കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി; ജാമ്യക്കാര്‍ വെട്ടിലാകും, നടപടികള്‍ തുടങ്ങി

  • By Desk
Google Oneindia Malayalam News

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ പ്രത്യേക കോടതിയില്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നടന്‍ ദിലീപ് ഒഴികെയുള്ള മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒമ്പതാം പ്രതി സനല്‍ കുമാര്‍ ഹാജരായില്ല. കഴിഞ്ഞ മൂന്ന് തവണ തുടര്‍ച്ചയായി ഹാജരാകാത്ത ഇയാളുടെ ജാമ്യം കോടതി റദ്ദാക്കി. സനല്‍കുമാറിന് ജാമ്യം നിന്നിരുന്നവര്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി. ഡിസംബര്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

20

ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിചാരണ വേഗത്തിലാക്കും. ആക്രമണ ദൃശ്യം തേടി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി വിചാരണ വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചത്. ദിലീപിന് ദൃശ്യങ്ങള്‍ നല്‍കില്ലെന്നും കോടതി വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഡബിള്‍ ഷൂട്ട്: മുന്‍ ബിജെപി വിമതന്‍ സ്പീക്കറാകും, വന്‍ ലക്ഷ്യങ്ങള്‍മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഡബിള്‍ ഷൂട്ട്: മുന്‍ ബിജെപി വിമതന്‍ സ്പീക്കറാകും, വന്‍ ലക്ഷ്യങ്ങള്‍

ദിലീപിന്റെ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിചാരണയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത് നീങ്ങി. ദിലീപിന് ഇന്ന് കോടതിയില്‍ ഹാജരാകുന്നതിന് ഇളവ് നല്‍കിയിരുന്നു. കോടതി അനുമതിയോടെ ദിലീപ് വിദേശത്ത് പോയതാണ്. അതേസമയം, ദിലീപ്, സനല്‍കുമാര്‍ ഒഴികെയുള്ള എല്ലാ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായി.

ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

2017 ഫെബ്രുവരി 17നാണ് കേരളത്തെ നടുക്കി യുവനടി കാറില്‍ ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങളാണ് ആദ്യം അറസ്റ്റിലായത്. പിന്നീടാണ് നടന്‍ ദിലീപിന് സംഭവത്തില്‍ ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. ശേഷം ദിലീപ് അറസ്റ്റിലാകുകയും ജയിലിലാകുകയും ചെയ്തു. 83 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ദിലീപിന് ജാമ്യം കിട്ടി. പിന്നീടാണ് ആക്രമണ ദൃശ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ച്. ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയും ദിലിപിന്റെ ഹര്‍ജി തള്ളി.

English summary
Actress assault case: Kochi Court Starts Trail Procedure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X