Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖനടിയുടെ കാറില്‍ അതിക്രമിച്ച് കയറി, അപമാനകരമായ ചിത്രങ്ങള്‍ പകര്‍ത്തി... ആ കാറില്‍ സംഭവിച്ചത്

കൊച്ചി: പ്രമുഖ സിനിമ നടിയ്ക്ക് നേരെ നടന്നത് ഞെട്ടിപ്പിക്കുന്ന ആക്രമണം ആയിരുന്നു. മലയാളികളുടെ മനസ്സാക്ഷിയെ പോലും ഞെട്ടിപ്പിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നതാണ് ആശ്വാസം.

നടി അഭയം തേടി ഓടിയെത്തിയത് അറിയപ്പെടുന്ന സംവിധായകനും നടനും ആയ വ്യക്തിയുടെ വീട്ടിലേക്ക്... ഞെട്ടിപ്പിച്ച ട്വിസ്റ്റ് അവിടെവച്ച്

ഷൂട്ടിങ്ങിന് ശേഷം തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകവേ ആണ് നടി ആക്രമിക്കപ്പെട്ടത്. കരുതിക്കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ആണ് ഭാവനെ ആക്രമിച്ചത് എന്നും പോലീസ് സംശയിക്കുന്നുണ്ട്.

അതിക്രമിച്ച് കാറില്‍ കയറിയ സംഘം നടിയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

രാത്രി യാത്രയില്‍ സംഭവിച്ചത്

രാത്രിയില്‍ ഷൂട്ടിങ്ങിന് ശേഷം എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവങ്ങള്‍ അരങ്ങേറിയത്. കൃത്യമായി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് നടിയെ ആക്രമിച്ചത് എന്നും സംശയിക്കപ്പെടുന്നു.

അപകടം ഉണ്ടായോ?

നടിയുടെ കാറിന് പിറകില്‍ മറ്റൊരു വാഹനം ചെറുതായി ഇടിച്ചിരുന്നു. അത്താണിയില്‍ വച്ചായിരുന്നു ഇത്. ഇതാണ് തര്‍ക്കത്തിലേക്ക് വഴി തിരിഞ്ഞത്.

മൂന്ന് പേര്‍ അതിക്രമിച്ച് കയറി

ശേഷം മൂന്ന് പേര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. അതിന് ശേഷമാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

അര്‍ദ്ധനഗ്ന ചിത്രങ്ങള്‍

കാറില്‍ കയറി സംഘം നടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതായി നടി നല്‍കിയ പരാതിയില്‍ പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പാലാരിവട്ടം വരെ

അത്താണിയില്‍ നിന്ന് പാലാരിവട്ടം വരെ ആണ് സംഘം നടിയെ കാറിനുള്ളില്‍ വച്ച് ഉപദ്രവിച്ചത്. അവിടെ നിന്ന് മറ്റൊരു കാറില്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സഹായം തേടിയെത്തിയത്

ആക്രമണത്തിന് ഇരയായ നടി കാക്കനാടുള്ള സംവിധായകന്റെ അടുത്താണ് അഭയം തേടിയെത്തിയത്. വാഴക്കാലയിലെ വീട്ടില്‍ എത്തുമ്പോള്‍ പാതിരാത്രി പിന്നിട്ടിരുന്നു.

ആശ്വസിപ്പിച്ചു, പരാതി നല്‍കാന്‍ പറഞ്ഞു

സംവിധായകൻ തന്നെ ആയിരുന്നു പോലീസിനെ വിവരം അറിയിക്കാന്‍ പറഞ്ഞത്. എറണാകുളം റേഞ്ച് ഐജിയെ നേരിട്ട് ഫോണില്‍ വിളിച്ച് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു.

പോലീസ് സംഘം വീട്ടിലെത്തി

രാത്രിയില്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പോലീസ് സംഘം സംവിധായകന്റെ വീട്ടില്‍ എത്തി. ഭാവനുടെ മൊഴി രേഖപ്പെടുത്തി.

അറസ്റ്റിലായത് ആര്?

നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാള്‍ക്ക് സംഭവവുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

മുഖ്യസൂത്രധാരന്‍ സുനില്‍

സിനിമ താരങ്ങള്‍ക്ക് ഡ്രൈവര്‍മാരെ എത്തിച്ച് നല്‍കുന്ന സുനില്‍ എന്ന ആളാണ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് സംശയിക്കുന്നത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയാണ് സുനില്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+