നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയ്ക്ക് ജയിൽ മോചനം: മാർട്ടിൻ ആൻറണിയ്ക്ക് സുപ്രീം കോടതിയുടെ കനിവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി ജയിൽ മോചിതനായി. പ്രതിയായ മാർട്ടിൻ ആൻറണി ആണ് ജയിൽ മോചിതനായിരിക്കുന്നത്.
സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹം ജയിൽ മോചിതനായത്. അഞ്ച് വർഷമായി മാർട്ടിൻ ജയിലിൽ കഴിയുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ വാഹനം ഓടിച്ചിരുന്ന വ്യക്തി മാർട്ടിൻ ആയിരുന്നു.
കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് മാർട്ടിൻ ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം വ്യക്തമാക്കിയിരുന്നു.

പ്രതിയുടെ ജാമ്യവ്യവസ്ഥ വിചാരണ കോടതിക്ക് നിർദ്ദേശിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. എന്നാൽ, കർശനമായ ജാമ്യവ്യവസ്ഥകളാണ് വിചാരണ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ നിർദ്ദേശങ്ങൾ എല്ലാം ഒപ്പിട്ട ശേഷമാണ് മാർട്ടിൻ ജയിലിന് പുറത്തിറങ്ങിയത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം, തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽ നിന്നും പുറത്തു പോകരുത് തുടങ്ങിയ ജാമ്യവ്യവസ്ഥകൾ കോടതിയുടെ ഭാഗത്തു നിന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, രണ്ടാം പ്രതിയായ മാർട്ടിന്റെ വിഷയത്തിൽ കേരള സർക്കാർ നേരത്തെ ഇടപെട്ടിരുന്നു. ഗൂഡാലോചന കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാരിന്റെ കോടതിയക്ക് മുന്നിൽ ആവിശ്യപ്പെട്ടിരുന്നത്. എന്നാൽ, സംസ്ഥാന സര്‍ക്കാരിന്റെ ആവിശ്യം കോടതി അംഗീകരിക്കാൻ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് മാർട്ടിനെ ജയിൽ മോചിതൻ ആക്കിയിരിക്കുന്നത്.

എന്നാൽ, നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിയിരുന്നു. വരുന്ന 17 ന് കേസ് വീണ്ടും പരിഗണിക്കാൻ ഇരിക്കുകയാണ് കോടതി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തി എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.

കേസിലെ നിർണായകമായ ഫോൺ തെളിവുകൾ ദിലീപ് നശിപ്പിച്ചുവെന്ന് അന്വേഷണ സംഘം ഇക്കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കേസിൽ ഇതിന് മുൻപും ദിലീപിനും മറ്റ് പ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവില്ലെന്നും ഇക്കാര്യം ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച കേസ് ആണെന്നും ആണ് ദിലീപ് വ്യക്തമാക്കുന്നത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ ഫോണുകളാണ് അന്വേഷണത്തിന് ഭാഗമായി ഉദ്യോഗസ്ഥർ വാങ്ങിയത്. തുടർന്ന്, ഈ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ഇതിൽ ഉദ്യോഗസ്ഥർക്ക് നൽകിയ നാല് ഫോണുകൾ നേരത്തെ തന്നെ മുംബൈയിലെ സ്വകാര്യ ലാബിലേക്ക് അയച്ച് ഡേറ്റകൾ ഫോർമാറ്റ് ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഗൂഢാലോചന കേസിൽ അവശേഷിച്ചിരുന്ന തെളിവുകൾ ദിലീപ് നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഈ ഫോണുകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, മുംബൈയിൽ വച്ച് ഫോണിലെ തെളിവുകൾ ഫോർമാറ്റ് ചെയ്തു എന്ന് അന്വേഷണത്തിന് പിന്നാലെ കണ്ടെത്തി.

കേസിലെ, തെളിവുകൾ ദിലീപ് മനപ്പൂർവം നശിപ്പിച്ചതായി ആണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നത്. ഗൂഢാലോചനക്കേസിൽ ദിലീപിനെയും മറ്റു പ്രതികളുടെയും കുറ്റം തെളിയിക്കാൻ ഉള്ള തെളിവുകളായിരുന്നു ഫോണിൽ ഉണ്ടായിരുന്നത്. പ്രതികളുടെ പങ്കാളിത്തം അറിയാൻ ഇതിലൂടെ സാധിച്ചേക്കും എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.

അതേസമയം, ജനുവരി 29 - നായിരുന്നു ഈ ഫോണുകൾ കൈമാറാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ, അന്നേ ദിവസവും തൊട്ടടുത്ത ദിവസവും ആയി ഫോണുകൾ മുംബൈയിലേക്ക് ഫോണുകൾ കൊണ്ടുപോയി എന്ന് ദിലീപ് വ്യക്തമാക്കി. നാല് ഫോണുകളിലെ ഡേറ്റകൾ നീക്കം ചെയ്തു എന്നും ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു. എന്നാൽ, മുംബൈയിലെ സ്വകാര്യ ലാബിലെ ഉദ്യോഗസ്ഥരെ ഇതിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു.
Recommended Video

ഇതിന് പിന്നാലെ മൊബൈൽ ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതായി മൊഴി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ദിലീപിന്റെ അഭിഭാഷകൻ മുഖാന്തരമാണ് ഈ ഫോണുകൾ മുംബൈയിലേക്ക് കൊണ്ടു പോയത്. ഫോണിലെ ഇതിലെ മറ്റ് അവശേഷിക്കുന്ന വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്കിലേക്ക് മാറ്റിയിട്ടുണ്ട്. ഈ ഫോണുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ പരിശോധിച്ചിരുന്നു. ദിലീപിന്റെ അഭിഭാഷകൻ മുംബൈയിൽ എത്തിയാണ് ഫോണിലെ വിവരങ്ങൾ പരിശോധിച്ചിരുന്നത്.












Click it and Unblock the Notifications