Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരി ഉപയോഗം, വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് ഡ്രൈവിങ്: നടിയും സുഹൃത്തും കൊച്ചിയില്‍ പിടിയില്‍

കൊച്ചി: അമിതമായി ലഹരി ഉപയോഗിച്ച ശേഷം വാഹനപകടമുണ്ടാക്കിയ സിനിമ-സീരിയല്‍ നടിയും കൂട്ടാളിയും അറസ്റ്റില്‍. ലഹരിയില്‍ അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്.

റിയാസിനൊപ്പം തകർത്താടി ഡെയിസ് ഡേവിഡ്; ഒപ്പം തകർപ്പന്‍ ചിത്രങ്ങളും

നേരത്തേയും ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ വ്യക്തിയാണ് അശ്വതി ബാബു. നൗഫലായിരുന്നു വാഹനം ഓടിച്ചത്. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെ ലഹരിയില്‍ വാഹനം ഓടിച്ച യുവാവ് മറ്റ് വാഹനങ്ങളില്‍ തട്ടുകയായിരുന്നു.

അപകടകമുണ്ടാക്കിയ വാഹനം നാട്ടുകാർ തൃക്കാക്കര

അപകടകമുണ്ടാക്കിയ വാഹനം നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാൻ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാനായി ശ്രമം. എന്നാല്‍ നാട്ടുകാർ തടഞ്ഞു. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും

കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് യുവാവ് അഭ്യാസം കാണിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇവിടെ നിന്നും എടുത്ത കാറ് നിരവധി വാഹനങ്ങളെ ഇടിച്ചുകൊണ്ടായിരുന്നു മുന്നോട്ട് പോയത്. ഇതിനിടെ പിന്തുടർന്ന് വന്ന ഒരാള്‍ കാറിനെ വട്ടം വെച്ച് നിർത്താനും ശ്രമിച്ചു. ഇതേ തുടർന്ന് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോഴാണ് ടയർ പൊട്ടിയത്.

ആളുകള്‍ കൂടിയതോടെ, ഇരുവരും അടുത്തുള്ള സ്കൂളിന്റെ

ആളുകള്‍ കൂടിയതോടെ, ഇരുവരും അടുത്തുള്ള സ്കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. ഒരു സ്ത്രീയും കൂടെയുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് വിശദമായ പരിശോധന നടത്തി അശ്വതിയേയും പിടികൂടുകയായിരുന്നു. ഇവർക്ക് മെഡിക്കൽ പരിശോധന നടത്തും....

2018 ലും എം ഡി എം എ ലഹരി പദാർഥവുമായി ഇരുവരും

2018 ലും എം ഡി എം എ ലഹരി പദാർഥവുമായി ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ട്. നടിയുടെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് റെയിഡ്. വിൽപ്പനക്ക് പുറമെ മുന്ന് ദിവസത്തിലൊരിക്കൽ വീതം അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് അന്ന് പറഞ്ഞിരുന്നു.

കൊച്ചിയിലെ ഡിജെ പാ‍ർട്ടികളടക്കമുള്ള ഉന്നത പാർട്ടികളിൽ

കൊച്ചിയിലെ ഡിജെ പാ‍ർട്ടികളടക്കമുള്ള ഉന്നത പാർട്ടികളിൽ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നിൽ നിന്നും വ്യത്യസ്തമായി 24 മണിക്കൂർ വരെ ഇതിന്റെ ലഹരി നിലനിൽക്കുമെന്നും പൊലീസ് പറയുന്നു. സിനിമാ, സീരിയൽ മേഖലയിലെ പരിചിതമായ മുഖമല്ല അശ്വിത ബാബു. വളരെ ചുരുക്കം സിനിമകളിലും സീരിയലുകളിലും മാത്രമാണ് അഭിനയിച്ചതെങ്കിലും നടിയെന്ന പേരിലാണ് ഇവർ പലരുമായും ബന്ധം സ്ഥാപിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി ബാബു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+