Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസ്റ്റിങ്ങ് കൗച്ച്: സിനിമയില്‍ നിന്നുള്ള അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി അശ്വതി

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. മനപ്പൂര്‍വ്വം ചതിയില്‍ പെടുത്തുന്ന സംഭവങ്ങള്‍ സിനിമയില്‍ സ്ഥിരമാണെന്നാണ് നായികമാരുടെ വെളിപ്പെടുത്തലുകള്‍. കാസ്റ്റിങ്ങ് കൗച്ചുകള്‍ സിനിമയ്ക്കൊപ്പം തന്നെ വളരുന്ന ഒന്നാണ് നായികമാര്‍ വെളിപ്പെടുത്തുന്നു.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന് ആവശ്യപ്പെടുന്നവര്‍ അത് ഒരു അവകാശമാണെന്ന രീതിയിലാണ് കണക്കാക്കുന്നതെന്നും നടി പാര്‍വ്വതിയാണ് ആദ്യമായി വെളിപ്പെടുത്തിയത്.കഴിഞ്ഞ ദിവസം കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് നടി മീന വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് തുറന്നു പറയുകയാണ് സത്യം ശിവം സുന്ദരം എന്ന മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അശ്വതി. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അശ്വതിയുടെ വെളിപ്പെടുത്തല്‍,

തുടങ്ങിയ കാലത്ത്

തുടങ്ങിയ കാലത്ത്

2000ത്തിലാണ് അശ്വതി സിനിമയില്‍ എത്തുന്നത്. എന്നാല്‍ തന്‍റെ തുടക്ക കാലത്ത് തന്നെ സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് എന്ന സംഭവം ഉണ്ടായിട്ടുണ്ടെന്ന് അശ്വതി പറയുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും അതില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

അത്തരം സംസാരങ്ങള്‍

അത്തരം സംസാരങ്ങള്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത അശ്വതി ഈ റാഫിയുടെ റോള്‍ മോഡല്‍സിലൂടെയാണ് തിരിച്ചു വന്നത്. എന്നാല്‍ താന്‍ ഈപ്പോള്‍ സിനിമയിലേക്ക് മടങ്ങി വന്നപ്പോഴും കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് ചില സംസാരങ്ങള്‍ ഉണ്ടായിരുന്നെന്നും നടി പറഞ്ഞു.

നിലപാട്

നിലപാട്

എന്നാല്‍ തനിക്ക് തന്‍റേതായ ചില തിരുമാനങ്ങള്‍ ഉണ്ട്. ഏതൊക്കെ അവസരങ്ങള്‍ വേണം വേണ്ട എന്ന് തിരുമാനിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്. എന്നാല്‍ സിനിമയിലുള്ള സ്ത്രീകള്‍ നേരിട്ട അനുഭവങ്ങള്‍ തന്നെ ഞെട്ടിപ്പിച്ചുവെന്നും അശ്വതി പറഞ്ഞു.

പ്രതികരിക്കുന്നത്

പ്രതികരിക്കുന്നത്

തങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നായികമാര്‍ പ്രതികരിക്കുന്നുവെന്നത് സന്തോഷം നല്‍കുന്നുണ്ട്. ഡബ്ല്യുസിസിയുടേയും താരസംഘടനയായ അമ്മയുടേയും പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.

നന്‍മയ്ക്ക്

നന്‍മയ്ക്ക്

രണ്ട് സംഘടനങ്ങളും സിനിമാ മേഖലയുടെ നന്‍മയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം തനിക്ക് സിനിമകളില്‍ നിന്ന് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അശ്വതി പറഞ്ഞു.

മലയാളി നടികള്‍

മലയാളി നടികള്‍

മലയാളത്തില്‍ കാസ്റ്റിങ്ങ് കൗച്ചുണ്ടെന്ന കാര്യം ആദ്യമായി തുറന്ന് പറഞ്ഞത് നടി പാര്‍വ്വതിയായിരുന്നു. സംവിധായകനെന്നോ നിര്‍മ്മാതാവോ എന്നില്ലാതെ അവസരങ്ങള്‍ വേണമെങ്കില്‍ ചില ആവശ്യങ്ങള്‍ നിറവേറ്റി തരണമെന്ന് പച്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു പാര്‍വ്വതി വെളിപ്പെടുത്തിയത്.അത്തരം ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്നത് കൊണ്ടാണ് കുറച്ച് കാലം സിനിമകള്‍ ഇല്ലാതിരുന്നതെന്നും പാര്‍വ്വതി പറഞ്ഞിരുന്നു.

നിരവധി പേര്‍

നിരവധി പേര്‍

പിന്നാലെ പത്മപ്രിയയും കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. പത്മപ്രിയയ്ക്ക് പിന്നാലെ ലക്ഷ്മി റായ്, ശ്രുതി ഹരിഹരന്‍, ചാര്‍മിള , ഹണി റോസ് എന്നിവരും സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തിയിരുന്നു.മലയാളത്തിന് പുറമെ തെലുങ്ക് സിനിമയിലും കാസ്റ്റിങ് കൗച്ച് വിവാദം വന്‍ ചര്‍ച്ചയായിരുന്നു.

ചൂഷണം ചെയ്തു

ചൂഷണം ചെയ്തു

സിനിമയില്‍ വേഷം ലഭിക്കാന്‍ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും മുമ്പില്‍ തുണിയഴിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് തെലുങ്ക് നടി ശ്രീ റെഡ്ഡി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.പലരും തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടും സിനിമയില്‍ തിളങ്ങുന്ന വേഷം തന്നില്ലെന്നും നടി ആരോപിച്ചിരുന്നു.

 സമരം

സമരം

ഹൈദരാബാദിലെ താരസംഘടനകളുടെ ആസ്ഥാനത്തിന് മുമ്പിലെത്തി വസ്ത്രങ്ങള്‍ അഴിച്ചായിരുന്നു ഈ കാസ്റ്റിങ്ങ് കൗച്ചിനെതിരെ ശ്രീറെഡ്ഡി സമരം ചെയ്തത്.

സിനിമയില്‍ വരുന്ന കാലത്ത്

സിനിമയില്‍ വരുന്ന കാലത്ത്

സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും ലൈംഗിക പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമായിരുന്നു നടി മീന പറഞ്ഞത്. ലൈംഗികാതിക്രമങ്ങള്‍ എല്ലാ രംഗത്തും ഉണ്ട്. സിനിമയില്‍ വരുന്ന കാലത്തും ഇത്തരം അതിക്രമങ്ങള്‍ സിനിമയില്‍ ഉണ്ടായിരുന്നു

 മാറി ചിന്തിക്കാത്തത്

മാറി ചിന്തിക്കാത്തത്

എന്നാല്‍ തനിക്ക് അത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോഴും പുരുഷന്‍മാര്‍ എന്തുകൊണ്ടാണ് മാറി ചിന്തിക്കാത്തത് എന്ന് മനസിലാകുന്നില്ലെന്നായിരുന്നു മീന പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+