Get Updates
Get notified of breaking news, exclusive insights, and must-see stories!

'30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന നിങ്ങളുടെ ലൈംഗിക സംതൃപ്തിക്ക് വേണ്ടിയല്ല ഞാന്‍', ചുട്ടമറുപടിയുമായി അപര്‍ണ നായര്‍

കൊച്ചി: സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അശ്ലീല കമന്റിട്ട ആള്‍ക്ക് ചുട്ടമറുപടി നല്‍കി നടി അപര്‍ണാ നായര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടയാളുടെ പേരും പ്രൊഫൈലും പരസ്യമായി വെളിപ്പെടുത്തിയാണ് അപര്‍ണയുടെ പോസ്റ്റ് എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ലെന്ന് അപര്‍ണ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം നടത്തിയ ആളെ വിമര്‍ശിച്ച് നടി പാര്‍വതിയും രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ കുഴപ്പം കൊണ്ടാണെന്നായിരുന്നു ഒരു ട്വിറ്റര്‍ ഉപഭോക്താവ് കുറിച്ചത്. ഇയാള്‍ തുപ്പുന്ന വിഷം ഇല്ലായിരുന്നെങ്കില്‍ ലോകം കുറച്ചുകൂടി നന്നായേനെ എന്നും ഇയാളെ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും പാര്‍വതി പറഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെയായിരുന്നു അപര്‍ണയുടെ പ്രതിഷധം. അപര്‍ണയുടെ കുറിപ്പ് വായിക്കാം..

ആശയവിനിമയം നടത്താന്‍

ആശയവിനിമയം നടത്താന്‍

എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല.

നിങ്ങള്‍ക്ക് തെറ്റി

നിങ്ങള്‍ക്ക് തെറ്റി

ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റി.

ഒരച്ഛന്റെ മകളാണ് ഞാനും

ഒരച്ഛന്റെ മകളാണ് ഞാനും

അജിത് കുമാര്‍, നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയില്‍ സ്വന്തം മകളെ വാത്സല്യപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള നിങ്ങള്‍ മനസിലാക്കുക, ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്. ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !

നിയമത്തിന് മുന്നില്‍

നിയമത്തിന് മുന്നില്‍

മികച്ച പ്രേക്ഷക പിന്തുണയാണ് നടിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാണ് മിക്കയാളുകളും പറയുന്നത്. എന്നാല്‍ ചിലര്‍ നടിയെ വിമര്‍ശിക്കുന്നുമുണ്ട്. എന്നാല്‍ വിമര്‍ശകര്‍ക്ക് വായടിപ്പിക്കുന്ന തക്ക മറുപടിയും അപര്‍ണ നല്‍കിയിട്ടുണ്ട് . കഴിഞ്ഞ കുറച്ചു നാളുകളായി താരങ്ങളുടെ ചിത്രങ്ങള്‍ക്ക് നേരെയുള്ള അശ്ലീല കമന്റുകള്‍ കൂടി വരുകയായിരുന്നു.

ആദ്യം ചിത്രം

ആദ്യം ചിത്രം

നിവേദ്യം എന്ന ചിത്രത്തിലൂടൊണ് അപര്‍ണ്ണ വെള്ളിത്തിരയില്‍ എത്തുന്നത്. ആദ്യം ചിത്രം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍, മുകേഷ് എന്നിവരോടൊപ്പം ഛായാമുഖി എന്ന നാടകത്തില്‍ പാഞ്ചാലിയായി താരം എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+