്നിട്ടില്ല. ഇനിയാണെങ്കിലും എന്റെ അമ്പലത്തിന്റെ പരിപാടിക്ക് ഞാന്‍ ഇവിടെ ഫ്രീയായിട്ട് ഉണ്ടെങ്കില്‍ എന്ത് വേണമെങ്കിലും ചെയ്യും. അത് എന്റെ സ്വാതന്ത്രമാണ്. ഒരിക്കലും അത് ഒരു രാഷ്ട്രീയ പശ്ചാത്തലവുമായി കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല. എനിക്ക് രഷ്ട്രീയമില്ല.

ഞാന്‍ സിനിമ താരം ആവുന്നതിന് മുമ്പും ഗണേഷേട്ടനെ ഓടിപ്പോയി കാണുമായിരുന്നു. പിന്നീട് സിനിമയില്‍ എത്തി കുറച്ച് കൂടി കഴിഞ്ഞതിന് ശേഷമാണ് നേരിട്ട് സംസാരിക്കുന്നത്. ഒപ്പത്തിന്റെ സമയത്തൊക്കെയാണ് ഒരു സംസാരം ഉണ്ടാവുന്നത്. അതല്ലാതെ പല സ്ഥലത്തൊക്കെ പുള്ളി പ്രസംഗിക്കുമ്പോള്‍ എന്റെ പേര് പറഞ്ഞ് അഭിനന്ദിക്കാറുണ്ട്. അതൊക്കെ ആരെങ്കിലുമൊക്കെ പറഞ്ഞ് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണെന്നും അനുശ്രീ കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications