Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഓട്ടോയിൽ ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു, പൊലീസ് മോശമായി പെരുമാറി'; അർച്ചന കവി

കൊച്ചി: കേരള പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ ദുരനുഭവം പങ്കിട്ട് നടി അർച്ചന കവി. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി വ്യക്തമാക്കുന്നു. താരം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കിട്ട സ്റ്റോറിയിലാണ് മോശം അനുഭവം കുറിച്ചിരിക്കുന്നത്.

ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെ ആണ് അർച്ചന കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. സുഹൃത്തിനും കുടുംബത്തിനും ഒപ്പം രാത്രി വീട്ടിൽ നിന്നും വരുന്ന വഴിയാണ് താരത്തിന് കേരള പോലീസിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്.

archana

ഈ അനുഭവമാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കുന്നത്. ഒരു ഓട്ടോയിൽ സ്ത്രീകൾ മാത്രമായി യാത്ര ചെയ്തു വരികയായിരുന്നു സംഭവം. തങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു പൊലീസ്. വളരെ മോശമായാണ് അവരുടെ പെരുമാറ്റം ഉണ്ടായത്.

തനിക്കൊരിക്കലും സുരക്ഷിതമായി തോന്നിയെന്നും അർച്ചന കവി പറയുന്നു. തന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പൊലീസിനോട് വ്യക്തമാക്കിയതാണ്. എന്നാൽ, എന്തിനാണ് വീട്ടിലേക്ക് പോകുന്നത് എന്നാണ് പൊലീസ് തിരിച്ചു ചോദിച്ചത് എന്നും വ്യക്തമാക്കി. കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ്ടാ​ഗിലാണ് പോസ്റ്റ് പുറത്തു വന്നിരിക്കുന്നത്.

അർച്ചനയുടെ കുറിപ്പ് ഇങ്ങനെ ; -

'ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോ​ഗസ്ഥർ ഞങ്ങളെ നിർത്തിച്ച് ചോദ്യം ചെയ്തു. ഒരു ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ വളരെ അധികം പരുഷമായാണ് പെരുമാറിയത്. ഞങ്ങൾക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥത പെടുത്തുന്നതായിരുന്നു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+