കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിക്ക് ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ.. നിലപാട് വ്യക്തമാക്കി നടി അനുശ്രീ

  • By Desk
Google Oneindia Malayalam News

മോഹന്‍ലാലിന്‍റെ സംഘപരിവാര്‍ അനുകൂല നിലപാടുകളാണ് ലാലിനെ ബിജെപിയുമായി കൂട്ടിക്കെട്ടിയ പുതിയ വിവാദങ്ങള്‍ക്ക് കാരണം. പലപ്പോഴും സംഘിയാണെന്ന് വിമര്‍ശകര്‍ ആരോപിച്ചപ്പോഴും തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ മോഹന്‍ലാല്‍ തയ്യാറായിരുന്നില്ല. ഇതിനിടെ പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചതോടെ നടന്‍റെ നിലപാട് ബിജെപിയുമായി യോജിച്ചതാണെന്ന് വിമര്‍ശകര്‍ ഉറപ്പിച്ചു. മോദിയുമായുള്ള ലാലിന്‍റെ കൂടിക്കാഴ്ച രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് അദ്ദേഹം ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നു വരെയായി വാര്‍ത്തകള്‍.

സച്ചിന്‍റേയും ഭവ്യയുടേയും പ്രണയത്തെ തോല്‍പ്പിക്കാന്‍ കാന്‍സറിന് കഴിഞ്ഞില്ല.. വൈറല്‍ കുറിപ്പ്സച്ചിന്‍റേയും ഭവ്യയുടേയും പ്രണയത്തെ തോല്‍പ്പിക്കാന്‍ കാന്‍സറിന് കഴിഞ്ഞില്ല.. വൈറല്‍ കുറിപ്പ്

വാര്‍ത്തകള്‍ അദ്ദേഹം തള്ളി കളഞ്ഞെങ്കിലും ഇപ്പോഴും തന്‍റെ രാഷ്ട്രീയ ചായ്വ് എങ്ങോട്ടാണെന്ന് തുറന്നു പറഞ്ഞിട്ടില്ല.ലാലിനെ പോലെ തന്നെ സംഘി നിലപാട് സ്വീകരിച്ചതിന് ട്രോള്‍ ഏറ്റ് വാങ്ങിയ ഒരാള്‍ കൂടിയുണ്ട് മലയാള സിനിമയില്‍ നടി അനുശ്രീ. താരത്തിന്‍റേത് ബിജെപി രാഷ്ട്രീയമാണെന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. എന്നാല്‍ ഇതുവരെ ഇതില്‍ നിലപാട് വ്യക്തമാക്കാതിരുന്ന അനുശ്രീ തന്‍റെ രാഷ്ട്രീയ നിലപാടേതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

ഭാരതാംബ

ഭാരതാംബ

ബാലഗോകുലത്തിന്റെ പരിപാടിയില്‍ ഭാരതാംബയായി വേഷമിട്ടതായിരുന്നു അനുശ്രീ സംഘിയാണെന്ന പ്രചാരണങ്ങള്‍ക്ക് കാരണമായത്. ഇതോടെ സോഷ്യല്‍ മീഡിയ അനുശ്രീയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തു. കടുത്ത സൈബര്‍ ആക്രമണവും നടിക്കെതിരെ നടത്തി.

കുത്തിപൊക്കി

കുത്തിപൊക്കി

സിനിമയില്‍ വരുന്നതിന് മുന്‍പ് കാവി വേഷം ധരിച്ച് എടുത്ത ഫോട്ടോകള്‍ പോലും ആളുകള്‍ കുത്തിപ്പൊക്കി കൊണ്ട് വന്നു. നടി പണ്ട് മുതല്‍ക്കേ രാഷ്ട്രീയ പ്രവര്‍ത്തകയാണ് എന്ന തരത്തില്‍ വരെ പ്രചാരണങ്ങള്‍ ഉണ്ടായി.

പണ്ട് മുതല്‍ക്കേ

പണ്ട് മുതല്‍ക്കേ

ഇതോടെ ഭാരതാംബയായത് എന്തുകൊണ്ടാണ് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. ചെറുപ്പം മുതല്‍ക്കേ ശ്രീകൃഷ്ണ ജയന്തിയില്‍ പങ്കെടുക്കാറുണ്ടെന്നും എന്നാല്‍ സിനിമയില്‍ എത്തിയപ്പോള്‍ അതില്‍ നിന്ന് വിട്ട് പോയെന്നും വീണ്ടും ഒരു ആഗ്രഹം തോന്നി പങ്കെടുത്തതായിരുന്നു എന്നൊക്കെയായിരുന്നു നടി പറഞ്ഞത്.

