കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്ട്‌സ്ആപ്പില്‍ നഗ്നവീഡിയോ, നടി ആശ ശരത് പരാതി നല്‍കി

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: വാട്ട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കുകളിലൂടെയും പ്രചരിക്കുന്ന വ്യാജനഗ്ന വീഡിയോക്കെതിരെ സിനിമാ താരം ആശാ ശരത് രംഗത്ത്. ഇതിനെതിരെ ആശ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

കുറച്ചു ദിവസങ്ങളായി ആശശരത്തിന്റെതെന്ന് പറഞ്ഞ് ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. ഇത്തരം വ്യാജ വീഡിയോ പ്രചരണം തന്നെ അസ്വസ്ഥമാക്കിയെന്നും അതുകൊണ്ടാണ് പരാതി നല്‍കിയതെന്നും ആശ പറയുന്നു. തനിക്ക് ഉണ്ടായ അനുഭവം ഒരു സ്ത്രീക്കും ഉണ്ടാകരുതെന്ന് വിചാരിച്ചാണ് ഇതിനെതിരെ രംഗത്ത് എത്തിയത്.

asha-sarath

ഇതിനുമുന്‍പും ഇത്തരത്തില്‍ ചലച്ചിത്ര താരങ്ങളുടെ വ്യാജ ചിത്രങ്ങളും വീഡിയോകളും ചോര്‍ന്നത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒടുവില്‍ ഇതില്‍ ഇരയായിരിക്കുന്നത് കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ആശയാണ്.

വ്യാജ വീഡിയോകള്‍ സൃഷ്ടിക്കുന്നവര്‍ രക്ഷപ്പെടുന്ന പതിവാണ് കണ്ടുവരുന്നത്. മറിച്ച് ആ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവരാണ് പിടിക്കപ്പെടുന്നത്. പോലീസില്‍ നിന്നും കര്‍ശനമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആശാ ശരത് പറഞ്ഞു.

English summary
malayalam actress asha sarath take action on a fake naiked nude video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X