Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടത്തിൽ നടി അരുന്ധതി നായർക്ക് ​ഗുരുതര പരിക്ക്; വെന്റിലേറ്ററിൽ, സഹായം അഭ്യർത്ഥിച്ച് ​ഗോപിക

തിരുവനന്തപുരം: നടി അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാ​ഗത്തിൽ ചികിത്സയിലാണ് അരുന്ധതി. സ്കൂട്ടറിൽ പോകുമ്പോൾ കോവളം ഭാ​ഗത്ത് വെച്ചാണ് അരുന്ധതിക്ക് അപകടം ഉണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ അരുന്ധതിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സീരയിൽ താരം ​ഗോപിക അനിൽ ആണ് അരുന്ധതിക്ക് അപകടം പറ്റിയ വിവരം അറിയിച്ചിരിക്കുന്നത്. ​ഗോപിക സോഷ്യൽ മീഡിയിൽ അരുന്ധതിയുടെ ആരോ​ഗ്യവിവരം പങ്കുവെച്ചിട്ടുണ്ട്. ചികിത്സാ സഹായം അഭ്യർത്ഥിച്ച് കാെണ്ടാണ് കുറിപ്പ് പങ്കുവെച്ചത്. അരുന്ധതി അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും വെന്റിലേറ്ററിൽ ജീവന് വേണ്ടി പോരാടുകയുമാണെന്ന് ​ഗോപിക കുറിച്ചു.

gopika

​ഗോപിക പങ്കുവെച്ച കുറിപ്പ്:

കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ പരിക്കേറ്റ എന്റെ സുഹൃത്ത് അരുന്ധതി നായര്‌ അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെന്റിലേറ്ററിൽ ജീവന് വേണ്ടി പോരാടുകയാണ് അവൾ. ആശുപത്രിയിലെ ദിവസേനയുള്ള ചെലവ് താങ്ങാവുന്നതിനും അപ്പുറത്താണ്.

ഞങ്ങൾക്ക് പറ്റുന്നത് പോലെ എല്ലാം ചെയ്യുന്നുണ്ട്. എന്നാൽ നിലവിലെ ആശുപത്രി ചെലവിന് അത് തികയാത്ത അവസ്ഥയാണ്. നിങ്ങൾക്ക് പറ്റുന്ന രീതിയിൽ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കുടുംബത്തിന് ആശ്വാസമാകും എന്നാണ് ​ഗോപിക കുറിച്ചത്. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ​ഗോപിക പങ്കുവെച്ചിട്ടുണ്ട്.

തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയത്തിലേക്ക് എത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ വേഷം ശ്രദ്ധ നേടിയിരുന്നു, 2018 ൽ പുറത്തിറങ്ങിയ ഒറ്റയ്ക്ക് ഒരു കാമുകൻ എന്ന സിനിമയിൽ ഷൈൻ ടോമിന്റെ നായികയായി അരുന്ധതി അഭിനയിച്ചു. ഇതാണ് അരുന്ധതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആയിരം പോർകാസുകളിൽ അരുന്ധതി അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+