കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റില്‍

Google Oneindia Malayalam News

പത്തനാപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചയോടെ പത്തനാപുരത്ത് നിന്നാണ് അറസ്റ്റിലാവുന്നത്. ഇയാള്‍ക്ക് മൂന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ വെണമെന്നും ആവശ്യപ്പെട്ട് അന്വേഷണ സംഘം കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ പത്തനാപുരത്ത് എത്തിയ ബേക്കല്‍ പൊലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.

pradeep

കാസര്‍കോട് സിഐയുടെ നേതൃത്വത്തില്‍ പത്തനാപുരത്ത് എത്തിയ പൊലീസ് സംഘം പ്രദീപ് കുമാറുമായി കാസര്‍കോട്ടേക്ക് തിരിച്ചു. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാകുന്ന സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാര്‍. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസര്‍കോട് സെഷന്‍സ് കോടതി തള്ളിയിരുന്നു. അന്വേഷണം ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഉന്നത ഗൂഡാലോചന നടന്നിട്ടുണ്ട്. 2020 ജനുവരി 20ന് എറണാകുളത്തെ ഒരു യോഗവും നടന്നിട്ടുണ്ട്. പ്രദീപ് ഈ ഗൂഡാലോചനയില്‍ പങ്കെടുത്തോ എന്നുള്ള കാര്യം അറിയാനുണ്ടെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്, ഗുഡാലോചന നടത്തിയവര്‍ ആരൊക്കെ, എന്തിനായിരുന്നു ഇത് എന്ന് തുടങ്ങിയ കാര്യങ്ങള്‍ വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ അറിയാന്‍ കഴിയുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജനുവരി 24 ന് കാസര്‍കോട് നഗരത്തിലെത്തിയ പ്രദീപ് കുമാര്‍ വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ട് കേസീല്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിപിന്‍ ലാല്‍ വഴങ്ങാതായതോടെ പ്രദീപ് കുമാര്‍ ഭീഷണപ്പെടുത്തിയെന്നാണ് പരാതി. കാസര്‍ഗോഡ് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലെ സാക്ഷികളായ വിപിന്‍ ലാലിന്റെ ബന്ധു , അയല്‍വാസി, ഓട്ടോ ഡ്രൈവര്‍, എന്നിവരെയും പ്രദീപ് കുമാറിനെ ചോദ്യം ചെയ്യുന്ന ഓഫീസിലേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് പള്‍സര്‍ സുനിക്ക് വേണ്ടി ജയിലില്‍നിന്നും കത്തയച്ചത് വിപിന്‍ ലാല്‍ ആയിരുന്നു. ഇദ്ദേഹം സാക്ഷിയായി എത്തുന്നത് പ്രതിഭാഗത്തിന് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തുന്നത്.

Recommended Video

cmsvideo
ഭാവനയുടെ വിവാഹം ചിലർ ബഹിഷ്കരിക്കാൻ കാരണം ആ പ്രമുഖ നടൻ?? | Oneindia Malayalam

English summary
Actress assault case: KB Ganesh Kumar MLA's office secretary Pradeep Kumar arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X