Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ ലഹരിമരുന്ന് ഇടപാട്; അന്വേഷണം കൂടുതൽ സിനിമാ സീരിയൽ പ്രവർത്തകരിലേക്ക്

കൊച്ചി: ലഹരിമരുന്നുമായി സീരിയൽ നടി പിടിയിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പോലീസ്. കൊച്ചിയിലെ ഫ്ലാറ്റിൽ ഡ്രഗ് പാര്‍ട്ടിയും മയക്കുമരുന്ന് വില്‍പനയും നടത്തിയ സംഭവത്തിലാണ് സിനിമ-സീരിയല്‍ നടി അശ്വതി ബാബു അറസ്റ്റിലാകുന്നത്. നടിയുടെ ഫ്ലാറ്റിൽ സ്ഥിരം സന്ദർശകരായിരുന്ന ചിലരെ കൂടി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

സിനിമാ- സീരിയൽ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രമുഖർ അശ്വതി ബാബുവിന്റെ വീട്ടിലെ സ്ഥിരം സന്ദർശകർ ആയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിസി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിൽ പലവതണ ലഹരി പാർട്ടി നടന്നതായി വ്യക്തമായ സാഹചര്യത്തിലാണ് ഇവിടുത്തെ സ്ഥിരം സന്ദർശകരിലേക്കും പോലീസ് അന്വേഷണം നീളുന്നത് വിശദാംശങ്ങൾ ഇങ്ങനെ:

മയക്ക് മരുന്ന് വിൽപ്പന

മയക്ക് മരുന്ന് വിൽപ്പന

ഗ്രാമിന് 2000 രൂപ നിരക്കില്‍ ആയിരുന്നു നിരോധിത മയക്കുമരുന്ന് ഇവര്‍ വിറ്റിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ഉൽപ്പന്നങ്ങളാണ് ഇവരുടെ പാലച്ചുവടുള്ള വീട്ടിൽ നിന്നും കണ്ടെടുത്തത്. ഇവിടെ ലഹരി പാർട്ടികളും സ്ഥിരമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

നിരോധിത ഉൽപ്പന്നങ്ങൾ

നിരോധിത ഉൽപ്പന്നങ്ങൾ

എംഡിഎംഎ (മെഥലിന്‍ ഡയോക്‌സി മെഥാഫിറ്റമിന്‍) എന്ന നിരോധിത മയക്കുമരുന്നുമായാണ് ഇവർ പിടിയിലാകുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് 200 കോടിയോളം രൂപയുടെ ഇതേ മയക്കുമരുന്ന് കൊച്ചിയിൽ നിന്നും പിടികൂടിയിരുന്നു. മലേഷ്യയിൽ നിന്ന് കടത്തിയതാണിതെന്നാണ് സൂചന.

സിനിമാ- സീരിയൽ ബന്ധം

സിനിമാ- സീരിയൽ ബന്ധം

സിനിമാ, സീരിയൽ മേഖലയിലെ പരിചിതമായ മുഖമല്ല അശ്വിത ബാബു. വളരെ ചുരുക്കം സിനിമകളിലും സീരിയലുകളിലും മാത്രമാണ് അഭിനയിച്ചതെങ്കിലും നടിയെന്ന പേരിലാണ് ഇവർ പലരുമായും ബന്ധം സ്ഥാപിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി ബാബു.

സിനിമാ-സീരിയൽ പ്രവർത്തകർ

സിനിമാ-സീരിയൽ പ്രവർത്തകർ

അശ്വതിക്ക് പല ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ നേരത്തെയും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.ഇവരുടെ സ്ഥിരം ഇടപാടുകാരിൽ ആർക്കെങ്കിലും ലഹരി മരുത്ത് കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് വ്യക്തത വരുത്താനാണ് കൂടുതൽ ചോദ്യം ചെയ്യലിലേക്ക് പോലീസ് കടക്കുന്നത്.

ഇതര സംസ്ഥാന ബന്ധങ്ങൾ

ഇതര സംസ്ഥാന ബന്ധങ്ങൾ

കേരളത്തിന് പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. നടിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. 2016ൽ ഇവരെ ദുബായിൽ വെച്ചും പിടികൂടിയിരുന്നു.

 ബന്ധുവിനെ കേന്ദ്രീകരിച്ചും

ബന്ധുവിനെ കേന്ദ്രീകരിച്ചും

നടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയതിന് ഇയാളെ പോലീസ് മുമ്പ് പിടികൂടിയിരുന്നു.റിമാൻഡിലുള്ള നടിയുടെ സഹായിയും ഡ്രൈവറുമായ നാട്ടകം സ്വദേശി ബിനോ എബ്രാഹമിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.

സെക്സ് റാക്കറ്റ് ബന്ധം

സെക്സ് റാക്കറ്റ് ബന്ധം

പെൺവാണിഭ സംഘവുമായി അശ്വതി ബാബുവിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു .അശ്വതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന. നടിയുടെ ബംഗളൂരു ബന്ധവും അന്വേഷിക്കുന്നുണ്ട്. പിടിയിലാകുമ്പോൾ നടിയുടെ മാതാവിനൊപ്പം ഒരു ഗുജറാത്തി യുവതിയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+