Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയകുമാറിന്റെ മകളല്ലേ? ആരുടേയും കെയറോഫിൽ അറിയപ്പെടേണ്ട, പ്രതികരിച്ച് നടി അർത്ഥന ബിനു

കൊച്ചി: വ്യാജ വാര്‍ത്തകളോട് ശക്തമായി പ്രതികരിച്ച് യുവനടി അര്‍ത്ഥന ബിനു. തന്നെയും കുടുംബത്തേയും സൈബര്‍ ബുള്ളിയിംഗ് നടത്തുന്നവര്‍ക്കെതിരെയാണ് നടി രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. വിജയകുമാറിന്റെ മകള്‍ അല്ലെന്ന് താന്‍ പറഞ്ഞതായി വരുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് അര്‍ത്ഥനയുടെ പ്രതികരണം.

'സിനിമാ രംഗത്ത് സ്വന്തമായി പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. ആരുടേയും പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല'. തന്റെ വ്യക്തിജീവിതത്തെ കുറിച്ച് പ്രതികരിക്കാൻ ഇവരൊന്നും ആരുമല്ലെന്നും അര്‍ത്ഥന പറയുന്നു.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

അര്‍ത്ഥനയുടെ വാക്കുകള്‍: ''എന്റെ ആദ്യ മലയാള സിനിമയായ മുത്തുഗൗ ഇറങ്ങിയ 2016 തൊട്ട് പല വാര്‍ത്തകള്‍ എന്നെക്കുറിച്ച് പ്രചരിക്കുന്നുണ്ട്. അത്തരം വാര്‍ത്തകള്‍ക്ക് ലഭിക്കുന്നത് എന്നെയും വീട്ടുകാരെയും കുറിച്ച് വളരെ മോശമായുളള കമന്റുകളാണ്. ഇത്രയും കാലം പ്രതികരിക്കാതിരുന്നത് പോട്ടെ എന്ന് കരുതിയാണ്. പക്ഷേ ഓരോ തവണയും ഇത് കൂടുതല്‍ പ്രചരിപ്പിക്കുന്നതാണ് കാണുന്നത്.

2

ഞാന്‍ വിജയകുമാറിന്റെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന തലക്കെട്ടിലാണ് ഏറ്റവും ഒടുവില്‍ വാര്‍ത്ത വന്നിരിക്കുന്നത്. തലക്കെട്ട് പോകട്ടെ എന്ന് വെയ്ക്കാം. അതിലെ ഉള്ളടക്കത്തില്‍ പറയുന്നത് ഞാന്‍ വിജയകുമാറിന്റെ മകള്‍ അല്ല എന്ന് പറഞ്ഞു എന്നാണ്. ഈ രണ്ട് കാര്യങ്ങളും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ആരെയും പേരില്‍ അറിയപ്പെടാനാഗ്രഹിക്കുന്നില്ല.

3

ആരുടേയും പേര് ഒരു അഭിമുഖത്തിലും പറഞ്ഞിട്ടില്ല. സ്‌കൂളില്‍ പഠിച്ച് കൊണ്ടിരിക്കുന്ന സമയത്ത് മോഡലിംഗും ആങ്കറിംഗും ചെയ്യുന്നുണ്ട്. പൃഥ്വിരാജ് സാറിന്റെ പരസ്യത്തില്‍ പിറകില്‍ ബാഗ് പിടിച്ച് നിന്നിട്ടുണ്ട്. പടി പടിയായാണ് താന്‍ സിനിമയിലേക്ക് വന്നത്. കരിയര്‍ തുടങ്ങിയത് 2011ല്‍ ആണ്. എന്നാല്‍ ആദ്യ സിനിമ 2016ലും. അപ്പോള്‍ തന്നെ അറിയാം ഞാന്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ട് എന്നത്.

4

ആരുടേയും പേരില്‍ സിനിമയില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ല. ഇപ്പോഴും എന്റേതായിട്ടുളള ഇടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് കഴിവിലുളള ആത്മവിശ്വാസം ഉളളത് കൊണ്ടാണ്. തന്നെ ഇമോഷണലായി തകര്‍ക്കാനുളള ശ്രമം ആണ് നടക്കുന്നത്. വ്യാജ വാര്‍ത്തകള്‍ കണ്ട് എന്നെയും കുടുംബത്തേയും തന്നെക്കുറിച്ച് ഒന്നും അറിയാത്ത ആളുകള്‍ വന്ന് പലതും പറയുന്നത് സൈബര്‍ ബുള്ളിയിംഗാണ്.

5

എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പറയാന്‍ ഇവരൊന്നും ആരുമല്ല. പൊതു വിഷയങ്ങള്‍ ആണെങ്കില്‍ ആളുകള്‍ക്ക് പല അഭിപ്രായം കാണാം. എന്നാല്‍ തനിക്ക് ആരോടെങ്കിലും വ്യക്തിപരമായ പ്രശ്‌നത്തില്‍ അഭിപ്രായം പറയാന്‍ ഇവരൊന്നും ആരുമല്ല. ഒരു അഭിമുഖത്തില്‍ ഞാന്‍ പേര് അര്‍ത്ഥന ബിനു എന്ന് പറഞ്ഞപ്പോള്‍ വിജയകുമാറിന്റെ മകള്‍ അല്ലേ എന്ന് ചോദിച്ചു.

6

ഞാന്‍ അച്ഛനെ കുറിച്ച് അഭിമുഖങ്ങളിലൊന്നും കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമല്ലേ. വിജയകുമാറിനെ കുറിച്ച് എന്താണ് പറയാനുളളത് എന്നും സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന്‍ എന്തൊക്കെ ഉപദേശമാണ് തന്നത് എന്നും ചോദിച്ചു. എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ മറുപടി കൊടുത്തു.

7

അത് കഴിഞ്ഞ് ഞാന്‍ പല മാധ്യമങ്ങളിലും കണ്ടത് ഞാന്‍ വിജയകുമാറിന്റെ മകളല്ല എന്ന് പറഞ്ഞെന്നുളള തലക്കെട്ടിലുളള വാര്‍ത്തകളാണ്. ഈ അടുത്ത കാലത്തായി ഇത്തരം വാര്‍ത്തകള്‍ കൂടുന്നു.. ഒരു താരപുത്രിയുടെ ജീവിതം എങ്ങനെ ആണ് തനിക്ക് അറിയില്ല. താമസിക്കുന്ന അമ്മയുടെ കുടുംബത്തിനൊപ്പമാണ്. എന്റെ ആഗ്രഹങ്ങളെ പിന്തുടര്‍ന്നാണ് ഞാന്‍ ജീവിക്കുന്നത്.

8

സിനിമാ രംഗത്ത് തന്നെയുളള ഒരാള്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുകയും സിനിമയിലേക്കുളള അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി അറിഞ്ഞിട്ടുണ്ട്. അത് നേരിട്ട് ഞാന്‍ മനസ്സിലാക്കിയിട്ടുളളതാണ്. എന്റെ കഴിവില്‍ വിശ്വാസം ഉളളത് കൊണ്ടാണ് പിടിച്ച് നില്‍ക്കുന്നത്. മറ്റുള്ളവരെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍ പറയാതിരിക്കുക. അതേസമയം നല്ലത് എന്തെങ്കിലും പറഞ്ഞാല്‍ അതവര്‍ക്ക് സഹായമായേക്കും''.

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
    Mohanlal's cooking video | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+