• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സമത്വം വേണമെന്ന് പറയുന്നവർ പുരുഷന്മാരുടെ ടോയ്ലറ്റിൽ കയറാറുണ്ടോ? ശബരിമല വിഷയത്തിൽ അനുശ്രീ!!

കൊച്ചി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധം അലയടിക്കുകയാണ്. പലരും സുപ്രീംകോടതി വിധിയെ എതിർത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടി അനുശ്രീ രംഗത്ത് വന്നു. എന്ത് അരുതെന്ന് പറയുന്നുവോ അത് ചെയ്യാനുള്ള പ്രവണതയായേ ഈ കാര്യത്തെ കാണാൻ കഴിയുവെന്ന് അവർ പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും!! ഇന്റര്‍നെറ്റ് ബാങ്കിംഗ് റദ്ദാക്കുമെന്ന് എസ്ബിഐ, അറിയേണ്ടത്

സുപ്രീംകോതിയുടെ വിധിയെ അംഗീകരിക്കുന്നു. ശരീരഘടനയും ശരീര ശാസ്ത്രവും അനുരിച്ച് ഞങ്ങളെ അമ്പലത്തിൽ കയറ്റുന്നില്ല, മറ്റി നിർത്തുന്നു എന്ന് പരാതിപെട്ടാൽ കോടതിക്ക് ഇങ്ങനെയേ വിധി പുറപ്പെടുവിക്കാൻ കഴിയൂ. എന്നാൽ എല്ലായിടത്തും സമത്വം വേണം എന്ന് നിർബന്ധം പിടിക്കാൻ കഴിയുമോ എന്ന് അനുശ്രീ ചോദിക്കുന്നു. സദ്ഗുരു പറയുന്നത് പോലെ അങ്ങിനെയാണെങ്കിൽ ആണിനും പെണ്ണിനും രണ്ട് ടോയ്ലറ്റുകൾ. സമത്വം വേണം എന്ന് പറയുന്ന സ്ത്രീകൾ പുരുഷന്മാരുടെ ടോയ്ലറ്റിൽ പോകാറുണ്ടോയെന്നും ചോദിച്ചു.

അരുതെന്ന് പറയുന്നത് ചെയ്യും...

അരുതെന്ന് പറയുന്നത് ചെയ്യും...

ഇത് സ്ത്രീ സമത്വത്തിന്റെയോ സ്ത്രീകളെ മാറ്റി നിർത്തുന്നതിന്റേയോ കാര്യമല്ല. മറ്റെല്ലാ അമ്പലങ്ങളിലും പോയി ഇനി ശബരിമല മാത്രമേയുള്ളൂ എന്ന ചിലരുടെ ആഗ്രഹവുമല്ല. എന്ത് ചെയ്യരുതെന്ന് പറയുന്നോ അത് ചെയ്യാനുള്ള പ്രവണതമാത്രമേ ഇത്തരക്കാരുടെ വാദത്തെ കാണാനാകൂവെന്നും അനുശ്രീ പറഞ്ഞു. പുരുഷന്മാർ ഷർട്ട് ഊരിയിട്ടാണ് ക്ഷേത്രങ്ങളിൽ കയറാറുള്ളത്. സ്ത്രീകൾ അതുപോലെ വേണമെന്ന് കരുതാനാകുമോയെന്നും അനുശ്രീ ചോദിക്കുന്നു.

ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു

ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു

അതേസമയം ശബരിമല വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നുവെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. പറയേണ്ടതു കോടതിയില്‍ പറയാതെ ഇപ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് ഇക്കൂട്ടരുടെ ശ്രമം. റിവ്യൂഹര്‍ജി നല്‍കുന്നത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. വിധി മറികടന്ന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആകില്ല. ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അത് ഭരണഘടനാലംഘനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

സമരങ്ങള്‍ കോടതിയലക്ഷ്യം

സമരങ്ങള്‍ കോടതിയലക്ഷ്യം

നടക്കുന്ന സമരങ്ങള്‍ കോടതിയലക്ഷ്യമാണെ്. ശബരിമല വിഷയം കോടതിക്കു മുന്നില്‍ എത്താതിരിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. കോടതിയിലെത്തിയതിനാല്‍ നീതിയുക്തമായ തീരുമാനമുണ്ടായി. വിശ്വാസികളായ സ്ത്രീകള്‍ക്കു ശബരിമലയ്ക്കു പോകണോ വേണ്ടയോ എന്നു തീരുമാനിക്കാം. തെരുവിലേക്ക് ഈ പ്രശ്‌നത്തെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നു. വിവരക്കേടാണ് ഇതിന്റെ പേരില്‍ പലരും വിളിച്ചു പറയുന്നതെന്നും കെമാല്‍ പാഷ പറഞ്ഞു. ശബരിമല വിഷയം കോടതിയിൽ എത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും. കോടതിയുടെ സമയം കളയുകയായിരുന്നെന്നും നേരത്തെ പാഷ വ്യക്തമാക്കിയിരുന്നു.

തൃപ്തി ദേശായി എത്തും

തൃപ്തി ദേശായി എത്തും

സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടതോടെ ശബരിമല ദർശനത്തിനെത്തുമെന്നു പ്രഖ്യാപിച്ച് വനിത അവകാശ പ്രവർത്തക തൃപ്തി ദേശായി രംഗത്തെത്തി. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നതും സമരം ചെയ്യുന്നതും ശരിയല്ല. തടയാൻ ശ്രമിക്കുന്നത് കോടതി അലക്ഷ്യമാകും. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും അവർ പറഞ്ഞു. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദർഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടയിൽ സ്ത്രീകളോടൊപ്പം ഇവർ പ്രവേശിച്ചിരുന്നു. ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ് തൃപ്തി ദേശായി.

English summary
Actress Anusree's openion about Sabarimala issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more