രാഷ്ട്രീയം നോക്കിയല്ല

രാഷ്ട്രീയം നോക്കിയല്ല

ബാലഗോകുലത്തിന്റെ പരിപാടിയില്‍ പണ്ട് പങ്കെടുത്തത് അവരുടെ രാഷ്ട്രീയം നോക്കിയിട്ടല്ല. രാഖി കെട്ടുന്ന ദിവസവും ഗുരുപൂജയുടെ ദിവസവുമെല്ലാം ബാലഗോകുലത്തില്‍ പോകുന്ന കുട്ടികള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം അത്തരം കാര്യങ്ങളില്‍ പങ്കെടുക്കാറുണ്ട്. തന്റെ അച്ഛനൊരു കോണ്‍ഗ്രസുകാരനാണ്. എന്നാലും ഗുരുപൂജയ്ക്ക് പങ്കെടുക്കാറുണ്ട്. അത് ബിജെപിക്കാരനായത് കൊണ്ടല്ലായെന്നും അനുശ്രീ അഭിമുഖത്തില്‍ പറഞ്ഞു.

സംഘിയെന്ന് വിളിച്ചോളു

സംഘിയെന്ന് വിളിച്ചോളു

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. കോണ്‍ഗ്രസുകാരുടെ പരിപാടിക്കായാലും കമ്മ്യൂണിസ്റ്റുകാരുടെ പരിപാടിക്കായാലും ബിജെപിക്കാരുടെ പരിപാടിക്കായാലും വിളിച്ചാല്‍ പോകും.
എന്നാല്‍ തന്നെ സംഘിയെന്ന് വിളിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നായിരുന്നു ഒരു അഭിമുഖത്തില്‍ അനുശ്രീ പ്രതികരിച്ചത്.

വെറുപ്പിന്‍റെ രാഷ്ട്രീയം

വെറുപ്പിന്‍റെ രാഷ്ട്രീയം

ഇനി സംഘിയായാല്‍ തന്നെ എന്തിനാണ് അവരെ വെറുക്കുന്നത് എന്നുവരെ അഭിമുഖത്തില്‍ ചോദിച്ച അനുശ്രീ പക്ഷേ ഇപ്പോള്‍ തന്‍റെ രാഷ്ട്രീയം തുറന്നു പറഞ്ഞിരിക്കുകയാണ്. തന്‍റെ ഇഷ്ടപ്പെട്ട നേതാവ് ആരാണെന്ന് വ്യക്തമാക്കിയാണ് അനുശ്രീ തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

ഓര്‍മ്മവെച്ച നാള്‍ മുതല്‍

ഓര്‍മ്മവെച്ച നാള്‍ മുതല്‍

മോദിയും രാഹുലും ഒന്നുമസ്സ തന്‍റെ നേതാവ് പത്തനാപുരം എംഎല്‍എ ഗണേശ് കുമാറാണ് തന്‍റെ നേതാവ് എന്നാണ് അനുശ്രീ പറഞ്ഞത്.തനിക്ക് ഓര്‍മ്മവെച്ച നാള്‍ മുതല്‍ നാടിന് വേണ്ടി നല്ലത് ചെയ്ത വ്യക്തിയാണ് അദ്ദേഹം എന്നാണ് അനുശ്രീ പറഞ്ഞത്.

വിജയിപ്പിക്കും

വിജയിപ്പിക്കും

ഗണേഷ് കുമാര്‍ ഏത് പാര്‍ട്ടിയില്‍ നിന്നാലും ഞങ്ങള്‍ അദ്ദേഹത്തെ വിജയിപ്പിക്കുമെന്നും അനുശ്രീ വ്യക്തമാക്കി. എന്തായാലും ഇതോടെ താരത്തിന്‍റെ സംഘിയെന്ന പേര് മാറി കിട്ടുമോയെന്ന് നോക്കാം.

പ്രളയശേഷം ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം.. ഇരുതല മൂരികള്‍ മണ്ണിനടിയില്‍ നിന്ന് പുറത്തേക്ക്പ്രളയശേഷം ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം.. ഇരുതല മൂരികള്‍ മണ്ണിനടിയില്‍ നിന്ന് പുറത്തേക്ക്

English summary
actress anusree about her political leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X