Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനിയുള്ള കാലം സന്തോഷത്തോടെ'; പുതുജീവിതത്തിലേക്ക് നടി അശ്വതി ബാബു, സുഹൃത്തുമായി വിവാഹം

കൊച്ചി: സിനിമാ, സീരിയല്‍ മേഖലയിലെ പരിചിതമായ മുഖമല്ല അശ്വിത ബാബു. വളരെ ചുരുക്കം സിനിമകളിലും സീരിയലുകളിലും മാത്രമാണ് അഭിനയിച്ചതെങ്കിലും നടിയെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അടുത്തിടെ താരം ലഹരി ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കുന്നതിനായി ഡോക്ടറെ സമീപിച്ചെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അശ്വതി തന്റെ വിവാഹ വാര്‍ത്ത പഹ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്. സുഹൃത്തും കാക്കനാട് സ്വദേശിയുമായി നൗഫലിനെയാണ് അശ്വതി വിവാഹം കഴിച്ചത്. കൊച്ചിയില്‍ കാര്‍ ബിസ്‌നസ് ചെയ്യുന്ന ആളാണ് നൗഫല്‍.

1

ഇനിയുള്ള കാലം സന്തോഷമായി ജീവിക്കണമെന്നും കൊച്ചിയില്‍ ബിസ്‌നസ് ചെയ്യുന്നതിനുള്ള ആലോചനയിലാണെന്നും അശ്വതി പറഞ്ഞു. സിനിമയില്‍ സജീവമാകണമെന്നും തുടര്‍ന്നങ്ങോട്ട് പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അശ്വതി പറഞ്ഞു. ലഹരി, പെണ്‍ വാണിഭ കേസുകളില്‍ പലതവണ പിടിയിലായിട്ടുള്ള വ്യക്തിയാണ് അശ്വതി ബാബു.

2

അപ്പനും ചേട്ടനുമായി വന്നവര്‍ വരെ തന്നെ ഉപയോഗിച്ചെന്നും ഇനിയും ഇങ്ങനെ ജീവിക്കാനാവില്ലെന്നും കല്യാണം കഴിച്ച് കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹവുമെന്നാണ് താരം അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. 16ാം വയസ്സില്‍ പ്രണയിച്ച ആള്‍ക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ചാണ് താന്‍ കൊച്ചിയില്‍ എത്തുന്നതെന്നാണ് അശ്വതി അന്ന് പറഞ്ഞത്.

3

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കൂടെ കൂട്ടിയ ആള്‍ ലഹരിക്ക് അടിമയാക്കി മറ്റുള്ളവര്‍ക്ക് കൈമാറി പണമുണ്ടാക്കുകയായിരുന്നു. ചെറിയ പ്രായത്തില്‍ കൊച്ചിയിലെത്തിയപ്പോള്‍ ഒരു നേരത്തെ ഭക്ഷണവും വസ്ത്രവും ഉറങ്ങാന്‍ സ്ഥലവും മതിയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
അയല്‍വാസികളും സുഹൃത്തുക്കളുമായ രണ്ട് പേര്‍ക്കെതിരെ വലിയ ആരോപണവും അശ്വതി ഉയര്‍ത്തിയിരുന്നു.

4

ഇവര്‍ തന്നെ കൂട്ടിക്കൊണ്ടുപോയി പലര്‍ക്കും കാഴ്ചവെച്ചന്നാണ് അശ്വതി പറഞ്ഞത്. ഇതിലൂടെ വലിയ പണം സ്വന്തമാക്കിയ ഇവര്‍ ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്തു. വിവാഹം കഴിക്കാനുള്ള ആവശ്യം ശക്തമാക്കിയപ്പോള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് കൂടേക്കൂട്ടിയ ആള്‍ പോവുകയും ചെയ്‌തെന്ന് അശ്വതി പറഞ്ഞിരുന്നു.

6

അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനും വരെ എല്ലാവരും ഉപയോഗിക്കുകയാണെന്നും സത്യം പറഞ്ഞാലും ഇപ്പോള്‍ ആരും വിശ്വസിക്കില്ലെന്നും അശ്വതി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഡ്രഗ്‌സ് ഉപയോഗം നിര്‍ത്തി. വിവാഹം കഴിച്ച് ഇതില്‍ നിന്നെല്ലാം മാറിപ്പോകാനാണ് ശ്രമം. കഴിഞ്ഞ ആറ് മാസമായി ലഹരി ഉപയോഗിക്കുന്നില്ലെന്നും അശ്വതി പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് ശേഷം അശ്വതിയുടെ വിവാഹ വാര്‍ത്തയാണ് പുറത്തുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+