Get Updates
Get notified of breaking news, exclusive insights, and must-see stories!

രമേഷ് പിഷാരടിക്ക് പിന്നാലെ നടി അനുശ്രീയും കോൺഗ്രസിൽ ചേരുന്നോ? പ്രതികരിച്ച് അനുശ്രീ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സിനിമാ താരങ്ങള്‍ അടക്കമുളള പൊതുസമ്മതരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയില്‍ ഇടവേള ബാബുവും രമേഷ് പിഷാരടിയും അടക്കമുളളവര്‍ ഭാഗമായിരുന്നു.

ഇനിയും നിരവധി താരങ്ങള്‍ പാര്‍ട്ടിയിലേക്ക് വരുന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതിനിടെയാണ് സിനിമാ താരം അനുശ്രീ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന പ്രചാരണം. അനുശ്രീ തന്നെ അക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്ത് വന്നിട്ടുമുണ്ട്. വിവരങ്ങള്‍ ഇങ്ങനെ

അനുശ്രീയും ബിജെപിയും

അനുശ്രീയും ബിജെപിയും

ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ അനുശ്രീയുടെ ബിജെപി ബന്ധം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ബിജെപി രാഷ്ട്രീയത്തോടാണ് തനിക്ക് താല്‍പര്യം എന്ന് അനുശ്രീ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയം ഇല്ലെന്നാണ് നടി അന്ന് പ്രതികരിച്ചത്.

പിഷാരടി കോൺഗ്രസിൽ

പിഷാരടി കോൺഗ്രസിൽ

ബിജെപി അനുഭാവി ആയ നടനും സംവിധായകനുമായ മേജര്‍ രവി കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളം യാത്രയില്‍ പങ്കെടുത്തിരുന്നു. പിന്നാലെ മേജര്‍ രവി കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. അതിനിടെ നടന്‍ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുകയുമുണ്ടായി.

അനുശ്രീ കോണ്‍ഗ്രസില്‍ ചേരുന്നോ?

അനുശ്രീ കോണ്‍ഗ്രസില്‍ ചേരുന്നോ?

കൂടുതല്‍ സിനിമാ താരങ്ങള്‍ പാര്‍ട്ടിയിലേക്ക് വരും എന്നാണ് പാര്‍ട്ടി അനുഭാവിയായ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. അതിന് പിന്നാലെ നടി അനുശ്രീ കോണ്‍ഗ്രസില്‍ ചേരും എന്നാണ് സൈബര്‍ പ്രചാരണം. അനുശ്രീയുടെ ചിത്രമടക്കം വെച്ചാണ് അനുശ്രീയും കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന തരത്തില്‍ പ്രചാരണം നടക്കുന്നത്.

''ധര്‍മ്മജന്‍ ഇഫക്ട് തുടരുന്നു''

''ധര്‍മ്മജന്‍ ഇഫക്ട് തുടരുന്നു''

''ധര്‍മ്മജന്‍ ഇഫക്ട് തുടരുന്നു. അനുശ്രീയും കോണ്‍ഗ്രസിലേക്ക്. എന്റെത് കോണ്‍ഗ്രസ് കുടുംബമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങും'' എന്നാണ് അനുശ്രിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററിലെ വാചകങ്ങള്‍. കോണ്‍ഗ്രസില്‍ ചേരുന്നു എന്നുളള പ്രചാരണങ്ങള്‍ക്ക് അനുശ്രീ മറുപടി പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാം സറ്റോറിയിലൂടെയാണ് അനുശ്രീയുടെ പ്രതികരണം.

കോൺഗ്രസിന് വേണ്ടി പ്രചാരണം

കോൺഗ്രസിന് വേണ്ടി പ്രചാരണം

ഈ ആള്‍ക്കാര്‍ക്കൊന്നും ഒരു പണിയും ഇല്ലേ. അറിയാന്‍ പാടില്ലാഞ്ഞ് ചോദിക്കുവാ. വേറെ ന്യൂസ് ഒന്നും കിട്ടാനില്ലേ. കഷ്ടം എന്നാണ് പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ച് കൊണ്ട് അനുശ്രീ പ്രതികരിച്ചിരിക്കുന്നത്. ബിജെപി അനുഭാവിയെന്ന് കരുതപ്പെടുന്ന അനുശ്രീ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

കോൺഗ്രസ് കുടുംബ സംഗമത്തിൽ

കോൺഗ്രസ് കുടുംബ സംഗമത്തിൽ

പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്ന റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വേണ്ടി സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ് അനുശ്രീ പങ്കെടുത്തത്. അനുശ്രീയുടെ സുഹൃത്താണ് റിനോയ് വര്‍ഗീസ്.

മറ്റാരും ജയിക്കില്ല

മറ്റാരും ജയിക്കില്ല

റിനോയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലും അനുശ്രീ പ്രചാരണത്തിന്റെ ഭാഗമായിരുന്നു. ഇതോടെ അനുശ്രീ കോണ്‍ഗ്രസിന്റെ ഭാഗമാകുന്നു എന്നുളള പ്രചാരണങ്ങളും ആരംഭിച്ചു. എന്നാല്‍ റിനോയ് വര്‍ഷങ്ങളായി വ്യക്തിപരമായി അറിയുന്ന സുഹൃത്ത് ആണെന്നും അതിനാലാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നുമാണ് അനുശ്രീ നല്‍കിയ വിശദീകരണം. റിനോയ് മത്സരിച്ചാല്‍ മറ്റാരും ജയിക്കില്ലെന്നും അനുശ്രീ പറയുകയുണ്ടായി.

ദയനീയമായി പരാജയപ്പെട്ടു

ദയനീയമായി പരാജയപ്പെട്ടു

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെന്നീര്‍ക്കര പന്ത്രണ്ടാം വാര്‍ഡില്‍ നിന്ന് റിനോയ് വര്‍ഗീസ് പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ എംആര്‍ മധുവിനോടാണ് റിനോയ് വര്‍ഗീസ് ദയനീയമായി പരാജയപ്പെട്ടത്. അനുശ്രീ പ്രചാരണത്തിന് എത്തിയത് വാര്‍ഡില്‍ കോണ്‍ഗ്രസിന് കൂടുതല്‍ വോട്ടുകള്‍ നേടിക്കൊടുക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+