വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; വീണ്ടും അറസ്റ്റിലായി അശ്വതി ബാബുവും ഭര്‍ത്താവും; സംഭവം ഇങ്ങനെ...
കൊച്ചി: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം അറസ്റ്റിലായി നടി അശ്വതി ബാബു. ഭര്‍ത്താവ് നൗഫലിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞാറക്കല്‍ പൊലീസ് ആണ് അശ്വതി ബാബുവിനേയും ഭര്‍ത്താവ് നൗഫലിനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
വീട് കയറി ആക്രമണം നടത്തിയെന്ന കേസിലാണ് ഇരുവരേയും ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയേയും ഇവരുടെ വീട്ടില്‍ കയറി ആക്രമിച്ചു എന്നാണ് അശ്വതി ബാബുവിനും നൗഫലിനും എതിരായ കേസ്.

സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം. ഭവനഭേദനം, പൊതുസ്ഥലത്ത് അസഭ്യം പറയല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളും അശ്വതി ബാബുവിനും നൗഫലിനും എതിരെ ചുമത്തിയിട്ടുണ്ട്. അശ്വതിയെയും നൗഫലിനെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം തുമ്പ സ്വദേശിയാണ് അശ്വതി. കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുന്ന നൗഫലിനെ കഴിഞ്ഞ ആഴ്ചയാണ് അശ്വതി ബാബുവിനെ വിവാഹം ചെയ്തത്. രജിസ്റ്റര്‍ വിവാഹമായിരുന്നു. താന്‍ മയക്കുമരുന്നിന് അടിമയായിരുന്നു എന്നും അത് ഉപേക്ഷിക്കാന്‍ ചികിത്സ തേടിയിരുന്നു എന്നും അടുത്തിടെ അശ്വതി ബാബു വെളിപ്പെടുത്തിയിരുന്നു.

16ാം വയസ്സില്‍ കാമുകനൊപ്പം കൊച്ചിയിലെത്തി ഒടുവില്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് അശ്വതി ബാബു പറഞ്ഞത്. പിന്നീട് ലഹരി ഇടപാടുകളില്‍ ചെന്നുപെട്ടു. പുതിയ ജീവിതം ആരംഭിക്കണം എന്നും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകണം എന്നാണ് ആഗ്രഹം എന്നും അശ്വതി ബാബു തുറന്ന് പറഞ്ഞിരുന്നു. 2018 ലായിരുന്നു അശ്വതി ബാബുവിനെ എം ഡി എം എയുമായി തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ദുബായിയില്‍ വെച്ചും ലഹരി മരുന്ന് കേസില്‍ അശ്വതി ബാബു അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ അശ്വതിയെയും നൗഫലിനെയും മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമാ, സീരിയല്‍ മേഖലയിലെ വലിയ പരിചിതമായ മുഖമല്ല അശ്വിത ബാബു. ചുരുക്കം സിനിമകളിലും സീരിയലുകളിലും മാത്രമെ അഭിനയിച്ചിട്ടുള്ളൂ. എന്നാല്‍ നടിയെന്ന പേരിലാണ് ഇവര്‍ പലരുമായും ബന്ധം സ്ഥാപിച്ചിരുന്നത്.












Click it and Unblock the Notifications