യുവനടി അറസ്റ്റില്‍!! അഞ്ചിലധികം യുവാക്കള്‍ നടിയുടെ ഇരകള്‍.. പ്രണയിച്ച് വീഴ്ത്തി ലക്ഷങ്ങൾ തട്ടി

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  യുവനടി അറസ്റ്റിൽ ,യുവാക്കളെ പ്രണയിച്ചു വീഴ്ത്തി ലക്ഷങ്ങൾ തട്ടി

  കോയമ്പത്തൂര്‍: അഞ്ചിലധികം യുവാക്കളെ പറ്റിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയ യുവനടിയേും സംഘത്തേയും പോലീസ് പിടികൂടി. ആള്‍മാറാട്ടം നടത്തി പണം തട്ടിയെന്ന കുറ്റത്തിനാണ് പോലീസ് യുവനടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പേര് മാറ്റി രജിസ്റ്റര്‍ ചെയ്ത ശേഷം യുവാക്കളുമായി പരിചയത്തിലാവുകയും പിന്നീട് തന്ത്രപരമായി പണം തട്ടിയെടുക്കുകയുമായിരുന്നു രീതി. ഏറ്റവും ഒടുവിലായി ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കുടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടിയെ പോലീസ് പൊക്കിയത്. നടിയുടേയും സംഘത്തിന്റെയും തട്ടിപ്പ് വഴികള്‍ ഇങ്ങനെയാണ്.

  പാര്‍വ്വതിയെ പരസ്യമായി പരിഹസിച്ച് ബഡായ് ബംഗ്ലാവ്.. മുകേഷിനൊപ്പം സലിം കുമാറും ജയറാമും!

  തട്ടിപ്പ് പ്രണയം നടിച്ച്

  തട്ടിപ്പ് പ്രണയം നടിച്ച്

  അഞ്ചിലധികം യുവാക്കള്‍ക്കാണ് നടിയുടെ തട്ടിപ്പില്‍ അകപ്പെട്ട് ലക്ഷങ്ങള്‍ നഷ്ടമായിരിക്കുന്നത്. കള്ളപ്പേരിലാണ് നടിയുടെ തട്ടിപ്പുകളെല്ലാം. ഈ പേരില്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യും. ശേഷം യുവാക്കളുമായി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യും. വിവാഹം നടക്കുമെന്ന ഉറപ്പിലെത്തിച്ച ശേഷമാണ് പണം തട്ടല്‍.

  അമ്മയടക്കം സഹായത്തിന്

  അമ്മയടക്കം സഹായത്തിന്

  നടിയുടെ ഈ തട്ടിപ്പിന് അമ്മയുടേയും സഹോദരന്റെയും സഹായമുണ്ടെന്ന് പോലീസ് പറയുന്നു. കൂടാതെ അച്ഛനായി അഭിനയിക്കുന്ന ആളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 21 വയസ്സ് പ്രായം മാത്രമേ ഈ യുവനടിക്കുള്ളൂ. കുറഞ്ഞ കാലത്തിനുള്ളില്‍ തട്ടിപ്പ് വഴി ലക്ഷങ്ങളാണ് നടിയും അമ്മയും അടങ്ങുന്ന സംഘം സ്വന്തമാക്കിയിട്ടുള്ളത്.

  ഏറ്റവും ഒടുവിലത്തെ ഇര

  ഏറ്റവും ഒടുവിലത്തെ ഇര

  തീര്‍ന്നില്ല. കൂടല്ലൂര്‍ ചിദംബരം സ്വദേശി കുമാരാഗുരുവ രാജ എന്ന യുവാവും നടിയുടെ കെണിയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ട ആളാണ്. 21 ലക്ഷമാണ് ഇയാളില്‍ നിന്നും നടിയും കൂട്ടരും തട്ടിയെടുത്തത്. ഏറ്റവും ഒടുവിലായി നടിയുടെ ഇരയായത് ബാലമുരുഗന്‍ എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഇയാള്‍ തന്നെയാണ് നടിയെ കുരുക്കിയതും.

  പരിചയം പ്രണയമായി

  പരിചയം പ്രണയമായി

  മാട്രിമോണിയല്‍ വഴി പരിചയപ്പെട്ട ബാലമുരുഗന് നടി തന്റെ ഫോട്ടോകള്‍ അയച്ച് കൊടുത്തതോടെയാണ് ഈ പരിചയത്തിന്റെ തുടക്കം. ജര്‍മ്മനിയില്‍ ഓട്ടോ മൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ബാലമുരുഗന്‍. മാട്രിമോണിയലിലെ പരിചയം നടി പ്രണയമാക്കി പതുക്കെ വളര്‍ത്തിയെടുത്തു. യുകെയിലേക്ക് സ്വന്തം ചെലവിലാണ് മുരുകന്‍ നടിയെ കൊണ്ടുപോയത്.

  വിവാഹത്തിന് തയ്യാറെടുപ്പ്

  വിവാഹത്തിന് തയ്യാറെടുപ്പ്

  യുകെയില്‍ നടിക്ക് വേണ്ടി ലക്ഷങ്ങള്‍ തന്നെ മുരുകന്‍ ചെലവഴിക്കുകയും ചെയ്തു. ലണ്ടനിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ കൂടാതെ. മാത്രമല്ല മുരുകന്‍ വിദേശത്ത് നിന്നും നാട്ടില്‍ വരുമ്പോള്‍ കോയമ്പത്തൂരില്‍ നടിയെ കാണാന്‍ പോവുകയും ഇരുവരും ഒരുമിച്ച് സമയം ചെലവിടുകയും ചെയ്തു നടിയെ വിവാഹം ചെയ്യാന്‍ ഇയാള്‍ ഉറപ്പിച്ചിരിക്കുകയായിരുന്നു.

  രക്ഷകരായി സുഹൃത്തുക്കൾ

  രക്ഷകരായി സുഹൃത്തുക്കൾ

  അതിനിടെ തന്നെ നടി ബാലമുരുകനില്‍ നിന്നും പലപ്പോഴായി 41 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടായിരുന്നു. തനിക്ക് ബ്രെയിന്‍ ട്യൂമറാണ് എന്ന് മുരുകനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയെടുത്തത്. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം മുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വന്‍ചതി പുറത്തായത്.

  ഒടുക്കം പിടിയിൽ

  ഒടുക്കം പിടിയിൽ

  നടിയെക്കുറിച്ച് അറിവുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാളാണ് തട്ടിപ്പ് സംഘമാണ് എന്ന വിവരം മുരുകനെ അറിയിച്ചത്. ഇതോടെ നടിയെ പോലീസിന് കൈമാറാന്‍ മുരുകന്‍ തീരുമാനിക്കുകയായിരുന്നു. മുരുകന്‍ ക്രൈംബ്രാഞ്ചിനെ സമീപിക്കുകയും പരാതി നല്‍കുയും ചെയ്തു. ഇതോടെയാണ് തട്ടിപ്പ് സംഘം കുടുക്കിലായത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രേഖകളും കാറും ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Tamil Actress arrested for forgery through matrimonial websites

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്