Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൂട്ടിംഗിനിടെ പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്ന് പ്രചാരണം, പ്രതികരിച്ച് അപർണ ബാലമുരളി

കൊച്ചി: സിനിമാ താരങ്ങളെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി മലയാളത്തിലും തമിഴിലും ശ്രദ്ധേയയായ നടി അപര്‍ണ ബാലമുരളിയെ കുറിച്ചാണ് ചില പ്രചാരണങ്ങള്‍ നടക്കുന്നത്.

അപര്‍ണ ബാലമുരളിയുടെ ആരോഗ്യാവസ്ഥയെ കുറിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ച് നടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

1

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് അപര്‍ണ ബാലമുരളിയുടെ ആരോഗ്യനില മോശമാണെന്നും താരം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നും വാര്‍ത്തകള്‍ പ്രചരിച്ചത്. ഷൂട്ടിംഗിനിലെ അപര്‍ണയ്ക്ക് കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യം മോശമായിരിക്കുന്നത് എന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളൊന്നും ശരിയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അപര്‍ണ ബാലമുരളി.

2

താന്‍ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും ഗുരുതരാവസ്ഥയിലാണ് എന്നുമുളള വാര്‍ത്തകള്‍ പൂര്‍ണമായും വാസ്തവ വിരുദ്ധമാണെന്ന് അപര്‍ണ ബാലമുരളി വ്യക്തമാക്കി. അപര്‍ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: എന്റെ ആരോഗ്യത്തെ കുറിച്ച് മോശമായ ചില അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ പൂര്‍ണമായും ആരോഗ്യത്തോടെ ഇരിക്കുന്നു.

3

ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് ദയവുചെയ്ത് അവസാനിപ്പിക്കുക. ആരും ആശങ്കപ്പെടേണ്ടതില്ല എന്നാണ് തന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അടക്കം പറയാനുളളത്. ഞാന്‍ സുഖമായി തന്നെ ഇരിക്കുന്നു. അടുത്തിടെ ഞാന്‍ നിരാമയ റിട്രീറ്റ്‌സില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആണ് ഇതിനൊപ്പം പങ്കുവെയ്ക്കുന്നത് എന്നും അപര്‍ണ കുറിച്ചു.

4

മലയാളത്തിലെ നായികമാരില്‍ മുന്‍നിരയിലാണ് അപര്‍ണ ബാലമുരളി. ദിലീപ് പോത്തന്റെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ നായിക ആയാണ് സിനിമയിലേക്കുളള അപര്‍ണയുടെ അരങ്ങേറ്റം. ചിത്രത്തിലെ ജിംസി എന്ന കഥാപാത്രമായുളള അപര്‍ണയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. തിരക്കുളള താരമായി മാറിയ അപര്‍ണ തമിഴില്‍ സൂര്യയുടെ നായികയായി എത്തിയ സുരറൈ പോട്ര് വലിയ ഹിറ്റായിരുന്നു. ഇപ്പോള്‍ ഒരുപിടി പുതിയ ചിത്രങ്ങളുമായി അപര്‍ണ തിരക്കിലാണ്.

Recommended Video

cmsvideo
    അപർണ്ണ ബലമുരളിയുടെ പാട്ടുകേട്ട് ഞെട്ടി..ഇത്രേം നാന്നായി പാടുമോ അവർ | Oneindia Malayalam
    5

    മലയാളത്തില്‍ ഇതിന് മുന്‍പും നിരവധി താരങ്ങളെ കുറിച്ച് വ്യാജ മരണ വാര്‍ത്തകള്‍ അടക്കം പ്രചരിച്ചിട്ടുണ്ട്. അടുത്തിടെ മലയാളികളുടെ പ്രിയതാരം ജനാര്‍ദ്ദനന്‍ മരണപ്പെട്ടതായി പ്രചാരണം നടന്നിരുന്നു. നിരവധി പേരാണ് വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. പിന്നാലെ ജനാര്‍ദ്ദനന്‍ തന്നെ പ്രതികരണവുമായി രംഗ്തത് വന്നു. താന്‍ പൂര്‍ണ ആരോഗ്യവാനാണ് എന്നും സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നുമാണ് ജനാര്‍ദ്ദനന്‍ വ്യക്തമാക്കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+