അയലത്തെ ചെക്കൻ ചെയ്തത് ആരും പ്രതീക്ഷിക്കാത്ത ഹീനകൃത്യം.. ദിലീപിനെ കാത്തിരിക്കുന്നത് ജീവപര്യന്തം?
കൂട്ടത്തിലൊരു സഹപ്രവർത്തകയെ ക്വട്ടേഷൻ നൽകി ആക്രമിക്കാൻ വരെ ദിലീപ് ആരും കരുതിയില്ല.
കൊച്ചി: മലയാള സിനിമയിൽ ഒരു അയലത്തെ ചെക്കൻ ഇമേജ് ഉണ്ടായിരുന്ന നടനാണ് ദിലീപ്. അത് തന്നെയായിരുന്നു ദിലീപിന്റെ വളർച്ചയ്ക്ക് പിന്നിലെ രഹസ്യവും. എന്നാൽ ഇതെല്ലാം ഏതാനും മണിക്കൂറുകൾ മുമ്പ് വരെയുല്ള കഥ. കൂട്ടത്തിലൊരു സഹപ്രവർത്തകയെ ക്വട്ടേഷൻ നൽകി ആക്രമിക്കാൻ വരെ ദിലീപ് ആരും കരുതിയില്ല.
അതുകൊണ്ട് തന്നെയാണ് നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഡാലോചനക്കുറ്റം ചാർത്തി പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ ആരാധകർ ഞെട്ടിയതും. ദിലീപ് കുറ്റം സമ്മതിച്ചതായാണ് ആദ്യമൊഴി എന്ന തരത്തിൽ പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ പറയുന്നത്. ഗൂഡാലോചനക്കുറ്റം തെളിഞ്ഞാൽ ദിലീപിന് കിട്ടാൻ പോകുന്ന ശിക്ഷ എന്തായിരിക്കും? ഒന്ന് കാണാം...

ഗൂഡാലോചക്കുറ്റം തെളിഞ്ഞാൽ
നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചനക്കുറ്റം ചുമത്തിയാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് തെളിഞ്ഞാൽ കേസിലെ ഒന്നാംപ്രതിയായ പള്‍സർ സുനിക്ക് കിട്ടുന്ന അതേ ശിക്ഷയ്ക്ക് ദിലീപും അര്‍ഹനാണ് എന്നാണ് നിയമവിദഗ്ധർ പറയുന്നത്. പൾസർ സുനിക്ക് ജീവപര്യന്തം വരെ ശിക്ഷ കിട്ടാനിടയുണ്ട്.

എന്ത് ശിക്ഷ വരെ കിട്ടാം
നടി ആക്രമിക്കപ്പെട്ട കേസിൽ പഴുതുകൾ അടച്ചുള്ള കുറ്റപത്രമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുക എന്നാണറിയുന്നത്. ബലാത്സംഗത്തിനുള്ള വകുപ്പായ ഐ പി സി 376 പ്രകാരമുളള കുറ്റത്തിന് ഇരയാണ് പരാതിക്കാരി എന്നതും പ്രധാനപ്പെട്ടതാണ്. ഐ പി സി 376 പ്രകാരം ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

തെളിവുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടണം എന്നതായിരുന്നു കളക്ടീവായ ആവശ്യം. ദിലീപിനെതിരെ തെളിവുകളുണ്ടോ ഇല്ലയോ എന്നതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. തെളിവുകളില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് - കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ സി പി ഉദയഭാനു ചോദിക്കുന്നു.

പോലീസ് സാഹസം കാണിക്കുമോ
വ്യക്തമായ തെളിവുകളില്ലാതെ ദിലീപിനെപ്പാലെ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുമോ. അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവുകള് പോലീസ് കണ്ടെത്തിയിരിക്കാനാണ് സാധ്യത. അപ്പുണ്ണി, നാദിര്‍ഷ, ദിലീപ് എന്നിവര്‍ പറഞ്ഞ മൊഴികള്‍ പരസ്പര വിരുദ്ധമായിരുന്നു. രണ്ട് മണിക്കൂര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ ഇന്നത്തെ അറസ്റ്റ് അന്നു തന്നെ നടന്നേനെ എന്നും ഉദയഭാനു മാതൃഭൂമിയോട് പറഞ്ഞു.

പൾസർ സുനിക്ക് കിട്ടുന്ന അതേ ശിക്ഷ
ഐ പി സി സെക്ഷന്‍ 120 B അനുസരിച്ചാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയ്ക്കാണ് അറസ്റ്റ് നടക്കുന്നതെങ്കിൽ ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് സമാനമായ ശിക്ഷ ദിലീപും അനുഭവിക്കേണ്ടി വരും. ക്രൂരമായ ആക്രമണമാണ് നടിക്കു നേരെ ഉണ്ടായത്. പൾസറിനെപ്പോലെ തുല്യമായ ശിക്ഷയ്ക്ക് ദിലീപും അർഹനാണ് എന്ന് നിയമവിദഗ്ധർ ഒരേ സ്വരത്തിൽ പറയുന്നു.












Click it and Unblock the Notifications