കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ്; സിദ്ധീഖിനേയും ഭാമയേയും ഇന്ന് വിസ്തരിക്കും, ദിലീപിന്റെ ഹർജിയും കോടതിയില്‍

Google Oneindia Malayalam News

എറണാകുളം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ ജ്യാമ്യം റദ്ദാക്കണമന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. കേസില്‍ ദിലീപിനെതിരായ പ്രോസിക്യൂഷൻ സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നതിനാല്‍ അദ്ദേഹത്തിന്‍റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. ഹര്‍ജിയില്‍ കോടതി ദിലീപിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം

കേസിലെ നിര്‍ണ്ണായകമായ പ്രോസിക്യൂഷന്‍ സാക്ഷിയെ അഭിഭാഷകന്‍ മുഖേനെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച വ്യക്തമായ സൂചനകളും പൊലീസിന് ലഭിച്ചതായാണ് കണ്ടെത്തല്‍. കേസിലെ പ്രധാന പ്രതിയായ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ദിലീപുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുന്ന നിര്‍ണ്ണായക സാക്ഷിയാണ് ഇത്.

ജാമ്യം അനുവദിച്ചത്

ജാമ്യം അനുവദിച്ചത്

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നടക്കമുള്ള ഉപാധികളോടെയായിരുന്നു കേസില്‍ ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥയിലെ പ്രധാന നിബന്ധനയും ഇതായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാൽ ഹർജിയുടെ വിശദാംശങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല

ഭാമയും സിദ്ദീഖും

ഭാമയും സിദ്ദീഖും

അതേസമയം, കേസില്‍ സിനിമാ താരങ്ങളായ ഭാമ, സിദ്ദീഖ് എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. രാവിലെ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇരുവര്‍ക്കും കോടതി സമന്‍സ് നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഉടമ ഹൈദർ അലിയുടെ സാക്ഷി വിസ്താരവും ഇന്ന് പൂർത്തിയാക്കും.

ദിലീപ് നല്‍കിയ ഹര്‍ജിയും

ദിലീപ് നല്‍കിയ ഹര്‍ജിയും

രഹസ്യ വിചാരണയുടെ വിശദാംശങ്ങളും നടപടി ക്രമങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിലീപ് നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസില്‍ സാക്ഷി വിസ്താരത്തിനായി നടനും എംഎല്‍എയുമായി മുകേഷും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായിരുന്നു. പള്‍സര്‍ സുനി നേരത്തെ മുകേഷിന്‍റെ ഡ്രൈവറായിരുന്നു.

Recommended Video

cmsvideo
പ്രളയത്തില്‍ നിന്ന് മഞ്ജു വാര്യരെ രക്ഷിച്ചത് ദിലീപോ ? | Oneindia Malayalam
മുകേഷിനെ വിസ്തരിച്ചു

മുകേഷിനെ വിസ്തരിച്ചു

ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റിൽവച്ചാണ് പൾസർ സുനി ദിലീപിനെ പരിചയപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ വാദം. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കാനാണ് മുകേഷിനെ വിസ്തരിച്ചത്. കേസില്‍ ആകെ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 45 സാക്ഷികളുടെ വിസ്‌താരം ഇതിനോടകം പ്രത്യേക കോടതിയിൽ പൂർത്തിയായിട്ടുണ്ട്

 നടിയുടെ ദുരൂഹ മരണം; നിര്‍മാതാവ് പോലീസില്‍ കീഴടങ്ങി, ആത്മഹത്യക്ക് കാരണം 3 പേര്‍ എന്ന് പോലീസ് നടിയുടെ ദുരൂഹ മരണം; നിര്‍മാതാവ് പോലീസില്‍ കീഴടങ്ങി, ആത്മഹത്യക്ക് കാരണം 3 പേര്‍ എന്ന് പോലീസ്

 മാന്യതയില്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണവുമായി ട്രംപ്; ബൈഡന്റെ വ്യാജ വീഡിയോ ട്വീറ്റ് ചെയ്തു മാന്യതയില്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണവുമായി ട്രംപ്; ബൈഡന്റെ വ്യാജ വീഡിയോ ട്വീറ്റ് ചെയ്തു

English summary
Actress assault case; Siddiqui and Bhama to appear in court today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X