വെൽക്കം ടു സെൻട്രൽ ജയിൽ ക്രിമിനൽ ദിലീപ്... ദിലീപിന്റെ ഓഫീഷ്യൽ വെബ്സൈറ്റ് തുറന്നാൽ കാണുന്നത്, പണിപാളി

  • By: Kishor
Subscribe to Oneindia Malayalam

വെൽക്കം ടു സെൻട്രൽ ജയിൽ - ജനപ്രിയ നായകൻ ദിലീപിന്റെ ബ്ലോക്ബസ്റ്റർ ചിത്രങ്ങളിൽ ഒന്നാണ് ഇത്. ജയിലിൽ വെച്ച് ജയിൽ സൂപ്രണ്ടിനെ കൊല്ലുന്ന നായകൻ അതേ ജയിലിലാകുന്നതും പിന്നീട് അവിടെ വെച്ച് നായികയെ വിവാഹം ചെയ്യുന്നതുമാണ് കഥ. ഇത് പക്ഷേ പഴയ ചിത്രമാണ്.

ജനപ്രിയൻ ഇനി ജയിൽപ്രിയൻ.. ദേ പുട്ടിന് പകരം ദേ പെട്ടു... വെൽക്കം ടു സെൻട്രൽ ജയില്‍.. ഇത് ദിലീപേട്ടൻസ് ട്രോള്‍ പൂരം!!

ഇപ്പോ ഇതിൻറെ പ്രമോഷൻ ദിലീപിന്റെ ഓഫീഷ്യൽ വെബ്സൈറ്റിൽ നടത്തേണ്ട യാതൊരു കാര്യവുമില്ല. പിന്നെ എന്താണ് സംഭവം. ഹാക്കേഴ്സാണ് ദിലീപിന് പണി കൊടുത്തത്. ദിലീപിന്റെ ഒഫിഷ്യൽ സൈറ്റ് ഹാക്ക് ചെയ്ത ശേഷം എഴുതിവെച്ചിരിക്കുന്നു വെൽക്കം ടു സെൻട്രൽ ജയിൽ ക്രിമിനൽ ദിലീപ് എന്ന്.. എന്താല്ലേ. എന്തായാലും അതുകൊണ്ടും കഴിഞ്ഞില്ല..

വെബ്സൈറ്റ് ഹാക്ക് ചെയ്തത്

വെബ്സൈറ്റ് ഹാക്ക് ചെയ്തത്

കോളിളക്കം സൃഷ്ടിച്ച നടി ആക്രമണക്കേസിൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് നടൻ ദിലീപിൻറെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. ദിലീപിൻറെ ഔദ്യോഗിക വെബ്സൈറ്റാണ് ദിലീപ് ഓൺലൈന്‍. ഈ സൈറ്റ് ഹാക്ക് ചെയ്ത ശേഷം സെൻട്രൽ ജയിലിലേക്ക് സ്വാഗതം ക്രിമിനൽ ദിലീപ് എന്ന് എഴുതി വെച്ചിരിക്കുന്നു.

സ്വന്തം പടം പാരയായി

സ്വന്തം പടം പാരയായി

വെൽക്കം ടു സെൻട്രൽ ജയിൽ എന്ന സ്വന്തം ചിത്രം തന്നെയാണ് ദിലീപിന് പാരയായിരിക്കുന്നത്. ഹാക്ക് ചെയ്തവർ ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതും ദിലീപിന്റെ സിനിമയിലെ ഫോട്ടോ ആണ്. ഇത് മാത്രമല്ല സോഷ്യൽ മീഡിയയിൽ ദിലീപിനെ ട്രോളുന്നവരിൽ ഒരാൾ പോലും വെൽക്കം ടു സെൻട്രൽ ജയിലിനെ പരാമർശിക്കാതെയില്ല.

ഓഫീഷ്യൽ എഫ് ബി പേജിൽ

ഓഫീഷ്യൽ എഫ് ബി പേജിൽ

നടിയെ ആക്രമിച്ച കേസിൽ അകത്തായ ദിലീപിനെ നിശിതമായി വിമർശിക്കുകയാണ് സോഷ്യൽ മീഡിയ. ഫേസ്ബുക്കിലെ ദിലീപിന്റെ ഒഫീഷ്യൽ പേജിൽ വരുന്ന കമൻറുകൾ വായിച്ചാൽ അറിയാം ദിലീപിനെ ആളുകൾ എത്രമാത്രം വെറുക്കുന്നുണ്ട് എന്ന്. ഇതാ ചില സാംപിളുകൾ വായിച്ചുനോക്കൂ.

ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു

ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു

എന്നാലും എൻറ്റ ദിലീപ് ഏട്ടാ ഒരു പാട് ഇഷ്ട്ടം ഉള്ള നടൻ ആയിരുന്നു. ഒരുത്തനെ കൊന്നു, ഒരുത്തൻറെ കയ്യും കാലും അടിച്ചു പൊട്ടിച്ചു എന്നു ആയിരുന്നു കേസ് എങ്കിൽ ഇത്രയും പ്രോബ്ലം ഇല്ലായിരുന്നു. ഇതിപ്പോ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു. ദിലീപ് ഏട്ടന്റ അമ്മയും മോളും ഭാര്യയും ഒകെ സ്ത്രീകൾ അല്ലെ. ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു.

ഇനിയൊന്നും കൊടുക്കരുത്, പുറത്താക്കണം

ഇനിയൊന്നും കൊടുക്കരുത്, പുറത്താക്കണം

ഈ ദിലീപിനെ മലയാളസിനിമയിൽ നിന്നും പുറത്താകണം. ഇവന്റെ തിയേറ്ററിൽ കയറി ഇനി ആരു സിനിമ കാണരുത്. സ്ഥാപനത്തിൽ കയറി ആരും ഒന്നും വാങ്ങുകയോ കഴിക്കുകയോ. അരുത്. കോടതി കൊടുക്കുന്നതിലും വലിയ ശിക്ഷ അതാണ് കാരണം പണത്തിനും പ്രശസ്തിക്കും വേണ്ടി ആണ് ഇയാൾ ഇതൊക്കെ ചെയ്യുന്നത്. ഇതെല്ലാം നമ്മൾ കൊടുത്തതാണ്. ഇനി അത് കൊടുകരുത്..

ആർക്കും പിന്തുണക്കാൻ പറ്റില്ല

ആർക്കും പിന്തുണക്കാൻ പറ്റില്ല

ഇപ്പോഴും ദിലീപിനെ സപ്പോര്ട്ട് ചെയ്യുന്നവരെ സൂക്ഷിക്കുക. അവരുമായി തർക്കിക്കാൻ പോവാതിരിക്കുക. ക്വട്ടേഷന് സംഘങ്ങളിൽ പെട്ടവർക്കും ക്രിമിനലുകൾക്കും ത്രമേ ഇനിയും ഈ ചെറ്റയെ സപ്പോർട്ട് ചെയ്യാന് കഴിയൂ. കുടുംമ്പത്തില് പിറന്ന മനുഷ്യത്വവും മനസ്സാക്ഷിയുമുള്ള ഒരു വ്യക്തിക്കും അതിനു കഴിയില്ല. - മുമ്പ് താനും ഒരു ദിലീപ് ഫാനായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരാൾ എഴുതുന്നു.

ജനപ്രിയനല്ല ജനവഞ്ചകൻ

ജനപ്രിയനല്ല ജനവഞ്ചകൻ

ഇവർ ജനപ്രിയരല്ല, ജനവഞ്ചകരാണ്. ക്യാമറക്ക് മുന്നിലും പുറത്തും ജനങ്ങളെ പറ്റിച്ചു കെണ്ടേയിരിക്കുന്ന കപടവേഷധാരികൾ. ക്യാമറക്കു മുന്നിൽ നായക വേഷം ധരിക്കുന്ന ഇവർ ജീവിതത്തിൽ വില്ലൻ വേഷത്തിനു പോലും അർഹരല്ലാത്തവർ. നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടും ഇവർ പൊതുജനത്തിനു മുന്നിൽ തകർത്തഭിനയിക്കുകയായിരുന്നു.

സപ്പോർട്ടുമായി ആരാധകരും

സപ്പോർട്ടുമായി ആരാധകരും

എല്ലാവർക്കും എല്ലാം മനസ്സിലാവുന്ന ഒരു ദിവസം വരും ദിലീപേട്ടാ ഞാൻ ദിലീപേട്ട നേയും നാദിർഷയേയും വർഷങ്ങളായി ഓഡിയോ കാ സറ്റുകളിലൂടെ കേൾക്കുന്ന ആളാണ് ഇന്നും നിങ്ങൾക്കു വേണ്ടി ആൾക്കാരോടു തർക്കിക്കുയാണ് നിങ്ങൾ അങ്ങനെ ഒരു മഹാപരാധം ചെയ്യില്ലാന്ന് മനസ്സിനെ ശാന്തമാക്കാൻ നിങ്ങൾക്കു കഴിയട്ടെ എന്നു മനസ്സു നൊന്തു ഈശ്വരനോടു പ്രാർത്ഥിക്കുന്നു.

English summary
Actress attack case: Actor Dileep's official website hacked.
Please Wait while comments are loading...